jio free offer 18 months
Reliance Jio 5ജി പ്ലസ് സ്പീഡിൽ ഇന്റർനെറ്റ് മാത്രമല്ല, അടിപൊളിയൊരു സൗജന്യ ഓഫറും കിട്ടും. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനുകളുമായി നോക്കുമ്പോൾ താരിഫ് നിരക്കുകൾ റിലയൻസ് ജിയോയിൽ കൂടുതലാണ്. എന്നാൽ സ്വകാര്യ ടെലികോം ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
അതും ഇന്ന് എഐ നിത്യജീവിതത്തിന്റെ നിർണായകഭാഗമാകുന്ന സമയത്ത് ജിയോ തരുന്ന ഓഫറും പ്രത്യേകതയുള്ളതാണ്. ഏറ്റവും ജനപ്രിയമായ ജെമിനി എഐ പ്രോ ജിയോ സിമ്മുള്ളവർക്ക് ഫ്രീയായി ആസ്വദിക്കാം.
അതും 35,100 രൂപ ചെലവാക്കേണ്ട ഇടത്ത് ജിയോ കണക്ഷനിലൂടെ സൗജന്യ ആനുകൂല്യം ലഭിക്കുന്നു. ജിയോ ഉപയോക്താക്കൾക്കുള്ള പുതിയ ജിയോ സൗജന്യ ഓഫറിനെ കുറിച്ച് കൂടുതലറിയുക.
ഇന്ന് ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി പോലുള്ള AI ആധിപത്യത്തിന്റെ കാലമാണ്. ജിയോ വരിക്കാർക്ക് ഏറ്റവും ജനപ്രിയമായ ഗൂഗിൾ AI ഫ്രീയായി ലഭിക്കുന്നതാണ് ഓഫർ. 35000 രൂപയ്ക്ക് മുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുള്ള ജെമിനി AI പ്രോ സൗജന്യമായി നേടാം.
സാധാരണ ഗൂഗിൾ എഐ പ്രോയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന്, പ്രതിമാസം കുറഞ്ഞത് 349 രൂപ ഈടാക്കണം. ഇത് ജിയോ ഉപയോക്താക്കൾക്ക് 8 മാസം വരെ സൗജന്യമായി ലഭിക്കും.
More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
റിലയൻസ് ജിയോയുടെ എല്ലാ 5ജി ഉപയോക്താക്കൾക്കും ജെമിനി എഐ പ്രോ ഫ്രീയായി ആക്സസ് ചെയ്യാം. അതേ സമയം എയർടെൽ നൽകുന്ന പെർപ്ലെക്സിറ്റി പ്രോയ്ക്ക് 4ജി വരിക്കാരെന്നോ 5ജിയെന്നോ നിബന്ധനയില്ല. നിലവിൽ ഈ ഓഫർ എയർടെലിൽ ലഭ്യമല്ല. ഇതിനകം ആക്സസ് ചെയ്തവർക്ക് ഒരു വർഷം വാലിഡിറ്റിയിൽ ആസ്വദിക്കാം.