Jio Diwali offer: ഈ വർഷത്തെ ഓഫറെത്തി, True 5G പ്ലാനുകൾക്കൊപ്പം 3,350 രൂപ വിലയുള്ള Free വൗച്ചറുകളും കൂപ്പണുകളും

HIGHLIGHTS

Mukesh Ambani എല്ലാ വർഷവും ദീപാവലി ഓഫർ പ്രഖ്യാപിക്കാറുണ്ട്

റിലയൻസ് ജിയോ ട്രൂ 5G Diwali Offer പ്രഖ്യാപിച്ചു

3,350 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് അംബാനി തരുന്നത്

Jio Diwali offer: ഈ വർഷത്തെ ഓഫറെത്തി, True 5G പ്ലാനുകൾക്കൊപ്പം 3,350 രൂപ വിലയുള്ള Free വൗച്ചറുകളും കൂപ്പണുകളും

True 5G Diwali Offer: Reliance Jio ദീപാവലി ഓഫർ എത്തിപ്പോയി. Mukesh Ambani എല്ലാ വർഷവും ദീപാവലി ഓഫർ പ്രഖ്യാപിക്കാറുണ്ട്. ഇപ്രാവശ്യവും റിലയൻസ് ജിയോ ട്രൂ 5G ദീപാവലി ധമാക്ക ഓഫർ അവതരിപ്പിച്ചു.

Digit.in Survey
✅ Thank you for completing the survey!

അംബാനിയുടെ True 5G Diwali Offer

ഇത്തവണ വമ്പൻ ഓഫറുകളാണ് ജിയോ വരിക്കാർക്ക് ലഭിക്കുന്നത്. 3,350 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് അംബാനി തരുന്നത്. ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി ഇപ്പോഴിതാ ജിയോ സൗജന്യ വൗച്ചറുകളും കൂപ്പണുകളും നൽകുന്നു. Swiggy, അജിയോ, ഈസ്മൈട്രിപ്പ് പോലുള്ള ആനുകൂല്യങ്ങളും ഓഫറിലുണ്ട്. ജിയോ ട്രൂ 5ജി പ്ലാനുകളിലൂടെയാണ് അംബാനിയുടെ സമ്മാനങ്ങളും നേടാനാകുക.

അതിനാൽ റീചാർജ് ചെയ്യുമ്പോൾ വെറുതെ ടെലികോം ആനുകൂല്യങ്ങൾ മാത്രമല്ല ലഭിക്കുന്നത്. നിങ്ങൾക്ക് ഫുഡ് ഡെലിവറി, ട്രാവൽ ഓഫറുകളും ഷോപ്പിങ് ഓഫറുകളും ലഭിക്കുന്നതാണ്. അതായത് ജിയോ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് ദീപാവലി ഓഫറും ലഭിക്കും. എന്നാൽ അംബാനിയുടെ ദീപാവലി ഓഫർ നവംബർ 5 വരെയുള്ള റീചാർജുകൾക്കാണ് എന്നത് ശ്രദ്ധിക്കുക.

Jio Diwali Dhamaka offer 2024

തിരഞ്ഞെടുത്ത പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് EaseMyTrip, Ajio, Swiggy ആനുകൂല്യങ്ങൾ ലഭിക്കും. ഇവയുടെ സൗജന്യ വൗച്ചറുകളും കൂപ്പണുകളും ലഭിക്കുന്നതാണ്. ഇതിനായി Jio.com, MyJio ആപ്പ് എന്നിവയിലൂടെ ഓഫറിന്റെ വിശദാംശങ്ങൾ അറിയാം.

എല്ലാ ജിയോ പ്ലാനുകളിലും ദീപാവലി ധമാക്ക ഓഫർ ലഭ്യമല്ല. ജിയോ ട്രൂ 5G പ്ലാനുകളിലാണ് ജിയോ സമ്മാനങ്ങൾ ഒരുക്കിവച്ചിട്ടുള്ളത്. 899 രൂപയ്ക്കും 3,599 രൂപയ്ക്കുമുള്ള പ്ലാനുകളിലാണ് ഓഫർ. ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ, 3,350 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. എന്തൊക്കെയാണ് ജിയോയുടെ ദീപാവലി ഓഫറുകളെന്ന് നോക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Rs 3,350 ആനുകൂല്യങ്ങൾ വിശദമായി…

ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി 3,000 രൂപയുടെ വൗച്ചർ. EaseMyTrip വൗച്ചറിലൂടെ ഇളവിൽ ഫാമിലി/ഫ്രണ്ട്സ് ടൂർ സംഘടിപ്പിക്കാം.

999 രൂപയ്ക്കും അതിനു മുകളിലും പർച്ചേസ് ചെയ്താൽ AJIO കൂപ്പൺ ലഭിക്കും. ഇന്ത്യയുടെ ഫാഷൻ ട്രെൻഡായി മാറിയ അജിയോയുടെ 200 രൂപ കൂപ്പൺ സൌജന്യമായി നേടാം.

ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യുമ്പോഴും ജിയോ ദീപാവലി ഓഫർ പ്രയോജനപ്പെടുത്താം. Swiggy-ൽ നിന്ന് 150 രൂപ വൗച്ചറാണ് ലഭിക്കുക. ഈ വാരാന്ത്യം ഓൺലൈൻ ഫുഡ് നോക്കുന്നവർ ജിയോ ധമാക്ക ഓഫർ ഉപയോഗിക്കാൻ മറക്കരുത്.

Also Read: Twist! അംബാനിയ്ക്കിട്ട് ടെക്കി കൊടുത്ത പണി, JioHotstar വാങ്ങാതെ കേസാക്കി Reliance| TECH NEWS

ഓഫർ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്…

ഓഫർ റെഡീം ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം. 899 രൂപയിലോ, 3,599 രൂപയിലോ റീചാർജ് ചെയ്താൽ മൈജിയോ അക്കൗണ്ടിലേക്ക് ഓഫർ ക്രെഡിറ്റാകും. ഇതിനായി ആദ്യം…

  • മൈജിയോ ആപ്പിൽ ‘ഓഫറുകൾ’എന്ന വിഭാഗത്തിലേക്ക് പോകുക
  • ഇവിടെ ‘മൈ വിന്നിങ്സ്’ എന്ന ഭാഗം തുറക്കുക
  • നിങ്ങൾ റിഡീം ചെയ്യാൻ ആഗ്രഹിക്കുന്ന കൂപ്പണിൽ ക്ലിക്ക് ചെയ്യുക
  • കൂപ്പൺ കോഡ് കോപ്പി ചെയ്യുക
  • ഇനി സ്വിഗ്ഗി/അജിയോ/ഈസ്മൈട്രിപ്പ് സൈറ്റ് തുറക്കുക. ഇവിടെ പേയ്‌മെന്റ് സമയത്ത് കോപ്പി ചെയ്ത കൂപ്പൺ അപ്ലൈ ചെയ്യുക.

ജിയോയുടെ Rs 899, Rs 3,599 പ്ലാനുകൾ ദീർഘകാല വാലിഡിറ്റിയുള്ളവയാണ്. 90 ദിവസം, 365 ദിവസം എന്നിവയാണ് യഥാക്രമം ഇവയുടെ വാലിഡിറ്റി. ജിയോ ധമാക്ക ദീപാവലി ഓഫർ ഒക്ടോബർ 25 മുതൽ നവംബർ 5 വരെയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo