Unlimited 5G, 2 മാസത്തേക്ക്, 101 രൂപയ്ക്ക്! Jio റീചാർജ് ലാഭമാക്കാനുള്ള ട്രിക്ക് ഇതാണ്…

HIGHLIGHTS

ജിയോയിൽ ബുദ്ധിപൂർവ്വം റീചാർജ് ചെയ്താൽ നിങ്ങളുടെ പൈസ നഷ്ടമാവില്ല

Jio അവതരിപ്പിച്ച 101 രൂപ റീചാർജ് പ്ലാൻ എങ്കിൽ മിസ്സാക്കരുത്

2 മാസത്തേക്ക് Unlimited 5G ലഭിക്കുന്ന പ്ലാനാണിത്

Unlimited 5G, 2 മാസത്തേക്ക്, 101 രൂപയ്ക്ക്! Jio റീചാർജ് ലാഭമാക്കാനുള്ള ട്രിക്ക് ഇതാണ്…

Jio വരിക്കാർക്ക് Unlimited 5G ലഭിക്കുന്ന ഒരു ബെസ്റ്റ് പ്ലാൻ വേണോ? ജിയോ അവതരിപ്പിച്ച 101 രൂപ റീചാർജ് പ്ലാൻ എങ്കിൽ മിസ്സാക്കരുത്. അതും പരിധിയില്ലാതെ 5ജി സ്പീഡിൽ ഡാറ്റ 2 മാസത്തേക്ക് ആസ്വദിക്കാം.

Digit.in Survey
✅ Thank you for completing the survey!

Jio റീചാർജിൽ Unlimited 5G

ജിയോ താരിഫ് നിരക്ക് ഉയർത്തിയത് ശരിക്കും കീശ കീറുന്ന സർവ്വീസാക്കി. എന്നാലും ബുദ്ധിപൂർവ്വം റീചാർജ് ചെയ്താൽ നിങ്ങളുടെ പൈസ നഷ്ടമാവില്ല. നിലവിൽ ഏറ്റവും വേഗതയും കാര്യക്ഷമതയുമുള്ള ഡാറ്റ തരുന്നത് ജിയോയാണ്. അംബാനിയുടെ ജിയോ തരുന്ന ഈ അൺലിമിറ്റഡ് 5ജി പ്ലാനും വളരെ മികച്ചതാണ്.

101 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5G

ജിയോയുടെ ഏറ്റവും വിലകുറഞ്ഞ അൺലിമിറ്റഡ് 5ജി പ്ലാനിന് 198 രൂപയാണ് വില. ഇതാണെങ്കിൽ 14 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ്. എന്നാൽ 101 രൂപയ്ക്ക് 2 മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാനുള്ള ട്രിക്ക് നിങ്ങൾക്കറിയില്ലായിരിക്കാം.

ജിയോയുടെ ട്രൂ അൺലിമിറ്റഡ് അപ്ഗ്രേഡിലാണ് ഇത് വരുന്നത്. 101 രൂപയ്ക്ക് റീചാർജ് ചെയ്താൽ 4ജികാർക്കും 5ജികാർക്കും ഗുണമാണ്. 6GB അധിക 4G ഡാറ്റയാണ് ജിയോ ഇതിലൂടെ അനുവദിച്ചിരിക്കുന്നത്. 5ജി കവറേജും ഫോണുമുള്ള ആളുകൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ ആക്‌സസ് നേടാം. ഇത് ആക്ടീവ് പ്ലാനിനൊപ്പം റീചാർജ് ചെയ്യേണ്ട പാക്കേജാണ്.

ഈ പ്ലാൻ രണ്ട് മാസം വരെയുള്ള സാധുതയിലാണ് വരുന്നത്. അതിനാൽ വോയിസ് കോളുകൾക്ക് മാത്രമായി നിങ്ങളൊരു ജിയോ പ്ലാൻ എടുത്താൽ മതി. 2 മാസത്തേക്ക് നെറ്റ് കിട്ടാൻ 101 രൂപ പ്ലാനും വിനിയോഗിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Jio റീചാർജിൽ Unlimited 5G
Jio റീചാർജിൽ Unlimited 5G

ഇതിലൂടെ രണ്ടാണ് ഗുണം. നിങ്ങൾക്ക് എപ്പോൾ ഡാറ്റ വേണമെന്ന് തോന്നുന്നോ അപ്പോൾ ഈ പാക്കേജിൽ റീചാർജ് ചെയ്താൽ മതി. ഇങ്ങനെ ഡാറ്റ ലാഭത്തിൽ ഉപയോഗിക്കാനാകും. അധികമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് അനുഗ്രഹമാണ് ഈ ജിയോ പ്ലാൻ.

Read More: Reliance Jio പ്ലാനിൽ Free ഡാറ്റ, അൺലിമിറ്റഡ് കോളുകളും സൗജന്യ ഹോട്ട്സ്റ്റാറും! ബിഎസ്എൻഎല്ലിനേക്കാൾ സൂപ്പർ പ്ലാനോ?

അൺലിമിറ്റഡ് 5G, അധിക 4G ഡാറ്റ എന്നിവ ഒറ്റ പ്ലാനിലുണ്ട്. അതും റിലയൻസ് ജിയോയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കാമെന്നത് നേട്ടം തന്നെയാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo