84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന Reliance Jio പ്ലാനാണിത്
താരിഫ് കൂട്ടി വരിക്കാരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഈ പുതിയ പ്ലാനുകൾ ആശ്വാസമായിരുന്നു
മുകേഷ് അംബാനി Disney+Hotstar ആക്സസും അനുവദിക്കുന്നുണ്ട്
Reliance Jio അടുത്തിടെ 2 സൂപ്പർ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. താരിഫ് കൂട്ടി വരിക്കാരെ ബുദ്ധിമുട്ടിച്ചെങ്കിലും, ഈ പുതിയ പ്ലാനുകൾ ആശ്വാസമായിരുന്നു. സൗജന്യ കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്ന ബജറ്റ് പ്ലാനുകളായിരുന്നു. New Plans ആകർഷകമായ വാലിഡിറ്റിയും നൽകുന്നുണ്ട്. 98 ദിവസത്തെ വാലിഡിറ്റിയായിരുന്നു ഇതിനുണ്ടായിരുന്നത്.
SurveyReliance Jio ഹോട്ട്സ്റ്റാർ പ്ലാൻ
എന്നാൽ ഏകദേശം സമാനമായ വാലിഡിറ്റിയിൽ മറ്റൊരു ജിയോ പ്ലാനുണ്ട്. ഇതിലാകട്ടെ മുകേഷ് അംബാനി Disney+Hotstar ആക്സസും അനുവദിക്കുന്നുണ്ട്. ഈ ജിയോ പ്ലാൻ ഒടിടിയും ദീർഘവാലിഡിറ്റിയും നോക്കുന്നവർക്ക് വേണ്ടിയുള്ളതാണ്. എന്നാലും ഇതേ റേഞ്ചിലുള്ള ബിഎസ്എൻഎൽ പ്ലാനുമായി ഒത്തുനോക്കുമ്പോൾ ഇത് ലാഭകരമാണോ? നോക്കാം…
Reliance Jio ഫ്രീ ഒടിടി പ്ലാൻ വിശദമായി…
1000 രൂപയ്ക്കും താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. വരിക്കകാർക്ക് 84 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന റീചാർജ് പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, 5G ഡാറ്റ എന്നിവ ഇതിലുണ്ട്. പ്ലാനിൽ പ്രതിദിനം 2ജിബി അതിവേഗ 4ജി/5ജി ഡാറ്റയും ഉൾപ്പെടുന്നു. കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വിലയാകട്ടെ 949 രൂപയാണ്. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകൾ ആസ്വദിക്കാം. അതുപോലെ സൗജന്യ ദേശീയ റോമിങ്ങും ജിയോ അനുവദിക്കുന്നു. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
മെസേജിങ്ങും കോളുകളും ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയിൽ കിട്ടും. ഒപ്പം നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സൗജന്യമായി നേടാം. മലയാളത്തിലെ ഒട്ടനവധി പുത്തൻ റിലീസുകൾ ആസ്വദിക്കാനുള്ള ഒടിടി പ്ലാറ്റ്ഫോമാണിത്.

എന്നാൽ നേരത്തെ പറഞ്ഞ പോലെ ഇത് ബിഎസ്എൻഎല്ലിനേക്കാൾ മികച്ചതാണോ?
Amabni vs BSNL
Rs 997-യ്ക്ക് ബിഎസ്എൻഎൽ ഒരു പ്ലാൻ നൽകുന്നുണ്ട്. ജിയോയിൽ നിന്ന് കൂടിയാൽ 50 രൂപ വ്യത്യാസമാണ് ഇതിന്റെ വിലയിലുള്ളത്. ഈ BSNL പ്ലാൻ പ്രതിദിനം 2GB ഡാറ്റയും 100 സൗജന്യ എസ്എംഎസും നൽകുന്നു. സൗജന്യ ദേശീയ റോമിങ്ങും, രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൗജന്യ കോളുകളുമുണ്ട്. പ്ലാനിന്റെ കാലാവധിയാകട്ടെ 160 ദിവസമാണ്.
ജിയോയുടെ പ്ലാനിൽ വാലിഡിറ്റി കുറവാണെങ്കിലും നിങ്ങൾക്ക് ഹോട്ട്സ്റ്റാർ കൂടി കിട്ടും.
Also Read: Ambani കൈവിട്ടത് ഒരു കോടിയിലധികം വരിക്കാരെ, ഇതൊരു നഷ്ടമേയല്ലെന്ന് Reliance Jio! Latest News
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile