Jio December Offer: 1111 രൂപയ്ക്ക് 50 ദിവസം വാലിഡിറ്റി, പിന്നെ ഈ Free സേവനവും! 31 വരെ മാത്രം

HIGHLIGHTS

1111 രൂപ വില വരുന്ന ഈ ഓഫർ അംബാനിയുടെ വക Christmas Gift ആണെന്ന് കണക്കാക്കാം

വീട്ടിൽ ഫാസ്റ്റ് വൈ-ഫൈ നൽകുന്ന ടെലികോം സേവനമാണ് Ambani പ്രഖ്യാപിച്ചത്

ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക

Jio December Offer: 1111 രൂപയ്ക്ക് 50 ദിവസം വാലിഡിറ്റി, പിന്നെ ഈ Free സേവനവും! 31 വരെ മാത്രം

Jio വരിക്കാർക്കായി മുകേഷ് അംബാനി പ്രഖ്യാപിച്ച December Offer മിസ്സാക്കരുത്. വീട്ടിൽ ഫാസ്റ്റ് വൈ-ഫൈ നൽകുന്ന ടെലികോം സേവനമാണ് Ambani പ്രഖ്യാപിച്ചത്. 1111 രൂപ വില വരുന്ന ഈ ഓഫർ അംബാനിയുടെ വക Christmas Gift ആണെന്ന് കണക്കാക്കാം.

Digit.in Survey
✅ Thank you for completing the survey!

Jio December Offer

റിലയൻസ് ജിയോയുടെ 5G Offer ആണിത്. ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക. Jio AirFiber വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രീ ഇൻസ്റ്റലേഷൻ ഉൾപ്പെടെ ഗംഭീര ആനുകൂല്യങ്ങൾ ഈ ജിയോ എയർഫൈബർ പ്ലാനിൽ ലഭിക്കും.

പുതിയ Jio AirFiber പ്ലാൻ

Jio December Offer
Jio December Offer

വെറും 1111 രൂപ മാത്രം വിലയാകുന്ന പുതിയ എയർ ഫൈബർ പാക്കേജാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് 50 ദിവസത്തേക്ക് ഇന്റർനെറ്റ്, ഒടിടി സേവനങ്ങൾ ആസ്വദിക്കാം. പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുള്ളവർ ഡിസംബർ 31-നകം ബുക്ക് ചെയ്താൽ 1111 രൂപയ്ക്ക് എയർഫൈബർ കിട്ടും. അതും രണ്ട് മാസത്തിന് അടുപ്പിച്ച് സേവനങ്ങൾ ലഭിക്കുന്നു.

എന്നാൽ എയർഫൈബർ 5G വരിക്കാർക്ക് വേണ്ടി മാത്രമാണ് ഓഫർ. ജനുവരി 1 മുതൽ പ്ലാൻ ലഭ്യമാകില്ല.

Free ഇൻസ്റ്റലേഷൻ

ഈ പ്ലാനിലെ മറ്റൊരു പ്രധാന സവിശേഷത ഫ്രീ ഇൻസ്റ്റലേഷനാണ്. സാധാരണ എയർഫൈബർ കണക്ഷൻ സ്ഥാപിക്കാൻ 1000 രൂപയാണ് ചെലവ്. എന്നാൽ ഈ തുക ജിയോ ഒഴിവാക്കിയിരിക്കുന്നു.

1111 രൂപയുടെ പ്ലാനെടുക്കുന്നവർക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ഫീയും നൽകേണ്ടതില്ല. അങ്ങനെ വില കുറഞ്ഞ എയർഫൈബർ പ്ലാനും സൌജന്യ ഇൻസ്റ്റലേഷനും ഒരു വെടിയ്ക്ക് കിട്ടുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

എയർഫൈബർ പ്ലാനുകൾ: വില, ആനുകൂല്യങ്ങൾ

ആദ്യം ജിയോ എയർഫൈബർ ബേസിക് പ്ലാനുകൾ പരിചയപ്പെടാം.

Rs 599 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 30Mbps സ്പീഡ്

Rs 899 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്

Rs 1199 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
13 ഒടിടികളും

Jio എയർഫൈബർ മാക്സ് പ്ലാനുകൾ

Rs 699 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്

Rs 799 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്

Rs 899 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്

ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി, ചാനലുകളിലാണ് വ്യത്യാസം വരുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo