വെറും 449 രൂപയുടെ ഒറ്റ റീചാർജിൽ മൂന്ന് നമ്പറുകൾ ഉപയോഗിക്കാം
ഇതിനായി നിങ്ങൾ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്
പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് സേവനവും ലഭിക്കും
Jio Best Plan: നിങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഒരൊറ്റ റീചാർജിലൂടെ റിലയൻസ് ജിയോ സേവനം കിട്ടും. എല്ലാവർക്കും ജിയോ സിം കാർഡുണ്ടെങ്കിൽ എല്ലാ മാസവും വെവ്വേറെ റീചാർജ് ചെയ്യേണ്ടതില്ല. ഈ പാക്കേജിൽ നിങ്ങൾക്ക് വീട്ടിലെ മൂന്ന് പേർക്കും കോളിങ് പോലുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്താം.
Surveyഇതിനായി അംബാനിയുടെ സ്വകാര്യ ടെലികോം ഏറ്റവും മികച്ച ഒരു പ്ലാൻ തരുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, വെറും 449 രൂപയുടെ ഒറ്റ റീചാർജിൽ മൂന്ന് നമ്പറുകൾ ഉപയോഗിക്കാം.
എന്താണ് ഈ Jio Plan?
ഈ ജിയോ പ്ലാനൊരു ഫാമിലി പ്ലാനാണ്. 449 രൂപയുടെ ഫാമിലി പ്രീപെയ്ഡ് പ്ലാനിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾ കരുതുന്നു?
ഇതിനായി നിങ്ങൾ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്. പ്രതിമാസം വെറും 449 രൂപയ്ക്ക് മൂന്ന് നമ്പറുകൾ ആക്ടിവേറ്റ് ചെയ്യാനുള്ള അവസരമാണിത്.
ഈ 449 രൂപ പ്ലാനിൽ നിങ്ങൾക്ക് 4ജി ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനിലെ മികച്ച ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ജിയോ 449 രൂപ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ
ജിയോയുടെ 449 രൂപ ഫാമിലി പോസ്റ്റ്‌പെയ്ഡിൽ ഒരു മാസം മുഴുവൻ കോളിംഗ് ലഭിക്കും. പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് സേവനവും ലഭിക്കും. ഈ പ്ലാൻ ആകെ 75 ജിബി ഡാറ്റയും ചേർത്തിരിക്കുന്നു.
ഡാറ്റ തീർന്നതിന് ശേഷം, ബില്ലിൽ 1 ജിബി ഡാറ്റയ്ക്ക് 10 രൂപ ഈടാക്കും. പ്ലാനിലെ നേട്ടം മൂന്ന് പേർക്ക് റീചാർജ് ആനുകൂല്യങ്ങൾ ആസ്വദിക്കാമെന്നതാണ്. പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇതിലേക്ക് മൂന്ന് സിമ്മുകൾ വരെ ചേർക്കാം.
പ്രൈമറി മെമ്പറല്ലാത്തവരായ കുടുംബാംഗങ്ങൾക്ക് 5 ജിബി അധിക ഡാറ്റയാണ് ജിയോ നൽകുന്നത്. പ്ലാനിൽ ഒരു മാസത്തേക്ക് പ്രതിദിനം 100 എസ്എംഎസ് സേവനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഈ പ്ലാനിൽ ചേരുന്ന കുടുംബാംഗങ്ങൾ ഓരോ സിമ്മിനും 150 രൂപ നൽകണം.
ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ രണ്ട് മാസത്തെ ജിയോഹോം സബ്‌സ്‌ക്രിപ്‌ഷൻ തരുന്നു. 3 മാസത്തെ സൊമാറ്റോ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷനും ജിയോയിലുണ്ട്. അജിയോയിൽ നിന്ന് ഇളവും ഇതിൽ നിന്ന് ലഭിക്കും.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile