jio unlimited 5g plans (AI generated image)
ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ആഗ്രഹിക്കുന്നവർക്കായി ഇതാ മികച്ചൊരു Jio Plan അറിയാമോ? ജിയോയുടെ അൺലിമിറ്റഡ് 5G കവറേജ് ആഗ്രഹിക്കുന്നവർക്ക് 90 ദിവസത്തേക്കുള്ള കിടിലനൊരു പ്ലാൻ നോക്കിയാലോ? അൺലിമിറ്റഡ് കോളിങ്ങും, 5ജി ഡാറ്റയും, ഒടിടി ഓഫറുകളും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 5ജി വരിക്കാർക്ക് സ്പീഡ് ഡാറ്റയും 4ജി വരിക്കാർക്ക് 200GB ഹൈ-സ്പീഡ് ഡാറ്റയും ഇതിൽ അനുവദിച്ചിരിക്കുന്നു. അടിക്കടി റീചാർജ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ തെരഞ്ഞെടുക്കാവുന്ന ഓഫറാണിത്. 9.9 രൂപയാണ് പ്ലാനിന്റെ പ്രതിദിന ചെലവ്. 90 ദിവസത്തെ പ്ലാനിനെ കുറിച്ചും ഓഫറുകളും വിശദമായി അറിയാം.
ജിയോയുടെ 90 ദിവസത്തെ ഈ പ്ലാനിന് വില 899 രൂപയാണ്. എന്നുവച്ചാൽ കൃത്യം 3 മാസത്തെ കാലാവധി ജിയോയിൽ നിന്ന് നേടാം. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ് ഓഫറുകളും ഈ ജിയോ പാക്കേജിൽ നേടാം. ഈ പാക്കേജിന് 299 രൂപയാണ് പ്രതിമാസം ചെലവാകുന്നത്. അൺലിമിറ്റഡ് 5ജിയും കോളിങ്ങും അടങ്ങുന്ന സാധാരണ മാസ പ്ലാനുകൾക്ക് 300 രൂപയിൽ കൂടുതൽ ചെലവാകും. എന്നാൽ ഈ ജിയോ പാക്കേജിന് 300 രൂപയിലും താഴെ മാത്രമാണ് വില. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഈ ജിയോ പ്ലാനിലൂടെ സ്വന്തമാക്കാം. പ്രതിദിനം 2 GB ഡാറ്റയും ഒപ്പം 20 GB അധിക ഡാറ്റയും 899 രൂപ പ്ലാനിൽ സ്വന്തമാക്കാം. ഈ 200 GB ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് 5ജിയും നേടാം.
പ്രതിദിനം 100 SMS ലഭിക്കുന്ന ജിയോ പ്ലാനാണിത്. ഇതിൽ സ്വകാര്യ ടെലികോം ഹൈ സ്പീഡ് ഡാറ്റയും കൊടുത്തിരിക്കുന്നു. ഇതിലെ 4ജി ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 64 Kbps വേഗതയിൽ ഡാറ്റ ലഭിക്കും.
Also Read: 50MP + 50MP + 50MP ക്യാമറ Nothing Phone ആമസോണിൽ വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാം!
90 ദിവസത്തേക്കുള്ള പാക്കേജിൽ അൺലിമിറ്റഡ് കോളിങ് സേവനങ്ങളും ലഭ്യമാണ്. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും ലോക്കൽ, എസ്ടിഡി കോളിങ് സേവനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പാക്കേജിൽ 3 മാസത്തേക്ക് JioHotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്. പ്ലാനിൽ 50 GB സൗജന്യ JioAICloud സ്റ്റോറേജും അനുവദിച്ചിരിക്കുന്നു. ജിയോയുടെ 899 രൂപ പാക്കേജിൽ 35,100 രൂപയുടെ ഗൂഗിൾ ജെമിനി സൗജന്യ പ്രോ പ്ലാൻ സബ്സ്ക്രിപ്ഷനും നേടാം. 18 മാസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ജിയോയുടെ 899 രൂപ പ്ലാനിൽ 5000 GB ക്ലൗഡ് സ്റ്റോറേജ് ലഭിക്കും.