IPL ആവേശത്തിന് നോ ലിമിറ്റ്! 90 ദിവസം Jio അൺലിമിറ്റഡ് ഓഫറും ഫ്രീ ജിയോഹോട്ട്സ്റ്റാറും!

സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറിയും, IPL 2026 ആവേശവും കൊട്ടിക്കയറുമ്പോൾ ക്രിക്കറ്റ് ആരാധകർക്കായി Reliance Jio യുടെ വക കിടിലനൊരു ഓഫർ. ഇനി പുതിയ റീചാർജ് പ്ലാൻ അന്വേഷിക്കുന്നവർക്ക്, ജിയോയുടെ ഈ പ്രീ പെയ്ഡ് പ്ലാൻ മറക്കണ്ട! 90 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഐപിഎൽ കാണാൻ ജിയോഹോട്ട്സ്റ്റാർ ആക്സസും ഒരുമിച്ച് കിട്ടുന്ന പ്ലാനാണിത്.

വീടിന് പുറത്താണെങ്കിലും യാത്രയിലാണെങ്കിലും ഒരു പന്ത് പോലും മിസ്സ് ചെയ്യാതെ ഹൈ-ക്വാളിറ്റിയിൽ മൊബൈലിൽ കളി കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനാണിത്. 4ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകളിലും ബൾക്ക് ഡാറ്റ ഈ ജിയോ പ്ലാനിലൂടെ ലഭിക്കുന്നു. 3 മാസത്തേക്കുള്ള ജിയോ ക്രിക്കറ്റ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം.

Reliance Jio 899 Plan

ദീർഘകാല വാലിഡിറ്റിയും ആകർഷകമായ ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. 90 ദിവസത്തേക്കുള്ള പ്ലാനിന്റെ വില 899 രൂപയാണ്. പ്രതിദിനം 9.9 രൂപയാകുന്നു. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടില്ലാതെ, മൂന്ന് മാസത്തേക്കുള്ള റീചാർജ് ഇതിലുണ്ട്.

അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് ഡാറ്റയും ഉൾപ്പെടുന്ന പ്ലാനിനെ ജിയോ സൈറ്റിൽ ഫ്രീ ലൈവ് ക്രിക്കറ്റ് പാക്കേജായാണ് സ്വകാര്യ ടെലികോം ലിസ്റ്റ് ചെയ്തിരിക്കുന്നത്. 899 രൂപയുടെ ജിയോ ഐപിഎൽ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Also Read: Zeiss ട്രിപ്പിൾ ക്യാമറ Vivo V60 ഫോണിന് ഫ്ലിപ്കാർട്ടിൽ വില ഇടിഞ്ഞു!

Jio 899 Plan Benefits

  • കോളിങ്: 90 ദിവസത്തേക്ക് ഫ്രീ വോയിസ് കോളിങ് അൺലിമിറ്റഡായി ആസ്വദിക്കാം. അതും ഇന്ത്യയിലെ എല്ലാ ലോക്കൽ, എസ്ടിഡി നെറ്റ്‌വർക്കുകളിലേക്കും കോളുകൾ ചെയ്യാവുന്നതാണ്.
  • SMS: ഇതിൽ സ്വകാര്യ കമ്പനി പ്രതിദിനം 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു.
  • ഡാറ്റ: ഇതിൽ മൂന്ന് മാസത്തേക്ക് ട്രൂ 5ജി ആക്സസ് ലഭ്യമാണ്. സ്വകാര്യ ടെലികോമിൽ നിന്നുള്ള ഫാസ്റ്റ് 5G സേവനമാണിത്. 5ജി ഹാൻഡ്സെറ്റിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. 4ജി വരിക്കാർക്കും ബൾക്ക് ഡാറ്റയുള്ള പ്ലാനാണിത്. പ്രതിദിനം 2 GB ഹൈ-സ്പീഡ് ഡാറ്റയാണ് ഇതിൽ ഉൾപ്പെടുന്നത്. ഒപ്പം 20 ജിബി അധിക ഡാറ്റ കൂടിയുണ്ട്. ഇങ്ങെ 90 ദിവസത്തേക്ക് മൊത്തം 200 GB ഡാറ്റ ആസ്വദിക്കാം.

899 രൂപ പ്ലാനിലെ അധിക ഓഫറുകൾ!

899 രൂപ ജിയോ പ്ലാനിൽ സാധാരണ ടെലികോം ഓഫറുകൾക്ക് പുറമെ ഒടിടി ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മാസത്തേക്ക് ഫ്രീ ജിയോ ഹോട്ട്സ്റ്റാർ പ്ലാനിലൂടെ ആസ്വദിക്കാം. 50 GB ജിയോ എഐ ക്ലൌഡ് ആക്സസ് ലഭ്യമാണ്.

35100 രൂപയുടെ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് പ്ലാനിലൂടെ നേടാം. ജിയോ ഒമ്പതാം വാർഷിക ഓഫറായ ജിയോ ഗോൾഡ് ഓഫർ ഇപ്പോൾ ലഭ്യമല്ല എന്നതും ശ്രദ്ധിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :