Jio 749 Plan
റീചാർജ് ലാഭിക്കാൻ നോക്കുന്നവർക്കായി Jio യുടെ കിടിലൻ ഓഫർ! മാസം തോറും റീചാർജ് ചെയ്യാതെ, ലാഭത്തിൽ എങ്ങനെ 70 ദിവസം വാലിഡിറ്റി നേടാമെന്ന് അറിയണ്ടേ? അൺലിമിറ്റഡ് കോളിംഗും ഹൈ-സ്പീഡ് 5G ഡാറ്റയും ലഭിക്കുന്ന പ്ലാനാണിത്. ഇന്ത്യയിലെ ടെലികോം വിപണിയിൽ മുൻപന്തിയിലുള്ള ജിയോ ഫാസ്റ്റ് കണക്റ്റിവിറ്റിയിലും 5ജി പ്ലസ് സ്പീഡിലും പേരുകേട്ട കമ്പനിയാണ്. എന്നാൽ റീചാർജുകളുടെ ഉയർന്ന നിരക്കാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോമിന്റെ പോരായ്മ. എങ്കിലും ലാഭം നോക്കി റീചാർജ് വേണമെന്നുള്ളവർക്ക്, ജിയോയുടെ ഒരു കിടിലൻ ബജറ്റ് പാക്കേജുണ്ട്. അൺലിമിറ്റഡ് കോളിങ്, ഡാറ്റ സേവനങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. ഇതിൽ ജിയോ എന്തൊക്കെ ആനുകൂല്യങ്ങളാണ് തരുന്നതെന്ന് നോക്കാം.
കൃത്യം 70 ദിവസത്തെ കാലാവധിയുള്ള പ്ലാനാണിത്. ജിയോയുടെ ട്രൂ 5ജി ഇന്റർനെറ്റ് സഹിതം പ്ലാനിൽ ലഭിക്കുന്നു. ദിവസം 10 രൂപ നിരക്കിൽ പരിധിയില്ലാതെ ഡാറ്റയും, അൺലിമിറ്റഡ് കോളിങ്ങും പ്ലാനിലുണ്ട്. ജിയോയുടെ 70 ദിവസ പ്ലാനിന് വില 719 രൂപ മാത്രമാണ്. ആകർഷകമായ ഒടിടി സേവനങ്ങളും പ്ലാനിലുണ്ട്. രണ്ടരമാസത്തേക്ക് വൈ-ഫൈ സേവനമില്ലാതെ, ഫാസ്റ്റ് സ്പീഡിൽ ഇന്റർനെറ്റും കോളിങ്ങും വേണമെന്നുള്ളവർക്ക് ഇത് തെരഞ്ഞെടുക്കാം. അതുപോലെ ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്കും ജിയോ 719 രൂപ പ്ലാൻ അനുയോജ്യമാകുന്നു. ഈ പ്രീ പെയ്ഡ് പ്ലാനിലെ ഓരോ ആനുകൂല്യങ്ങളും വിശദമായി അറിയാം.
Also Read: ഇങ്ങനെയൊരു ഓഫർ അറിഞ്ഞാരുന്നോ! Samsung Galaxy S25 Ultra ആമസോണിൽ അവിശ്വസനീയമായ ഓഫറിൽ
കുറച്ചു കൂടി പണമടച്ചാൽ 719 രൂപയേക്കാൾ 2 ദിവസം കൂടി കൂടുതൽ വാലിഡിറ്റിയുള്ള പ്ലാൻ ലഭിക്കും. 749 രൂപയുടെ ജിയോ പ്ലാനിൽ 72 ദിവസത്തെ കാലാവധിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ദിവസേന 2ജിബിയും എക്സ്ട്രാ ഓഫറായി 20ജിബി ഡാറ്റയും ജിയോ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, പ്രതിദിനം 100 SMS സേവനങ്ങളും 749 രൂപയുടെ പ്ലാനിലുണ്ട്. ഇതിലും IPL 2026, ലൈവ് സ്പോർട്സ്, പുത്തൻ റിലീസുകൾ ആസ്വദിക്കാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അനുവദിച്ചിരിക്കുന്നു.