Jio 40 day plan
ഫുട്ബോൾ ആരാധകർക്കായി ആകർഷകമായ ഒരു ഓഫറുമായി Jio. 40 ദിവസത്തെ വാലിഡിറ്റിയും 40GB അധിക ഡാറ്റയും ഉൾപ്പെടുന്ന ഫുട്ബോൾ ഓഫറാണ് അംബാനിയുടെ ടെലികോം അവതരിപ്പിച്ചത്. ഫിഫ ലോകകപ്പ് 2026 ലൈവ് കാണാനുള്ള ഫ്രീ ഒടിടി ഓഫറും ചേർന്നതാണ് പ്ലാൻ. ഈ പ്ലാനിലൂടെ ഡാറ്റ സേവനങ്ങൾക്കൊപ്പം സീ5 സബ്സ്ക്രിപ്ഷൻ കൂടിയുണ്ട്. അതിനാൽ ഫുട്ബോൾ ആരാധകർക്ക് ലൈവ് മത്സരങ്ങൾ കാണാൻ പ്രത്യേകം ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനെടുക്കേണ്ടതില്ല. ജിയോയുടെ ഈ പ്ലാനിൽ 5ജി സേവനമുണ്ടോ എന്നതും പ്ലാനിലെ നേട്ടങ്ങളും ആനുകൂല്യങ്ങളും വിശദമായി അറിയാം.
കൂടുതൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും തേടുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ പ്ലാനാണിത്. ജിയോ ഇതിൽ മൂന്ന് മാസത്തേക്കുള്ള സീ5 സബ്സ്ക്രിപ്ഷനാണ് അനുവദിച്ചിട്ടുള്ളത്. ഫിഫ വേൾഡ് കപ്പിനൊപ്പം മലയാളത്തിലുൾപ്പെടെയുള്ള പുത്തൻ റിലീസുകളും സീ5 ലൂടെ ആസ്വദിക്കാം. ജിയോ സൈറ്റിൽ ഫുട്ബോൾ പ്ലാൻ (Football Pass) എന്ന രീതിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രീ പെയ്ഡ് റീചാർജിന് വില 798 രൂപയാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഇതൊരു ഡാറ്റ ഓഫറാണെന്ന് കൂടി പറയാം. കാരണം 798 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് സേവനങ്ങൾ ലഭിക്കില്ല. ഇതിൽ ഡാറ്റയും ഒടിടി ആക്സസുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Also Read: Motorola Edge 50 Neo വാങ്ങാൻ പറ്റിയ സമയം; വില 20,000 രൂപയിൽ താഴെ
ഇക്കൊല്ലത്തെ ഫിഫ ലോകകപ്പും വരാനിരിക്കുന്ന ഫുട്ബോൾ മത്സരങ്ങളും സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം സ്വന്തമാക്കിയത് സീ5 ആണ്. 699 രൂപയ്ക്കാണ് സീ5ന്റെ വാർഷിക പ്ലാൻ ആരംഭിക്കുന്നത്. ഫിഫ ഫുട്ബോൾ കപ്പ് പ്രമാണിച്ച് 799 രൂപയ്ക്ക് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 3 മാസമാണ് വാലിഡിറ്റി. മൊബൈലിലും ടിവിയിലുമുൾപ്പെടെ കൂടുതൽ ഡിവൈസുകളിൽ ആക്സസ് ചെയ്യാനുള്ള ഓഫറാണിത്.