ഇതൊക്കെ എന്ത്! 198 രൂപയ്ക്ക് ഒരു Jio Plan, അൺലിമിറ്റഡ് കോളിങ്ങും 2GB ഡാറ്റയും

ഇതൊക്കെ എന്ത്! 198 രൂപയ്ക്ക് ഒരു Jio Plan, അൺലിമിറ്റഡ് കോളിങ്ങും 2GB ഡാറ്റയും

കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ തേടുന്നവർക്ക് Jio യിൽ നിന്നുള്ള മികച്ച പ്ലാൻ നോക്കിയാലോ! 200 രൂപയിലും താഴെ വിലയാകുന്ന ബജറ്റ് പ്ലാനാണിത്. കുറഞ്ഞ വിലയിൽ കൂടുതൽ സേവനങ്ങൾ നൽകുന്ന ജിയോയുടെ ഏറ്റവും ചെറിയ പ്ലാനാണിതെന്നും പറയാം. കോളിങ്, എസ്എംഎസ്, ഡാറ്റ ഓഫറുകൾ ഈ റീചാർജ് പാക്കേജിലുണ്ട്. 5ജി കവറേജുള്ള ഇടങ്ങളിൽ അൺലിമിറ്റഡ് 5ജി സേവനവും റിലയൻസ് ജിയോ തരുന്നു.

Digit.in Survey
✅ Thank you for completing the survey!

രാജ്യത്ത് മികച്ച 5G കവറേജ് നൽകുന്ന ടെലികോം ഓപ്പറേറ്ററാണ് ജിയോ. നിങ്ങൾ യാത്ര ചെയ്യുമ്പോഴും എവിടെയായിരുന്നാലും 5G കണക്റ്റിവിറ്റി തടസ്സമില്ലാതെ ജിയോയിൽ നിന്നും ലഭിക്കും. ഫാസ്റ്റ് കണക്റ്റിവിറ്റിയ്ക്കൊപ്പം ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്ത ചെറിയ പ്ലാൻ നോക്കുന്നവർക്ക് വേണ്ടിയാണ് 198 രൂപ റീചാർജ് പരിചയപ്പെടുത്തുന്നത്. 198 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ, വാലിഡിറ്റി എന്നിവ വിശദമായി അറിയാം.

Jio 198 Plan Benefits

അംബാനി ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ 198 രൂപയ്ക്ക് അവതരിപ്പിച്ച പ്ലാനിൽ 14 ദിവസമാണ് വാലിഡിറ്റി. കുറഞ്ഞ കാലയളവിൽ കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസവും 100 SMS, പ്രതിദിനം 2GB ഹൈസ്പീഡ് ഡാറ്റ ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം 14 ദിവസത്തേക്കുള്ളതാണ്. പ്രതിദിന 2ജിബി(FUP) ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 Kbps ആയി കുറയും. ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയും ലഭ്യമാണ്.

Also Read: ടിവിയോടൊപ്പം അടിപൊളി ഹോം തിയേറ്റർ! 625W Dolby Home Theater Speaker 10000 രൂപയിൽ താഴെ

198 രൂപ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ചേർത്തിട്ടില്ല. ഡാറ്റയ്ക്കും കോളിങ്ങിനും താൽക്കാലികമായി റീചാർജ് നോക്കുന്നവർക്ക് ഇത് ഇണങ്ങുന്ന പ്ലാനാണ്.

ഇതേ ആനുകൂല്യങ്ങൾ ഒരു മാസത്തേക്ക് നോക്കുകയാണെങ്കിലും റീചാർജ് ഓപ്ഷനുകൾ ജിയോയിലുണ്ട്.

Jio rs 198
Jio rs 198

ജിയോ 349 രൂപ പ്ലാൻ

349 രൂപയുടെ ജിയോ പ്ലാനിലും ദിവസേന 2ജിബി ഡാറ്റയും, അൺലിമിറ്റഡ് 5ജിയുമുണ്ട്. പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് സേവനങ്ങളും ഈ ബജറ്റ് റീചാർജിൽ ലഭിക്കുന്നു. 14 ദിവസത്തെ പ്ലാനിന് പകരം 349 രൂപ പാക്കേജാണ് കൂടുതൽ വാലിഡിറ്റിയിൽ ലഭിക്കുന്നത്.

198 രൂപ പാക്കേജിന്റെ ഒരു ദിവസച്ചെലവ് 14 രൂപയാണ്. താരതമ്യേന സാധാരണക്കാർക്ക് ഇത് വലിയൊരു തുകയാകുന്നു. 349 രൂപ പ്ലാനിന് 13 രൂപയാണ് പരമാവധി ചെലവാകുന്ന ദിവസച്ചെലവ്. ഇതിനേക്കാൾ കമ്പനിയുടെ 84 ദിവസത്തെയും മറ്റും ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുത്താൽ ദിവസം 10 രൂപ നിരക്കിൽ മാത്രം ചെലവ് വരുന്നുള്ളൂ. എന്നാൽ വല്ലപ്പോഴും മാത്രം സിം റീചാർജ് ചെയ്യുന്നവർക്ക് 198 രൂപ റീചാർജ് അനുയോജ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile