jio 1049 recharge plan
84 ദിവസത്തെ നീണ്ട വാലിഡിറ്റിയുള്ള റീചാർജ് പ്ലാൻ നോക്കുന്നവർക്ക് Jio ടെലികോമിലെ മികച്ചൊരു ഓഫർ പ്രയോജനപ്പെടുത്താം. സമീപഭാവിയിൽ തന്നെ റീചാർജ് തുക വർധിക്കാൻ സാധ്യതയുള്ളതിനാൽ അൺലിമിറ്റഡ് ട്രൂ 5ജി ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനാണിത്. ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ രണ്ടര മാസത്തെ പ്ലാൻ മികച്ചതാണ്. ഒടിടി പ്രേമികൾക്കായി SonyLIV, ZEE5, ജിയോഹോട്ട്സ്റ്റാർ എന്നീ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ജിയോ അനുവദിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റും കോളിങ് സേവനവുമാണ് ഈ 84 ദിവസത്തെ പ്ലാനിന്റെ ഹൈലൈറ്റ്. ദിവസേന 12 രൂപ ചെലവ് വരുമെങ്കിലും ഇതിലെ ഒടിടി ഓഫറുകളും ടെലികോം സേവനങ്ങളും അറിയാം.
റിലയൻസ് ജിയോയുടെ 1049 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 സൗജന്യ എസ്എംഎസ്, പ്രതിദിന 4ജി, 5ജി ഡാറ്റയും പ്ലാനിലുണ്ട്.
1049 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലിമിറ്റില്ലാതെ വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസ്സും 2 ജിബി ഡാറ്റയും ലഭ്യമാണ്. പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാനിൽ 5ജി കണക്ഷനെടുക്കുന്നവർക്കായി അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.
2GB ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ആയി പരിമിതപ്പെടും. എന്നാൽ 5ജി കണക്റ്റിവിറ്റിയും 5ജി സപ്പോർട്ട് ഫോണുമുള്ളവർക്ക് ഡാറ്റ ഉപയോഗത്തെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ല.
1049 രൂപയുടെ പ്ലാനിൽ SonyLIV, ZEE5 പോലുള്ള ഒടിടി ആക്സസും സൗജന്യമായി നേടാം. ജിയോടിവി മൊബൈൽ ആപ്പ് വഴിയാണ് ഇവ ആക്സസ് ചെയ്യാനാകുന്നത്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട്. ഇതിൽ JioAICloud 50 ജിബി സ്റ്റോറേജ് ഓപ്ഷനുമുണ്ട്. ഗൂഗിൾ ജെമിനി പ്രോയാണ് 1049 രൂപ പ്ലാനിന്റെ മറ്റൊരു സവിശേഷത.
Also Read: Sony Dolby Audio Soundbar ആമസോണിൽ വൻ ഓഫർ; 9000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം