Sony Dolby Audio Soundbar ആമസോണിൽ വൻ ഓഫർ; 9000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം

Sony Dolby Audio Soundbar ആമസോണിൽ വൻ ഓഫർ; 9000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം

മികച്ച ഹോം തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! 9000 രൂപയ്ക്ക് താഴെ Sony Dolby Audio Soundbar സ്വന്തമാക്കാം. ക്രിസ്റ്റൽ ക്ലിയർ ശബ്ദവും പവർഫുൾ ബേസുമുള്ള ഓഡിയോ സിസ്റ്റമാണിത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എച്ച്ഡിഎംഐ സപ്പോർട്ടും ഇതിനുണ്ട്. സാധാരണയായി മികച്ചൊരു സോണി ഓഡിയോ സിസ്റ്റത്തിന് വിപണിയിൽ വലിയ ചിലവാകാറുണ്ട്. എന്നാൽ ആമസോൺ ഓഫറിലൂടെ സോണി HT S100F 33 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. സിനിമകൾക്കും മ്യൂസിക്കിനും അനുയോജ്യമായ മികച്ച ശബ്ദാനുഭവം നൽകുന്ന ഓഡിയോ സിസ്റ്റം നോക്കുന്നവർ ഈ ഓഫർ വിട്ടുകളയണ്ട. ആമസോണിലെ ഡിസ്കൗണ്ടിനെ കുറിച്ചും സോണി സൗണ്ട്ബാറിനെ കുറിച്ചും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Sony Dolby Audio Soundbar Price Offer Amazon

2.0 ചാനൽ ഡോൾബി ഓഡിയോ സിസ്റ്റത്തിന്റെ വില 14,990 രൂപയാണ്. 33 ശതമാനം കിഴിവിൽ 9,990 രൂപയ്ക്ക് സോണി സൗണ്ട് ബാർ ലഭ്യമാകും. ഇതിന് 1000 രൂപയുടെ കൂപ്പൺ കിഴിവും ഇപ്പോൾ ലഭ്യമാണ്. ഇങ്ങനെ 8990 രൂപയ്ക്ക് ഹോം തിയേറ്റർ സിസ്റ്റം ലഭിക്കും. നിങ്ങൾക്ക് കൂടുതൽ ലാഭം വേണമെങ്കിൽ ആമസോണിലെ ബാങ്ക് ഓഫറും പ്രയോജനപ്പെടുത്താം.

ഇങ്ങനെ നോക്കുമ്പോൾ സോണി HT-S100F ഓഡിയോ സിസ്റ്റം ICICI ബാങ്ക് കാർഡിലൂടെ 1250 രൂപ കിഴിവിൽ വാങ്ങിക്കാം. 8000 രൂപയ്ക്കും താഴെ സോണി ഓഡിയോ സിസ്റ്റത്തിന് ലഭ്യമാണ്. 351 രൂപയുടെ ഇഎംഐ ഓഫറിലും സൗണ്ട് ബാർ സ്വന്തമാക്കാം.

Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?

Dolby Audio Soundbar Price

Sony HT-S100F 2.0 Channel Soundbar: സവിശേഷതകൾ

വ്യക്തമായ ഓഡിയോ ക്വാളിറ്റിയും ഒതുക്കമുള്ള ഡിസൈനുമാണ് സൗണ്ട് ബാറിന്റെ പ്രത്യേകത. ചെറിയ മുറികൾക്കും ടിവിയിലെ ശബ്ദസംവിധാനം മെച്ചപ്പെടുത്തുന്നതിനും മികച്ച മോഡലാണിത്.

സോണി HT-S100F ഹോം തിയേറ്റർ സിസ്റ്റം ഒരു സ്ലിം 2.0-ചാനൽ സൗണ്ട്ബാറാണ്. ചെറിയ ഹോം എന്റർടെയ്ൻമെന്റ് യൂണിറ്റാണ് ഇതിലുള്ളത്.

Dolby Audio, സോണിയുടെ S-Force Front Surround സാങ്കേതികവിദ്യയും ഇതിനുണ്ട്. Bass Reflex സ്പീക്കർ ഡിസൈനിലുള്ള സോണി ഹോം തിയേറ്റർ സിസ്റ്റത്തിൽ കുറഞ്ഞ ഫ്രീക്വൻസികളിൽ ശബ്ദം മെച്ചപ്പെടുത്തി സിനിമകളും സംഗീതവും ആസ്വദിക്കാം.

LDAC പിന്തുണയുള്ള ഓഡിയോ സിസ്റ്റമാണിത്. ഇതിൽ ബ്ലൂടൂത്ത് വഴി ഉയർന്ന നിലവാരത്തിലുള്ള വയർലെസ് ഓഡിയോ സ്ട്രീമിംഗ് ലഭിക്കും. HDMI ARC, Optical ഇൻപുട്ടുകളിലൂടെ വിവിധ ടിവികളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile