ഇതിലും വലുത് വരാനില്ല! 3 വർഷത്തേക്ക് Unlimited ഓഫറുകളുമായി Jio പുതുപുത്തൻ പ്ലാൻ
3 വർഷത്തെ അൺലിമിറ്റഡ് ഓഫറുകളുമായി ടെലികോം വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് jio. ഓരോ മാസവും റീചാർജ് പ്ലാനുകൾക്ക് വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തിൽ റിലയൻസ് ജിയോ ഒരു ദീർഘകാല പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. ഇതുവരെ ഒരു ടെലികോമും ഓഫർ ചെയ്യാത്ത വമ്പൻ പ്ലാനാണ് ജിയോ കൊണ്ടുവന്നത്. കൃത്യം 36 മാസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ അൺലിമിറ്റഡ് 5ജി, അൺലിമിറ്റഡ് കോളിങ് പോലുള്ള ആനുകൂല്യങ്ങളുണ്ട്. വർഷങ്ങളായി ജിയോ ഉപയോഗിക്കുന്നവർക്കും, പ്രൈമറി സിമ്മായി ഉപയോഗിക്കുന്നവർക്കും ഈ 3 വർഷ പ്ലാൻ മികച്ചതാകും.
3,333 രൂപയാണ് ഒരു വർഷത്തെ ചെലവെങ്കിലും, വരും വർഷങ്ങളിൽ റീചാർജിന് വലിയ തുകയായേക്കും. ഇങ്ങനെ നോക്കുമ്പോൾ പുതിയ പ്ലാൻ ഒരു സേഫ്റ്റി ഓപ്ഷനായി കണക്കാക്കാം. ഈ റീചാർജിൽ 5G നെറ്റ്വർക്ക് സൗകര്യമുള്ള ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും ലഭ്യമാണ്. ജിയോയുടെ ഈ പുത്തൻ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
Jio 3 Year Plan: വിശദാംശങ്ങൾ
ജിയോയുടെ 3 വർഷത്തെ പ്ലാനിന് വില 10000 രൂപയാണ്. പുതിയ ജിയോ പ്ലാൻ 2026 നവംബർ 7 മുതൽ ലഭ്യമാണ്.MyJio ആപ്പ്, Jio.com, ജിയോ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പ്ലാൻ ലഭ്യമാണ്. അതുപോലെ യുപിഐ ആപ്പുകളിലൂടെയും 3 വർഷ പ്ലാനിൽ റീചാർജ് ചെയ്യാവുന്നതാണ്.
ഇതുവരെ ജിയോയിൽ ലഭ്യമായിട്ടുള്ള പ്ലാനുകൾക്ക് പരമാവധി ഒരു വർഷമായിരുന്നു വാലിഡിറ്റി. ബിഎസ്എൻഎൽ ഒന്നര വർഷം കാലാവധിയായി പല പ്ലാനുകളിലും ഓഫർ അനുവദിച്ചിട്ടുണ്ട്. എന്നാൽ 3 വർഷം വാലിഡിറ്റിയിൽ ഒരു പ്രീ പെയ്ഡ് പ്ലാനും ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ജിയോയുടെ വാർഷിക പ്ലാൻ പലർക്കും വലിയ ഓഫറാണ്.
ജിയോ 10000 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
ജിയോയുടെ 3 വർഷത്തെ പ്ലാനിന് വില 10,000 രൂപയാണ്. 36 മാസമാണ് ഈ പ്ലാനിന്റെ കാലാവധി. എന്നുവച്ചാൽ 1095 ദിവസത്തെ കാലാവധി പ്ലാനിലൂടെ ലഭിക്കും. ഇതിൽ ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളിംഗും ലഭിക്കും.
പ്രതിദിനം 2.5 ജിബി ഹൈസ്പീഡ് ഡാറ്റയും 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കുന്ന പ്ലാനാണിത്. മൂന്ന് വർഷത്തേക്ക് റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ ഒരു മികച്ച ഓഫറാകും.
ഇതിന് പുറമെ ജിയോ വോയിസ് ഓൺലി പ്ലാനുകളും കഴിഞ്ഞ വാരം അവതരിപ്പിച്ചിരുന്നു. ഡാറ്റാ പാക്കുകളുടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി കുറഞ്ഞ ചെലവിൽ മാസ പ്ലാനുകൾ നിർബന്ധമായും വേണമെന്ന് ട്രായി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അംബാനിയുടെ ടെലികോം 200 രൂപയ്ക്കും താഴെ വിലയുള്ള 4 പ്രീ പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയത്. 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ വിലയിലാണ് പ്ലാനുകൾ.