Good News: 1 രൂപയ്ക്ക് 1GB! ഇതുവരെ ആരും തരാത്ത IPL 2025 ഓഫറുമായി BSNL

HIGHLIGHTS

ബി‌എസ്‌എൻ‌എല്ലിന്റെ 251 രൂപ വിലയാകുന്ന പ്ലാനാണിത്

സർക്കാർ ടെലികോമിന്റെ പ്രീപെയ്ഡ് വരിക്കാർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താം

ഇതിൽ വരിക്കാർക്ക് 251 ജിബി അതിവേഗ ഡാറ്റ ലഭിക്കുന്നു

Good News: 1 രൂപയ്ക്ക് 1GB! ഇതുവരെ ആരും തരാത്ത IPL 2025 ഓഫറുമായി BSNL

BSNL വരിക്കാർക്ക് IPL Live 2025 ആസ്വദിക്കാൻ ഒരു Good News ഇതാ. ഒരു രൂപയ്ക്ക് 1ജിബി കിട്ടുന്ന സൂപ്പർ പ്രീമിയർ ഓഫറാണിത്. സർക്കാർ ടെലികോമായ ബിഎസ്എൻഎൽ 60 ദിവസത്തെ വാലിഡിറ്റിയിലാണ് ഇങ്ങനെയൊരു പ്ലാൻ കൊണ്ടുവന്നിട്ടുള്ളത്. ശരിക്കും ജിയോ, എയർടെൽ കമ്പനികൾക്കൊന്നും കൂട്ടാൻ പറ്റാത്ത അപൂർവ്വമായ പാക്കേജെന്ന് പറയാം.

Digit.in Survey
✅ Thank you for completing the survey!

1 രൂപയ്ക്ക് 1GB: BSNL പ്ലാൻ വിശദമായി

ബി‌എസ്‌എൻ‌എല്ലിന്റെ 251 രൂപ വിലയാകുന്ന പ്ലാനാണിത്. സർക്കാർ ടെലികോമിന്റെ പ്രീപെയ്ഡ് വരിക്കാർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താം. ഇതിൽ വരിക്കാർക്ക് 251 ജിബി അതിവേഗ ഡാറ്റ ലഭിക്കുന്നു. 251 രൂപയ്ക്ക് 251 ജിബി ഡാറ്റ എന്ന രീതിയിലാണ് പ്ലാനിലെ ഇന്റർനെറ്റ് ആനുകൂല്യം. വലിയ ചെലവില്ലാതെ ഐ‌പി‌എൽ മത്സരങ്ങൾ സ്ട്രീം ചെയ്യാനും ആസ്വദിക്കാനും ഈ BSNL Plan തെരഞ്ഞെടുക്കാം.

BSNL Launches New Rs 251 Prepaid Plan Jio Airtel Vi
BSNL Launches New Rs 251

60 ദിവസത്തെ പ്ലാനിലെ നേട്ടങ്ങളും, ന്യൂനതകളും

അടുത്തിടെ ടെലികോം കമ്പനി അവതരിച്ച റീചാർജ് പ്ലാനാണിത്. 251 രൂപയ്ക്ക് 251 ജിബി ഹൈ-സ്പീഡ് ഡാറ്റ നേടാനാകും. ഇതിൽ 60 ദിവസത്തെ വാലിഡിറ്റിയാണ് Bharat Sanchar Nigam Limited അനുവദിച്ചിട്ടുള്ളത്.

251 രൂപയ്ക്ക് 60 ദിവസത്തേക്ക് 251ജിബി എന്നത് വളരെ ലാഭകരമായ പാക്കേജാണ്. 251ജിബി ഡാറ്റ തീർന്നുപോയാൽ, 40 Kbps സ്പീഡിൽ കാലാവധി തീരുന്ന വരെ ഡാറ്റ ഉപയോഗിക്കാം. എന്നാൽ ഈ റീചാർജ് പ്ലാനിൽ ഡാറ്റ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രദ്ധിക്കുക.

അൺലിമിറ്റഡ് കോളിങ്ങോ, എസ്എംഎസ് പോലുള്ള സേവനങ്ങളോ ഇതിൽ ഉൾപ്പെടുന്നില്ല. നിങ്ങൾക്ക് കോളിങ്ങോ എസ്എംഎസ് ഓഫറുകളോ വേണമെങ്കിൽ അതിനായി മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ബിഎസ്‌എൻഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അവരുടെ സെൽഫ് കെയർ ആപ്പ് വഴിയോ റീചാർജ് ചെയ്യാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

BSNL 5G എന്തായി?

ബിഎസ്എൻഎല്ലിന് 61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുവദിച്ചിരുന്നു. കമ്പനിയ്ക്ക് ഇപ്പോൾ പ്രീമിയം (700MHz) സ്പെക്ട്രവും മിഡ്-ബാൻഡ് (3300MHz) സ്പെക്ട്രവും ലഭ്യമാണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തൊട്ടാകെ 5ജി വിന്യാസം ആരംഭിക്കുന്നതിന് മുന്നേ 5ജി പരീക്ഷണം ആദ്യം നടപ്പിലാക്കുന്നത് ന്യൂഡൽഹിയിലാണ്. ഈ ടവറുകളിൽ മിക്കവയും 2025 ജൂണോടെ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo