Good News! BSNL കേരളത്തിന് മാത്രമായി Special ഓഫർ, ഗൾഫിലും SIM ഉപയോഗിക്കാം, 57 രൂപ മുതൽ പ്ലാനുകളും…

HIGHLIGHTS

മലയാളികളായ പ്രവാസികൾക്ക് സന്തോഷകരമായ വാർത്തയാണിത്

ഇനി ഗൾഫ് രാജ്യങ്ങളിൽ സിം മാറ്റാതെ അന്താരാഷ്ട്ര റോമിംഗ് ആക്‌സസ് ചെയ്യാൻ കഴിയും

കേരളത്തിലെ വരിക്കാർക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യൽ ഫീച്ചറാണിത്

Good News! BSNL കേരളത്തിന് മാത്രമായി Special ഓഫർ, ഗൾഫിലും SIM ഉപയോഗിക്കാം, 57 രൂപ മുതൽ പ്ലാനുകളും…

BSNL Kerala വരിക്കാർക്കായി അവതരിപ്പിക്കുന്നത് വളരെ സ്പെഷ്യൽ ആനുകൂല്യങ്ങളാണ്. സർക്കാർ ടെലികോം കമ്പനി Bharat Sanchar Nigam Limited ഇപ്പോൾ കുതിക്കുകയാണ്. പ്രൈവറ്റ് ടെലികോമുകളിൽ നിന്ന് വരിക്കാരെ തിരിച്ചുപിടിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചു.

BSNL Special ഓഫർ

എന്നാൽ ഇതൊന്നുമല്ല പുതിയ വാർത്ത. ബിഎസ്എൻഎൽ കേരള സർക്കിളിലുള്ളവർക്കായി ഒരു പ്രത്യേക സംവിധാനം നടപ്പിലാക്കുന്നു. പ്രത്യേകിച്ച് മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന മലയാളികൾക്ക് വേണ്ടിയുള്ളതാണ് പുതിയ ഫീച്ചർ.

BSNL പ്രവാസികൾക്കായി, റോമിങ് സിം മാറ്റാതെ…

മലയാളികളായ പ്രവാസികൾക്ക് സന്തോഷകരമായ വാർത്തയാണിത്. കേരളത്തിലെ വരിക്കാർക്ക് ഇനി ബിഎസ്എൻഎൽ സിം കാർഡ് മാറ്റാതെ വിദേശത്തേക്ക് പറക്കാം. ജോലി ആവശ്യങ്ങൾക്കും സന്ദർശനത്തിനുമായി മലയാളികൾ മുഖ്യമായി പോകുന്ന വിദേശ രാജ്യമാണ് UAE. ഇനി ഗൾഫ് രാജ്യങ്ങളിൽ സിം മാറ്റാതെ അന്താരാഷ്ട്ര റോമിംഗ് ആക്‌സസ് ചെയ്യാൻ കഴിയും. സർക്കാർ ടെലികോം കമ്പനി തന്നെ ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചു.

bsnl kerala users gulf pravasi can use services without changing sim
BSNL എത്തിസലാത്തുമായി പങ്കാളിത്തമുണ്ടാക്കി

കേരളക്കാർക്ക് മാത്രം…

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ വരിക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നു. ഇങ്ങനെ സിം മാറ്റി മെനക്കെടാതെ ഗൾഫിലും BSNL SIM Card ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കമ്പനി യുഎഇ ആസ്ഥാനമായുള്ള എത്തിസലാത്തുമായി പങ്കാളിത്തമുണ്ടാക്കി. യുഎഇയിലെ ടെലികോം ഓപ്പറേറ്ററാണ് Etisalat. ശ്രദ്ധിക്കേണ്ടത്, കേരളത്തിലെ വരിക്കാർക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യൽ ഫീച്ചറാണിത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Also Read: YouTube Channel: Simple സ്റ്റെപ്പിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങാം, വരുമാനം നോക്കുന്നവർക്ക്…

നിങ്ങളുടെ സിം കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സർക്കിളിലുള്ളതാണെങ്കിൽ അങ്ങനെയുള്ള സിമ്മുകളിൽ സേവനം പ്രവർത്തിക്കുന്നതല്ല. ബിഎസ്എൻഎൽ ഇത്തരത്തിൽ ഒരു പാർട്നർഷിപ്പ് തുടങ്ങിയതിനാൽ നേട്ടം വരിക്കാർക്ക് തന്നെയാണ്. കാരണം കുറഞ്ഞ റീചാർജിൽ റോമിങ് പാക്കുകൾ ഇനി ആസ്വദിക്കാം.

STV പ്ലാനുകൾ 57 രൂപ മുതൽ, 30 ദിവസം

ബിഎസ്എൻഎല്ലിൽ പ്രശസ്തമായ രണ്ട് അന്താരാഷ്ട്ര റോമിംഗ് (IR) പ്ലാനുകളുണ്ട്. ഇവ പ്രത്യേക താരിഫ് വൗച്ചറുകൾ (STV) ആണ്. 57 രൂപയും 167 രൂപയുമാണ് പ്ലാനുകളുടെ വില. ഏറ്റവും മികച്ച വാലിഡിറ്റിയും ഗൾഫുകാർക്ക് വേണ്ടിയുള്ള എസ്ടിവി പാക്കേജുകളിൽ ലഭിക്കും.

57 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 167 രൂപ പ്ലാനിന് 90 ദിവസത്തെ സേവന വാലിഡിറ്റിയും കിട്ടും. കേരള വരിക്കാർക്കായി തുടങ്ങിയ പുതിയ സംരഭത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് കമ്പനിയെ ബന്ധപ്പെടാം.

ഇതിനായി ഇന്റർനാഷണൽ റോമിംഗ് ഹെൽപ്പ്‌ ഡെസ്‌ക് നമ്പറും നൽകിയിട്ടുണ്ട്. 9495024365 എന്ന നമ്പരിലൂടെ സേവനത്തെ കുറിച്ചും പ്ലാനുകളെ കുറിച്ചും വിശദമായി അറിയാം. അതുമല്ലെങ്കിൽ irkeralacc@bsnl.co.in എന്ന ഇ മെയിൽ അഡ്രസിലൂടെയും ബന്ധപ്പെടാം.

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo