Good News! 30 ദിവസം അധിക വാലിഡിറ്റി കൂട്ടിച്ചേർത്ത് BSNL സ്പെഷ്യൽ ഓഫർ

HIGHLIGHTS

അധികമായി 30 ദിവസം കൂട്ടിച്ചേർത്ത് BSNL special offer

2,999 രൂപ വിലയുള്ള ദീർഘ കാല വാലിഡിറ്റി പ്ലാനിലാണ് ഓഫർ

പ്രതിദിനം 3GB ഹൈ-സ്പീഡ് ഡാറ്റ നൽകുന്ന പ്ലാനാണിത്

Good News! 30 ദിവസം അധിക വാലിഡിറ്റി കൂട്ടിച്ചേർത്ത് BSNL സ്പെഷ്യൽ ഓഫർ

ആകർഷകമായ റീചാർജ് പ്ലാനുകളിലൂടെയും, നിലവിലുള്ള പ്ലാനുകളിൽ അധിക വാലിഡിറ്റിയും ഡാറ്റയും കൂട്ടിച്ചേർത്തും BSNL സാധാരണക്കാരന് മിതമായ നിരക്കിൽ ടെലികോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Digit.in Survey
✅ Thank you for completing the survey!

ഉത്സവ സീസണുകളിലും പ്രത്യേക അവസരങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി വാലിഡിറ്റിയും മറ്റും അധികമായി ഓഫർ ചെയ്യുന്നുണ്ട്. ഇതുപോലെ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് 2,999 രൂപ വിലയുള്ള വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഈ പുതിയ ഓഫർ എന്ന് പരിശോധിക്കാം.

2,999 രൂപ BSNL പ്ലാൻ

2,999 രൂപ വിലയുള്ള ദീർഘ കാല വാലിഡിറ്റി പ്ലാനിൽ BSNL 30 ദിവസം ഇപ്പോൾ അധികമായി കൂട്ടിച്ചേർത്തിരിക്കുകയാണ്. പ്രതിദിനം 3GB ഹൈ-സ്പീഡ് ഡാറ്റ നൽകുന്ന ഒരു വാർഷിക പ്ലാനാണിത്. ഇതിലേക്ക് ഇപ്പോൾ ഒരു മാസത്തെ കാലാവധി അധികമായി ചേർത്തിരിക്കുകയാണ് ബിഎസ്എൻഎൽ. അതായത്, 365 ദിവസത്തെ ബിഎസ്എൻഎൽ പ്ലാനിൽ ഇനിമുതൽ 395 ദിവസത്തെ വാലിഡിറ്റി ലഭിക്കും.

Also Read: Best Gift Under 15K: 1500 രൂപയിലും താഴെ boAt, Noise, Boult ഇയർപോഡുകൾ

ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവയിലൂടെ അൺലിമിറ്റഡ് കോളിങ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉൾപ്പെടുന്നു. ദിവസവും 3GB ഹൈ-സ്പീഡ് ഡാറ്റയും 100 എസ്എംഎസും ഇതിലുണ്ട്. ഈ പ്രതിദിന ക്വാട്ട തീർന്നതിന് ശേഷം വേഗത 40 Kbps ആയി കുറയുന്നു.

BSNL പുതിയ ഓഫർ എന്ന് വരെ?

ഇങ്ങനെ 30 ദിവസത്തെ അധിക ഓഫർ അനുവദിക്കുന്നത് 2024 മാർച്ച് 1 വരെ റീചാർജ് ചെയ്യുന്നവർക്കാണ്. ഇതിന് പുറമെ ഈ സ്പെഷ്യൽ ഓഫർ ലഭിക്കാൻ വേറെയും ചില നിബന്ധനകളുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

1 വർഷം വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾ

797 രൂപ മുതൽ ബിഎസ്എൻഎല്ലിന്റെ പക്കൽ റീചാർജ് പ്ലാനുകളുണ്ട്. ഈ പ്ലാനിൽ കമ്പനി 2 GB ഡാറ്റ പ്രതിദിനം നൽകുന്നു. 1,198 രൂപയുടെ റീചാർജ് പ്ലാനിൽ 3GB ഡാറ്റ പ്രതിമാസം ലഭ്യമാകും. ഒരു വർഷത്തേക്ക് 600GB ഡാറ്റ ലഭ്യമാക്കുന്ന ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനിൽ വില 1,499 രൂപയാണ്. 336 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

BSNL Kerala റീചാർജ് പ്ലാൻ
BSNL 29999 plan

365 ദിവസം കാലാവധി വരുന്ന ബിഎസ്എൻഎൽ പ്രീ-പെയ്ഡ് പ്ലാനിന് 1,999 രൂപയും വില വരുന്നു. ഇതു കൂടാതെ, 2,399 രൂപ പ്ലാനിൽ നിങ്ങൾക്ക് 395 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ദിവസവും 2GB ഡാറ്റയാണ് ഇതിൽ അനുവദിച്ചിട്ടുള്ളത്. ഇവയെല്ലാം അൺലിമിറ്റഡ് കോളുകളും SMS ഓഫറുകളും ഉൾപ്പെടുത്തി വരുന്ന റീചാർജ് പ്ലാനുകളാണ്.

Read More: WhatsApp New Feature: സ്റ്റാറ്റസിൽ ഇതാ രസകരമായ ഫീച്ചർ, നിങ്ങൾക്കും ഉടൻ ലഭിക്കും

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo