220 Mbps സ്പീഡിൽ ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് Elon Musk Starlink വരുന്നു, സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ പ്ലാനുകളും വിലയും ഇതാ…
ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ 25 മുതൽ 220 Mbps വരെ വേഗതയിലായിരിക്കും ഇത് പ്രവർത്തിക്കുക
സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റി രാജ്യത്ത് മൊത്തത്തിൽ ലഭ്യമാകാൻ പോവുകയാണ്
നിലവിലുള്ള ഫൈബർ നെറ്റ്‌വർക്കിനേക്കാൾ സ്റ്റാർലിങ്ക് പ്ലാനുകൾക്ക് ചെലവേറിയതായിരിക്കും
Elon Musk-ന്റെ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന Starlink സേവനം ഇന്ത്യയിലേക്ക് വരികയാണ്. ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്റ്റാർലിങ്ക് Satellite Internet കണക്റ്റിവിറ്റി ഡിജിറ്റൽ രംഗത്ത് ഒരു വിപ്ലവമായിരിക്കും. മസ്കിനോട് പൊരുതി നിൽക്കാൻ അംബാനിയ്ക്ക് സാധിക്കില്ല. അതിനാൽ തന്നെ ശതകോടീശ്വരനുമായി അംബാനിയുടെ ജിയോയും കൂടാതെ ഭാരതി എയർടെലും പങ്കാളിത്തത്തിലായി.
SurveyStarlink ഇന്ത്യയിലേക്ക്…
ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ 25 മുതൽ 220 Mbps വരെ വേഗതയിലായിരിക്കും ഇത് പ്രവർത്തിക്കുക. സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റി രാജ്യത്ത് മൊത്തത്തിൽ ലഭ്യമാകാൻ പോവുകയാണ്. ജിയോ, എയർടെൽ വരിക്കാർക്ക് ഇനി 5ജിയേക്കാൾ വേഗത്തിലുള്ള കണക്റ്റിവിറ്റിയാണ് ലഭിക്കുക. ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സാധ്യതയാണ് ഇതിലൂടെ ലഭിക്കുക. ഇന്ത്യയിലേക്ക് സ്റ്റാർലിങ്ക് വരുമ്പോൾ എത്ര വിലയാകുമെന്ന് നോക്കാം.
Starlink plans, വില, സ്പീഡ് വിശദാംശങ്ങൾ
ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്ലാനുകളും വില വിവരങ്ങളും ഇനിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിലവിലുള്ള ഫൈബർ നെറ്റ്‌വർക്കിനേക്കാൾ സ്റ്റാർലിങ്ക് പ്ലാനുകൾക്ക് ചെലവേറിയതായിരിക്കും.
ആദ്യ വർഷത്തേക്ക് പ്രാരംഭ ചെലവ് ഏകദേശം 1.58 ലക്ഷം രൂപയായിരിക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. രണ്ടാം വർഷം മുതൽ ഏകദേശം 1.15 ലക്ഷം രൂപയിലേക്ക് എത്തും. കെനിയയിൽ പ്രതിമാസം 10 ഡോളറും, അമേരിക്കയിൽ $120 ഡോളറുമായിരിക്കും. ഭൂട്ടാനിൽ പ്രതിമാസം 3,000 മുതൽ 4,200 രൂപ വരെയായിരിക്കും ചെലവാകും. ഇന്ത്യയിലും ഇവയ്ക്ക് 5000 രൂപയോ 4000 രൂപയോ പ്രതിമാസ ചെലവ് വന്നേക്കാം.
Musk-ന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് എപ്പോൾ ഇന്ത്യയിലെത്തും?
സർക്കാരിൽ നിന്നുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. സ്റ്റാർലിങ്ക് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. വരും ആഴ്ചകളിൽ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും.
എലോൺ മസ്കിന്റെ സാറ്റലൈറ്റ് സേവനം ഗ്രാമപ്രദേശങ്ങളിൽ വരെ അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതാണ്. ഇന്ത്യൻ സർക്കാരും മസ്കുമായി ചർച്ച നടത്തിയതിനാൽ വലിയ നടപടികളില്ലാതെ ഇത് ഇന്ത്യയിലേക്ക് പ്രവേശിക്കാനാണ് സാധ്യതയും.
ഭൂസ്ഥിര ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത സാറ്റലൈറ്റ് ഇന്റർനെറ്റിൽ നിന്ന് ഇവ വ്യത്യസ്തമാണ്. പകരം സ്റ്റാർലിങ്ക് ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ താഴ്ന്ന ഭൂമി ഭ്രമണപഥത്തിൽ (LEO) സഞ്ചരിക്കുന്നു. ഇതുവഴി വേഗതയേറിയ ഡാറ്റയും മികച്ച സ്ട്രീമിംഗ്, പെർഫോമൻസും ലഭിക്കുന്നതായിരിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile