HIGHLIGHTS
28 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ cheapest planനെ കുറിച്ച് അറിയാമോ?
ഡാറ്റയും, കോളുകളും എല്ലാം ലഭിക്കുന്ന പ്ലാനാണിത്
കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ ജിയോയിൽ ആസ്വദിക്കൂ...
Reliance Jio എപ്പോഴും ഏറ്റവും ആകർഷകമായ പ്ലാനുകൾ വാഗ്ദാനം ചെയ്യാറുണ്ട്. നമ്മുടെ കീശക്ക് അനുസരിച്ചുള്ള Recharge planകൾ എന്ന് വേണമെങ്കിൽ പറയാം. ഇവയിൽ ഭൂരിഭാഗവും കൂടുതൽ ദിവസത്തെ വാലിഡിറ്റിയും ഡാറ്റയും കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നവയാണ്. ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ജിയോയുടെ ഈ 91 രൂപയുടെ റീചാർജ് പ്ലാനിനെ (91 Rs Recharge plan) കുറിച്ച് വിശദമായി അറിയാം.
Surveyജിയോഫോൺ ഉപഭോക്താക്കൾക്കുള്ള ഏറ്റവും മികച്ച പ്ലാനാണിത് (Best Recharge plans Jio). ഇതിൽ, ജിയോ ഉപഭോക്താക്കൾക്ക് കോളിങ്ങും സൗജന്യ എസ്എംഎസും സഹിതം 28 ദിവസത്തെ വാലിഡിറ്റിയും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും. അതുകൊണ്ട് നമുക്ക് ഈ പ്ലാനുകളെ കുറിച്ച് വിശദമായി പറയാം. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. ഇതിൽ, നിങ്ങൾക്ക് പ്രതിദിനം 0.1MB ഡാറ്റ നൽകുന്നു.
ഇങ്ങനെ 28 ദിവസം മുഴുവൻ 3ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഇതോടൊപ്പം നിങ്ങൾക്ക് 200MB അധിക ഡാറ്റയും നൽകുന്നു. കോളിംഗിനൊപ്പം ഡാറ്റ ആനുകൂല്യങ്ങളും ആഗ്രഹിക്കുന്ന ജിയോഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാൻ നല്ലതാണ്. ജിയോയുടെ ഈ പ്ലാനിൽ, അൺലിമിറ്റഡ് കോളിങ് സൗകര്യവും, 50 സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഇതിനെല്ലാം പുറമെ, ഈ പ്ലാനിൽ നിങ്ങൾക്ക് JioTV, JioCinema, JioSecurity, JioCloud എന്നിവയിലേക്കുള്ള ആക്സസ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile