Viയിൽ നിന്നു ഇതാ 2 ഉഗ്രൻ Recharge Plan! 84 ദിവസം വാലിഡിറ്റി

HIGHLIGHTS

Vi നിരവധി ആകർഷകമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ Vodafone-idea പുതിയതായി അവതരിപ്പിക്കുന്ന രണ്ട് പ്ലാനുകൾ അവതരിപ്പിച്ചു.

84 ദിവസം വരെ വാലിഡിറ്റിയുള്ളതാണ് ഈ പ്ലാൻ.

Viയിൽ നിന്നു ഇതാ 2 ഉഗ്രൻ Recharge Plan! 84 ദിവസം വാലിഡിറ്റി

മികച്ച Recharge Package: റിലയൻസ് ജിയോയ്ക്കും എയർടെലിനും ശേഷം ഇന്ത്യയിലെ മറ്റൊരു പ്രമുഖ Telecom ഓപ്പറേറ്ററാണ് വോഡഫോൺ ഐഡിയ(Vodafone-idea). ടെലികോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള Vi നിരവധി ആകർഷകമായ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതുതന്നെയാണ് ഇന്നും നിരവധി പേർ, പ്രത്യേകിച്ച് സാധാരണക്കാർ വിഐയുടെ ഉപഭോക്താക്കളായി ഇപ്പോഴും തുടരുന്നത്. 

Digit.in Survey
✅ Thank you for completing the survey!

ഇത്തരത്തിൽ Vodafone-idea പുതിയതായി അവതരിപ്പിക്കുന്ന രണ്ട് പ്ലാനുകളാണ് ചുവടെ വിവരിക്കുന്നത്. രണ്ടും 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ആനുകൂല്യങ്ങൾ നോക്കുകയാണെങ്കിലും ഇവ വളരെ മികച്ച Recharge Plan ആണ്.
നിങ്ങൾക്ക് 800 രൂപയുടെ ബജറ്റിൽ വരുന്ന ഒരു നല്ല റീചാർജ് പ്ലാനാണ് ആവശ്യമായുള്ളതെങ്കിൽ വിഐയുടെ ഈ രസകരമായ പ്ലാനുകൾ സ്വീകരിക്കാവുന്നതാണ്.

Viയുടെ 459 രൂപ പ്ലാൻ 

Viയുടെ 459 രൂപയുടെ പ്ലാനിന്റെ കാലാവധി 84 ദിവസം വരെയാണ്. വളരെ ആകർഷകമായ ആനുകൂല്യങ്ങളാണ് ഈ പാക്കേജിൽ അടങ്ങിയിരിക്കുന്നത്. അതായത്, 6 GB വരെ ഡാറ്റാ ആനുകൂല്യം ഈ പ്ലാനിലൂടെ ലഭിക്കുന്നതാണ്. കൂടാതെ, 5 GB അധിക ഡാറ്റ ആനുകൂല്യവും ലഭ്യമാണ്. 

459 രൂപയുടെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, SMS ആനുകൂല്യങ്ങളും ലഭിക്കുന്നു. മാത്രമല്ല, Vi Movies, Live TV എന്നിവയിലേക്കുള്ള സൗജന്യ ആക്സസും ഈ Special പ്ലാനിൽ ലഭ്യമാണ്.

Viയുടെ 719 രൂപ പ്ലാൻ

വോഡഫോൺ ഐഡിയയുടെ 719 രൂപയുടെ പ്ലാനും നിരവധി ആനുകൂല്യങ്ങളോടെയാണ് വരുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. കൂടാതെ, നിങ്ങൾക്ക് പ്രതിദിനം 1.5 GB ഡാറ്റ ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ 5 ജിബി അധിക ഡാറ്റയുടെ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാനിൽ ദിവസേന 100 SMSഉം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

പ്ലാനിനൊപ്പം നിങ്ങൾക്ക് വാരാന്ത്യ ഡാറ്റ റോൾഓവർ, Binge All Night, Vi Movies, ലൈവ് ടിവിയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവയും ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo