ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്കുള്ള സന്തോഷ വാർത്തയാണിത്. ഒന്നര മാസം വാലിഡിറ്റിയിൽ ടെലികോം സേവനങ്ങൾ ആസ്വദിക്കാനുള്ള BSNL Superb പാക്കേജാണിത്. ഈ പ്ലാനിൽ വോയിസ് കോളുകളും ഡാറ്റ സേവനങ്ങളും ലഭിക്കുന്നു. സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർ കീശ കീറാതെ റീചാർജ് ചെയ്യുന്നതിനുള്ള ബജറ്റ് ഓപ്ഷനുമാണിത്.
SurveyBSNL Superb Plan
197 രൂപയ്ക്കാണ് ബിഎസ്എൻഎൽ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 300 മിനിറ്റ് ഫ്രീ കോളുകൾ ആസ്വദിക്കാം. ഈ പ്രീ പെയ്ഡ് പാക്കേജിൽ 100 എസ്എംഎസ് വീതം ലഭിക്കും. പ്ലാനിൽ നിന്ന് 4ജിബി ഡാറ്റയും ആസ്വദിക്കാം.
ബിഎസ്‌എൻഎല്ലിന്റെ 197 രൂപ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 300 മിനിറ്റ് വോയ്‌സ് കോളുകൾ ആസ്വദിക്കാം. ഇതിൽ മൊത്തം 4 ജിബി ഡാറ്റയും കൊടുത്തിരിക്കുന്നു. ഇത്രയും വാലിഡിറ്റിയ്ക്കുള്ളിൽ 100 എസ്എംഎസ് മെസേജുകൾക്കുള്ള സേവനവും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. ഇത് സർക്കാർ ടെലികോമിന്റെ കേരള വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്.
ഡാറ്റാ പരിധി കഴിഞ്ഞാലും ബിഎസ്എൻഎൽ വരിക്കാർക്ക് മൊബൈൽ ഇന്റർനെറ്റ് ആക്‌സസ് ഉണ്ടായിരിക്കും. എന്നാൽ 40 കെബിപിഎസ് കുറഞ്ഞ വേഗതയിലായിരിക്കും ഡാറ്റ ലഭിക്കുന്നത്.
Also Read: 200 MP ക്വാഡ് ക്യാമറ Samsung S24 Ultra 5G ഫ്ലിപ്കാർട്ടിനേക്കാൾ വലിയ കുറവിൽ ആമസോണിൽ!
വോയിസ് സേവനങ്ങൾക്കും ഡാറ്റയ്ക്കും വേണ്ടി റീചാർജ് ചെയ്യുന്നവർക്ക് പ്ലാൻ അനുയോജ്യമാകില്ല. എന്നാൽ സിം ആക്ടീവാക്കി നിലനിർത്താൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയുള്ള പാക്കേജാണിത്. പ്രത്യേകിച്ച് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി നിലനിർത്താൻ താൽപ്പര്യമുള്ളവർക്ക് പ്ലാൻ ഉപയോഗിക്കാം.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 30 ദിവസ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 30 ദിവസ പ്ലാനും മറ്റൊരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനാണ്. ഇതിൽ അൺലിമിറ്റഡ് കോളുകൾ അനുവദിച്ചിരിക്കുന്നു. ദിവസേന 100 എസ്എംഎസ്സും പ്ലാനിൽ നിന്ന് നേടാം. ദിവസേന 2ജിബി ഡാറ്റയും ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് നേടാം. ഈ പ്രീ പെയ്ഡ് പാക്കേജിന്റെ വില 199 രൂപ മാത്രമാണ്.
ഏകദേശം ഇതിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു പ്ലാൻ 249 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. 249 രൂപയാണ് ബിഎസ്എൻഎൽ പ്ലാനിന് വില. ദിവസേന 100 എസ്എംഎസ് വീതം ഇതിൽ നേടാം. പ്ലാനിൽ 2ജിബി ഡാറ്റയും സർക്കാർ ടെലികോം അനുവദിച്ചിരിക്കുന്നു. എന്നാൽ 249 രൂപ ബിഎസ്എൻഎൽ പ്ലാൻ പുതിയ വരിക്കാർക്ക് മാത്രമായുള്ളതാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile