200 MP ക്വാഡ് ക്യാമറ Samsung S24 Ultra 5G ഫ്ലിപ്കാർട്ടിനേക്കാൾ വലിയ കുറവിൽ ആമസോണിൽ!
Galaxy AI സപ്പോർട്ടുള്ള കിടിലൻ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 50000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ഈ സാംസങ് ഫോൺ പർച്ചേസ് ചെയ്യാം. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പായ Samsung Galaxy S24 Ultra 5G ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച വിലയിൽ Amazon വിൽക്കുന്നു.
SurveySamsung Galaxy S24 Ultra 5G Price Discount
ആമസോണിലാണ് ഹാൻഡ്സെറ്റിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 37 ശതമാനം കിഴിവ് ലഭ്യമാണ്. ഇത് ലോഞ്ച് ചെയ്തപ്പോഴുള്ള വില 1,34,999 രൂപയായിരുന്നു. ഇപ്പോഴും റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്.
ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ 89000 രൂപ റേഞ്ചിൽ വിൽക്കുന്നു. എന്നാൽ ഇതിനേക്കാൾ ആകർഷകമായ ഡീൽ ആമസോണിലാണ്. 12GB, 256GB ടൈറ്റാനിയം ബ്ലാക്ക് നിറത്തിലുള്ള ഫോണാണിത്. സ്മാർട്ഫോൺ 84,999 രൂപയ്ക്ക് വാങ്ങിക്കാം.

4,121 രൂപയുടെ ഇഎംഐയിലും സാംസങ് ഗാലക്സി എസ്24 അൾട്രാ വാങ്ങാനാകും.
സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജിയുടെ പ്രത്യേകതകൾ എന്തൊക്കെ?
ProVisual AI എഞ്ചിൻ സപ്പോർട്ടുള്ള 200MP ക്യാമറയിലൂടെ പേരെടുത്ത ഫോണാണിത്. 2x ഒപ്റ്റിക്കൽ സപ്പോർട്ട് ഈ പ്രൈമറി ക്യാമറയിലുണ്ട്. പിൻവശത്ത് ഇതുകൂടാതെ മൂന്ന് ക്യാമറകൾ കൂടിയുണ്ട്. 12MP അൾട്രാ വൈഡും, 10MP ടെലിഫോട്ടോ ക്യാമറയും, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ നൽകിയിരിക്കുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ഫോണിൽ 12MP സെൽഫി സെൻസറും സജ്ജീകരിച്ചിരിക്കുന്നു. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് സാംസങ് ഫ്ലാഗ്ഷിപ്പിലുള്ളത്. ഇത് 120Hz ഹൈ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു.
ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഇതിലുണ്ട്. 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണിത്.
Also Read: BSNL Best 30 Days Plan: അൺലിമിറ്റഡ് കോളിങ്ങും, 2.5ജിബി ഡാറ്റയും വളരെ ചെറിയ തുകയ്ക്ക്
5000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജിയിലുള്ളത്. 45W വയർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. സാംസങ് ഗാലക്സി എസ്24 5ജിയിൽ ഡ്യുവൽ 5G സിം കാർഡ് പിന്തുണയ്ക്കുന്നു. NFC, WiFi, ബ്ലൂടൂത്ത്, സിഗ്നേച്ചർ S-Pen തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
ബിൽറ്റ്-ഇൻ എസ് പെൻ ആൻഡ് സെക്യൂരിറ്റിയുള്ള ഫോണാണിത്. ഇതുകൂടാതെ ഈ ഫ്ലാഗ്ഷിപ്പിൽ നോക്സ് പ്രൊട്ടക്ഷനും സാംസങ് വാലറ്റും ലഭ്യമാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile