BSNL Super Plan: വെറും 1 രൂപയ്ക്ക് 24 ദിവസത്തേക്ക് അൺലിമിറ്റഡ് ഓഫറുകൾ, വിശദാംശങ്ങൾ…
ഇന്ത്യയിലെ സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കൾക്കായി BSNL (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) അവതരിപ്പിച്ച ജനപ്രിയ പ്ലാൻ അവസാനിക്കാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം. വെറും 1 രൂപയ്ക്ക് അൺലിമിറ്റഡ് ഓഫറുകൾ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ എന്ന പേരിലാണ് ഈ ഓഫർ അറിയപ്പെട്ടിരുന്നത്. പിന്നീട് ഈ വർഷവും ഒരു രൂപയുടെ പ്ലാൻ ഫ്രീഡം പ്ലാൻ 2.0 എന്ന പേരിൽ കമ്പനി തിരികെ കൊണ്ടുവന്നു.
ഇത്തവണ ഒരു രൂപയ്ക്ക് 24 ദിവസം സേവനങ്ങൾ ലഭിക്കുമെന്നതാണ് വ്യത്യാസം. ഇത്രയും തുച്ഛ വിലയിൽ മറ്റൊരു ടെലികോം ഓപ്പറേറ്റർമാരും ഇതുവരെയും ഓഫർ തരാത്തതിനാൽ തന്നെ 1 രൂപ പ്ലാൻ ജനശ്രദ്ധ നേടി. എന്നാൽ പ്ലാൻ ബിഎസ്എൻഎല്ലിന്റെ എല്ലാ വരിക്കാർക്കും ലഭിക്കില്ല. ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്ലാൻ ഇനി അധിക ദിവസം ലഭ്യമാകില്ല. എന്താണ് ഒരു രൂപയുടെ പ്ലാനിലെ പുതിയ ആനുകൂല്യങ്ങളെന്നും, ഇതിലെ നിബന്ധനകളും പരിശോധിക്കാം.
കുറഞ്ഞ ചിലവിൽ ഒരു ഫ്രീ സിമ്മും അൺലിമിറ്റഡ് ഓഫറുകളും!
വെറും 1 രൂപയുടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനാണിത്. ഇതിൽ 24 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ്സും ഡാറ്റ ഓഫറുകളും ലഭ്യമാണ്. ഇത് ബിഎസ്എൻഎല്ലിന്റെ പുതിയ വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണ്. നവംബർ 9 വരെ മാത്രമാണ് ഒരു രൂപ പ്ലാൻ ലഭിക്കുക. ഫ്രീഡം 2.0 പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
BSNL 1 Rupee Plan: ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
- വാലിഡിറ്റി: 24 ദിവസം കാലാവധി
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
- ഡാറ്റ: ദിവസേന 1 ജിബി ഡാറ്റ
- എസ്എംഎസ്: ദിവസേന 100 SMS
അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിലൂടെയോ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്‍ററിലൂടെയോ അല്ലെങ്കിൽ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയോ ഈ പ്ലാൻ തെരഞ്ഞെടുക്കാം. ഇത് പുതിയതായി കണക്ഷൻ എടുക്കുന്നവർക്ക് മാത്രമായുള്ള ഓഫറാണ്.
വെറും 1 രൂപയ്ക്ക് 24 ദിവസത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നതാണ് പ്ലാനിലെ നേട്ടം. അൺലിമിറ്റഡ് ആയി സംസാരിക്കാനും ഈ പ്ലാൻ അനുയോജ്യമാണ്. ബാങ്കിംഗ് ആവശ്യങ്ങൾക്കും ഇതിലെ എസ്എംഎസ് ഓഫറും പ്രയോജനപ്പെടുത്താം. പുതിയതായി സിം എടുക്കുന്നവർക്ക് വെറും 1 രൂപ മാത്രം ചെലവാക്കിയാൽ മതി എന്നതാണ് പ്ലാനിലെ നേട്ടം.
നിലവിലുള്ള ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഒരു രൂപ പ്ലാൻ ലഭിക്കില്ല. ബിഎസ്എൻഎൽ 4G സേവനം പൂർണമായി ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കാണ് ഒരു രൂപ പാക്കേജ് പ്രയോജനകരമാകുന്നത്. പുതിയ സിം എടുക്കുമ്പോൾ ആദ്യത്തെ റീചാർജായി മാത്രമാണ് ഇത് ലഭിക്കുക. 24 ദിവസമെന്ന കാലാവധി കഴിഞ്ഞാൽ സാധാരണ പ്ലാനുകൾ തെരഞ്ഞെടുക്കാം.