BSNL
Bharat Sanchar Nigam Limited എന്ന BSNL ടെലികോം സ്വദേശി 4ജി അവതരിപ്പിച്ച് മാസങ്ങൾ പിന്നിടുന്നു. ഇനി ടെലികോമിൽ നിന്നുള്ള 5ജി കണക്റ്റിവിറ്റിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇനിയും 5ജി പ്രഖ്യാപിച്ചില്ലെങ്കിലും ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ പുലിയാണ്. ഇന്റർനെറ്റ് സ്പീഡില്ലെങ്കിലും കോളിങ് ആവശ്യങ്ങൾക്ക് അനുയോജ്യമായ സിമ്മാണ് ബിഎസ്എൻഎൽ. അതിനാൽ കേരളത്തിൽ മിക്കവരും സെക്കൻഡറി സിമ്മായി ബിഎസ്എൻഎൽ ഉപയോഗിക്കുന്നു.
ബിഎസ്എൻഎൽ രണ്ടാം സിമ്മായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ഒരു പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് നോക്കാം. 42 ദിവസം അഥവാ ഒന്നരമാസം വാലിഡിറ്റി ഇതിലുണ്ട്. 200 രൂപയിലും താഴെയാണ് പ്ലാനിന്റെ ചെലവെന്നത് മറ്റൊരു ഹൈലൈറ്റാണ്.
42 ദിവസമാണ് സർക്കാർ ടെലികോമിന്റെ പ്ലാനിലുള്ള വാലിഡിറ്റി. ഇതിൽ അൺലിമിറ്റഡ് വോയിസ്, ഡാറ്റ ആനുകൂല്യങ്ങളില്ല എന്നത് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്നാലും മികച്ച ടെലികോം സേവനങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സിം ആക്ടീവ് ആയിരിക്കാൻ ഈ പ്രീ പെയ്ഡ് പ്ലാൻ മികച്ചതാണ്. ഈ പ്ലാനിന് വെറും 197 രൂപയാണ് ചെലവാകുന്നത്. ദിവസവും 4 രൂപയാണ് പാക്കേജിന് ചെലവാകുന്നത്.
197 രൂപയുടെ പ്ലാനിൽ വോയിസ് കോളിങ്, എസ്എംഎസ് ഡാറ്റ സേവനങ്ങൾ ലഭ്യമാണ്. 42 ദിവസത്തേക്ക് 300 മിനിറ്റ് ഫ്രീ കോളുകൾ ഇതിലുണ്ട്. 100 എസ്എംഎസ് സേവനവും ഈ പാക്കേജിൽ അനുവദിച്ചിരിക്കുന്നു. മൊത്തം വാലിഡിറ്റിയിൽ 4ജിബി ഡാറ്റയും സർക്കാർ ടെലികോമിൽ നിന്ന് ലഭിക്കും. പ്രതിദിന ഡാറ്റ തീർന്നാൽ 40 Kbps സ്പീഡിൽ ഇന്റർനെറ്റ് ലഭിക്കും.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
ഈ ആനുകൂല്യങ്ങളൊന്നും അൺലിമിറ്റഡ് അല്ല. എന്നാൽ പ്ലാനിൽ നിങ്ങൾക്ക് അത്യാവശ്യത്തിനുള്ള ഡാറ്റയും കോളിങ്, എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം. 42 ദിവസത്തേക്ക് സിം ആക്ടീവാക്കി നിലനിർത്താൻ പാക്കേജ് അനുയോജ്യമാണ്.
ഈ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിന് സമാനമായ എയർടെൽ, ജിയോ പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
കേരള വരിക്കാർക്ക് 42 ദിവസമാണ് പൊതുമേഖല ടെലികോമിന്റെ 197 രൂപ പ്ലാനിലുള്ളത്. എയർടെലിന്റെ ഇതേ റേഞ്ചിലുള്ള പ്ലാനിന് കാലാവധി 28 ദിവസമാണ്. എന്നാൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, കുറച്ച് ഡാറ്റയും ലഭിക്കുന്നു. ബിഎസ്എൻഎല്ലിനേക്കാൾ മികച്ച 4G/5G നെറ്റ്‌വർക്ക് കവറേജ് എയർടെൽ പ്ലാനിലൂടെ ആക്സസ് ചെയ്യാം.
197 രൂപയുടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് സമാനമായ ജിയോ പ്ലാനിൽ 28 ദിവസത്തെ കാലാവധി ലഭിക്കും. സ്ഥിരമായി കോളിംഗും ഡാറ്റയും ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.