Amazon Great Freedom Sale 2026 Live Best Smartphone Deals to Grab
സാംസങ് ആരാധകർക്ക് ലോട്ടറി; ഗാലക്സി എസ്26 അൾട്ര ലോഞ്ചിന് തൊട്ടുമുമ്പ് Samsung Galaxy S25 Ultra വില കുത്തനെ കുറഞ്ഞു! 256GB വേരിയന്റിന് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വമ്പിച്ച ഡിസ്‌കൗണ്ട് ലഭിക്കുന്നു. സിൽവർ ബ്ലൂ നിറത്തിലുള്ള ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ബാങ്ക് ഓഫറുകളിലൂടെ വെറും ₹1,04,998 രൂപയ്ക്ക് സ്വന്തമാക്കാം. 12ജിബി റാമും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമുള്ള സാംസങ് ഫോണിന്റെ ഓഫർ വിശദാംശങ്ങൾ അറിയാം.
എസ്25 അൾട്രയിൽ നാല് ലെൻസുകൾ ഉണ്ട്. ഇത് ആപ്പിൾ, ഗൂഗിൾ പോലുള്ള മറ്റ് ഫ്ലാഗ്ഷിപ്പുകളേക്കാൾ നിങ്ങൾ ഇഷ്ടപ്പെടുന്ന ഫീച്ചറാണ്.
1,29,999 രൂപയാണ് ഗാലക്സി എസ്25 അൾട്രായുടെ വിപണി വില. 256ജിബി സ്റ്റോറേജ് ടൈറ്റാനിയം ഗ്രേ സ്മാർട്ട്ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 1,09,760 രൂപയാണ്. ഇതിന് എക്സ്ചേഞ്ച് ഡീലിലെ വില 1,05,760 രൂപയാണ്.
More From Digit: IND VS PAK T20 Live: അംബാനിയുടെ ‘ജിയോഹോട്ട്സ്റ്റാർ’ തരംഗം! 343 മില്യണിലൂടെ തകർന്നത് സകല റെക്കോർഡുകളും!
ആകർഷകമായ ബാങ്ക് ഓഫർ ലഭ്യമാണ്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 അൾട്രാ നിങ്ങൾക്ക് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിക്കാം. എന്നാൽ നിങ്ങൾക്ക് ഈ ഡീൽ ലാഭമാണോ? അതോ ഫെബ്രുവരി 25 ഗാലക്സി അൺപാക്ക്ഡ് വരെ കാത്തിരിക്കണോ? പരിശോധിക്കാം.
സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ചിന് ഇനിയും 8 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഗാലക്സി എസ്25 അൾട്രായ്ക്ക് ക്ലിയറൻസ് സെയിലാണ് ഇപ്പോൾ നടക്കുന്നത്.
1,04,998 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ, ഏകദേശം 35,000 രൂപയുടെ കിഴിവ് ലഭിക്കും. ഇത് ടോപ്പ്-ടയർ ഫ്ലാഗ്ഷിപ്പ് ഫോൺ തന്നെയാണ്. എന്നാൽ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് f/1.4 അപ്പേർച്ചറുള്ള ക്യാമറയിലാകും പുറത്തിറങ്ങുക. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിന് ലഭിക്കും. ഇനിയും അപ്ഗ്രേഡ് ഫീച്ചർ വേണമെന്നുള്ളവർ ലോഞ്ച് സമയം വരെ കാത്തിരിക്കാം. ലോഞ്ചിനോട് അടുത്ത് ഗാലക്സി എസ്25 അൾട്രായ്ക്ക് ഇനിയും വിലക്കുറവ് ലഭിച്ചേക്കും.