ഇനി വീട്ടിലിരുന്നാൽ മതി, BSNL 4G SIM പടിവാതിക്കലെത്തും
BSNL കേരളത്തിൽ സിമ്മുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി
കേരളത്തിൽ ലിലോ ആപ്പ് വഴിയാണ് ഹോം ഡെലിവറി
BSNL Kerala വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇനി വീട്ടിലിരുന്നാൽ മതി, BSNL 4G SIM പടിവാതിക്കലെത്തും. സർക്കാർ ടെലികോം കമ്പിനാണ് Bharat Sanchar Nigam Limited. കമ്പനിയുടെ 4ജി സേവനം അധികം വൈകാതെ എല്ലാവരിലേക്കും എത്തുകയാണ്. 4ജി അപ്ഡേറ്റിലാകട്ടെ കേരളത്തിനെ കൈവിടാതെ തുടരുകയാണ് ബിഎസ്എൻഎൽ.
SurveyBSNL Kerala വരിക്കാർക്കായി…
ഇതുവരെ ഗുരുഗ്രാമിൽ മാത്രം ലഭിച്ചിരുന്ന സേവനം കേരളക്കാർക്കും നൽകിത്തുടങ്ങി. BSNL കേരളത്തിൽ സിമ്മുകൾ വീട്ടിലെത്തിക്കാൻ തുടങ്ങി. സംസ്ഥാനത്ത് സിം കാർഡുകളുടെ ഹോം ഡെലിവറി ആരംഭിച്ചതായി കമ്പനി അറിയിച്ചു.

BSNL ഹോം ഡെലിവറി
ഗുരുഗ്രാമിലെയും ഗാസിയാബാദിലെയും ചില ഇടങ്ങളിൽ ഹോം ഡെലിവറി ഉണ്ടായിരുന്നു. ഇപ്പോഴിതാ കേരളത്തിലുള്ളവർക്കും ഈ സൌകര്യം ആസ്വദിക്കാം. ബിഎസ്എൻഎല്ലിന്റെ 4G സിം എടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഇനി വീട്ടിലിരുന്ന് സിം ഓർഡർ ചെയ്യാനാകും. ഉത്തരേന്ത്യയിൽ ഇത് പ്രൂണുമായി സഹകരിച്ചാണ് ഡെലിവറി ചെയ്തിരുന്നത്. എന്നാൽ കേരളത്തിൽ ലിലോ ആപ്പ് വഴിയായിരിക്കും.
സർക്കാർ ടെലികോം കമ്പനി കേരളത്തിൽ സിം കാർഡുകൾ വിതരണം ചെയ്യുന്നു. ലിലോ ആപ്പ് വഴി നിങ്ങൾക്ക് പുതിയ ബിഎസ്എൻഎൽ സിം ബുക്ക് ചെയ്യാം. ഐഫോണിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും LILO ആപ്പ് ലഭ്യമാണ്.
പഴയ SIM പോർട്ട് ചെയ്യാം
പുതിയ സിം ബുക്ക് ചെയ്യാൻ മാത്രമല്ല പഴയ സിം പോർട്ട് ചെയ്യാനുമാകും. ബിഎസ്എൻഎല്ലിന്റെ പുതിയ സിം വാങ്ങുന്നവർ ഇതിനൊപ്പം ഒരു പ്ലാൻ കൂടി വാങ്ങാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് 3G സിം ഉണ്ടെങ്കിൽ, 4G സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. ഇങ്ങനെ ചെയ്യുമ്പോൾ കമ്പനി 4GB ഡാറ്റ സൗജന്യമായി തരും.
Lilo ആപ്പ് സേവനങ്ങൾ

ലിലോ ആപ്പ് വഴി സിം ബുക്ക്, ഡെലിവറി മാത്രമല്ല. ഇങ്ങനെ നിങ്ങൾക്ക് 4ജി സിം കണക്ഷൻ ലഭിക്കും. ഇതിന് പുറമെ MNP കണക്ഷനും ലഭിക്കുന്നതാണ്. 4ജിയിലേക്ക് സിം അപ്ഗ്രേഡ് ചെയ്യാനും ആപ്പിലൂടെ സാധിക്കും. സിം റിപ്ലേസ്മെന്റ് അഥവാ സിം മാറ്റാനും പോർട്ട് ചെയ്യാനുമാകും. മറ്റൊരു ലിലോ ആപ്പ് സേവനം നിങ്ങൾക്ക് റീചാർജിങ്ങിനും ഇത് ഉപയോഗിക്കാമെന്നതാണ്.
അതിവേഗ ഡെലിവറി ബിഎസ്എൻഎല്ലും ലിലോ ആപ്പും ഉറപ്പുനൽകുന്നു. കമ്പനിയുടെ വിശ്വസ്ത പാർട്നർ കൂടിയാണ് ലിലോ ആപ്പ്. അതിനാൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ആശങ്ക വേണ്ട.
Read More: BSNL New App: വീണ്ടും ഞെട്ടിച്ച് BSNL! ടെലികോം സർവ്വീസിൽ മാത്രമല്ല ബിഎസ്എൻഎല്ലിന് പിടിപാട്
ലിലോ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ ബിഎസ്എൻഎൽ സർവ്വീസ് തെരഞ്ഞെടുക്കാം. ഇങ്ങനെ നിങ്ങൾക്ക് സിം പർച്ചേസും റീചാർജും ടോപ്പ് അപ്പുമെല്ലാം നടത്താം.
WhatsApp വഴി സിം ഓർഡർ ചെയ്യാം
വാട്സ്ആപ്പ് വഴി ബിഎസ്എൻഎൽ സിം ഓർഡർ ചെയ്യാനും സൌകര്യമുണ്ട്. കേരളത്തിലെ വരിക്കാർ ഇതിനായി+91 8891767525 എന്ന നമ്പറുമായി ബന്ധപ്പെടണം. ഈ വാട്സ്ആപ്പ് നമ്പറിൽ “Hi” എന്ന് മെസേജ് അയച്ചാൽ മതി.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile