BSNL Calling Plan: 90 ദിവസത്തേക്ക് Unlimited calling, SMS ഓഫറുകളും! 450 രൂപയ്ക്കും താഴെ…

BSNL Calling Plan: 90 ദിവസത്തേക്ക് Unlimited calling, SMS ഓഫറുകളും! 450 രൂപയ്ക്കും താഴെ…
HIGHLIGHTS

വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുന്നവർക്കും രണ്ട് സിമ്മുകളുള്ളവർക്കും അനുയോജ്യമായ പാക്കേജാണിത്

തുച്ഛമായ വിലയിൽ നീണ്ട വാലിഡിറ്റിയും ലഭിക്കുന്നു

ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനുമാണ്

BSNL ശരിക്കും വരിക്കാരുടെ ആവശ്യം അനുസരിച്ച് പ്ലാനുകൾ പുറത്തിറക്കുന്ന കമ്പനിയാണ്. ജിയോ, എയർടെൽ, വിഐ ടെലികോമുകൾ കോളിങ്ങിനായി മാത്രം പ്ലാനുകളൊന്നും തരുന്നില്ല. ഇവരുടെ മിക്ക പാക്കേജുകളും ഡാറ്റ ഉൾപ്പെടുത്തി വരുന്നവയാണ്.

എന്നാൽ പല വരിക്കാരും കോളിങ്ങിന് വേണ്ടിയുള്ള പാക്കേജുകളാണ് അന്വേഷിക്കുന്നത്. വേറെ ഓപ്ഷനുകളില്ലാതെ ഇവർക്ക് ഡാറ്റ ഉൾപ്പെടുന്ന അൺലിമിറ്റഡ് കോളിങ് പ്ലാനുകൾ വാങ്ങേണ്ടി വരുന്നു. ഇവയ്ക്ക് സ്വകാര്യ ടെലികോമുകൾ വൻ തുകയും ഈടാക്കാറുണ്ട്.

BSNL Calling Plan

ഈ അവസരത്തിലാണ് ബിഎസ്എൻഎല്ലിന്റെ കോളിങ് പ്ലാൻ പ്രസക്തകമാകുന്നത്. വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുന്നവർക്കും രണ്ട് സിമ്മുകളുള്ളവർക്കും അനുയോജ്യമായ പാക്കേജാണിത്. കാരണം ഈ ബിഎസ്എൻഎൽ പ്ലാനിന് വലിയ വിലയാകില്ല. തുച്ഛമായ വിലയിൽ നീണ്ട വാലിഡിറ്റിയും ലഭിക്കുന്നു. കോളിങ് ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനുമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

BSNL Calling Plan
കോളിങ് പ്ലാൻ

BSNL 90 ദിവസ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ വോയ്‌സ് കോളിങ് പ്ലാനാണിത്. 439 രൂപ മാത്രമാണ് ഈ പാക്കേജിന് വിലയാകുന്നത്. ഈ പ്ലാനിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും 439 രൂപയുടെ പ്ലാൻ ഗുണം ചെയ്യും.

ഈ പ്ലാനിലൂടെ, 90 ദിവസത്തെ അൺലിമിറ്റഡ് കോളിംഗ് ആസ്വദിക്കാം. എല്ലാ നെറ്റ്‌വർക്കുകളിലുമുള്ള സൗജന്യ കോളുകളാണ് കമ്പനി തരുന്നത്. ഇതിൽ നിങ്ങൾക്ക് കോംപ്ലിമെന്ററിയായി SMS ഓഫറുകളും ടെലികോം കമ്പനി അനുവദിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ഈ പ്ലാൻ Special?

ഈ ബിഎസ്എൻഎൽ പ്ലാൻ വളരെ സ്പെഷ്യലാണ്. കാരണം ജിയോ, എയർടെൽ പോലുള്ള കമ്പനികൾ ചിന്തിക്കാത്ത നീക്കമാണ് സർക്കാർ ടെലികോം ചെയ്തിരിക്കുന്നത്. ബിഎസ്എൻഎല്ലിനെ നിലവിൽ കൂടുതൽ ആളുകളും കോൾ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. 3ജി സ്പീഡിൽ നെറ്റ്വർക്ക് ലഭിക്കുന്നതിനാൽ ഡാറ്റയ്ക്കായി കൂടുതൽ പേരും കോളിങ് സേവനങ്ങൾ പ്രയോജനപ്പെടുത്തുകയാണ്.

Also Read: Reliance Jio: ഈ ജിയോ പ്ലാനിന് വെറും 198 രൂപ മാത്രം, Unlimited 5G, അൺലിമിറ്റജ് കോളിങ് ആസ്വദിക്കാം

അതുപോലെ വൈ-ഫൈ, ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും ഈ ബിഎസ്എൻഎൽ പ്ലാൻ പ്രയോജനം ചെയ്യും. 3 മാസമാണ് പാക്കേജിന്റെ വാലിഡിറ്റി. പരിധിയില്ലാതെ കോൾ ചെയ്യാമെന്നതും, SMS സേവനങ്ങളും ലഭിക്കുമെന്നതും പ്ലാനിന്റെ പ്രത്യേകതയാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo