Reliance Jio: ഈ ജിയോ പ്ലാനിന് വെറും 198 രൂപ മാത്രം, Unlimited 5G, അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം

HIGHLIGHTS

ജിയോയിൽ ഏറ്റവും ലാഭകരമായ പ്ലാൻ നോക്കുന്നവർക്കുള്ള നിർദേശമാണ് ഇവിടെ നൽകുന്നത്

ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ലഭിക്കും

200 രൂപയിൽ താഴെ Unlimited 5G ആസ്വദിക്കാനുള്ള ഒരേയൊരു പാക്കേജും ഇത് തന്നെ

Reliance Jio: ഈ ജിയോ പ്ലാനിന് വെറും 198 രൂപ മാത്രം, Unlimited 5G, അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം

നിങ്ങളൊരു Reliance Jio വരിക്കാരനാണെങ്കിൽ, ഏറ്റവും ലാഭകരമായ പ്ലാൻ പറഞ്ഞുതരട്ടെ. ജിയോയിൽ 2GB പ്രതിദിന ഡാറ്റ ലഭിക്കുന്ന പാക്കേജിനെ കുറിച്ച് വിശദമായി അറിയാം. ഇതിൽ 5G ഫോണുള്ളവർക്ക് Unlimited 5G ആസ്വദിക്കാം. ജിയോ ജൂലൈയിൽ നിരക്ക് കൂട്ടിയത് വരിക്കാർക്ക് വലിയൊരു ആഘാതമായിരുന്നു. എങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റി, 5G സേവനങ്ങൾ മികച്ച രീതിയിൽ തരുന്ന ടെലികോമാണ് ജിയോ.

Digit.in Survey
✅ Thank you for completing the survey!

Reliance Jio 2GB പ്ലാൻ

ജിയോയിൽ ഏറ്റവും ലാഭകരമായ പ്ലാൻ നോക്കുന്നവർക്കുള്ള നിർദേശമാണ് ഇവിടെ നൽകുന്നത്. ഏറ്റവും താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് 2GB പ്രതിദിന ഡാറ്റാ ആസ്വദിക്കാനുള്ള അവസരമാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ലഭിക്കും. പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Reliance Jio ഈ പ്ലാനിന് വിലയാകുന്നത് വെറും 198 രൂപയാണ്. 200 രൂപയിൽ താഴെ Unlimited 5G ആസ്വദിക്കാനുള്ള ഒരേയൊരു പാക്കേജും ഇത് തന്നെ. 198 രൂപ പ്ലാൻ നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടില്ലാത്ത റീചാർജ് പാക്കേജായിരിക്കും. ഈ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

Jio-198-plan.jpg
Reliance Jio 2GB പ്ലാൻ

198 രൂപയുടെ Reliance Jio പ്ലാൻ

റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആസ്വദിക്കാം. 198 രൂപയുടെ പാക്കേജിൽ പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും. 2GB പ്രതിദിന ഡാറ്റയും ഇതിലുണ്ട്. ഈ പ്ലാൻ ട്രൂ 5G ആനുകൂല്യം നൽകുന്നുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ജിയോടിവി, ജിയോസിനിമ, JioCloud എന്നീ ആനുകൂല്യങ്ങൾ പ്ലാനിലുണ്ട്. റിലയൻസ് ജിയോ അൺലിമിറ്റഡ് 5ജി തരുന്നത് 2ജിബി പ്രതിദിന ഡാറ്റയോ അതിലധികമോ ഉള്ള പ്ലാനുകളിലാണ്. 198 രൂപ പാക്കേജ് 2GB തരുന്നതിനാൽ ഇതിൽ 5ജി ഫോണുള്ളവർക്ക് അൺലിമിറ്റഡ് 5G കിട്ടും. അംബാനി അൺലിമിറ്റഡ് ഡാറ്റ തരുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ കൂടിയാണിത്.

ഈ പ്രീപെയ്ഡ് പ്ലാനിന് കാലാവധി 14 ദിവസം മാത്രമാണ്. അതായത് അര മാസത്തേക്ക് പാക്കേജ് നോക്കുന്നവർക്ക് ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കാം.

Also Read: 12 OTT Free, 10GB ഡാറ്റയും! നിങ്ങൾ ശ്രദ്ധിക്കാത്ത Reliance Jio പ്ലാൻ

ജിയോ മാസ പ്ലാനുകൾ

ഇനി 14 ദിവസ പ്ലാനിൽ താൽപ്പര്യമില്ലെങ്കിൽ ജിയോയുടെ 28 ദിവസ പാക്കേജുകൾ പരിഗണിക്കാം. ഈ പ്ലാനുകൾക്ക് 349 രൂപയാകും. ഇതും ദിവസേന 2ജിബി ഡാറ്റ 4ജി വരിക്കാർക്ക് നൽകുന്നു. അൺലിമിറ്റഡ് കോളിങ്ങും എസ്എംഎസ് സേവനങ്ങളും പ്ലാനിലുണ്ട്. 349 രൂപ പ്ലാനിലും 198 രൂപയുടേത് പോലെ അൺലിമിറ്റഡ് 5ജി ലഭിക്കും. ഇതിൽ ഒരു മാസമാണ് സേവന വാലിഡിറ്റി ഉൾപ്പെടുത്തിയിട്ടുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo