BSNL Cheapest Plan: 30 ദിവസം വാലിഡിറ്റി, 50 രൂപയ്ക്ക് താഴെ BSNL-ൽ റീചാർജ് ചെയ്യാം…

BSNL Cheapest Plan: 30 ദിവസം വാലിഡിറ്റി, 50 രൂപയ്ക്ക് താഴെ BSNL-ൽ റീചാർജ് ചെയ്യാം…
HIGHLIGHTS

50 രൂപയിൽ താഴെ നിരക്കിൽ കോളിങ് ആനുകൂല്യവുമായി എത്തുന്ന പ്ലാൻ BSNL അവതരിപ്പിക്കുന്നുണ്ട്

BSNL 48 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് അവതരിപ്പിക്കുന്നത്

30 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു

BSNL ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിലാണ് എപ്പോഴും പ്ലാനുകൾ അവതരിപ്പിക്കുന്നത്. മറ്റ് കമ്പനികൾ നൽകുന്നതിന് സമാനമായി നിരവധി പ്ലാനുകൾ BSNL നൽകുന്നുണ്ട് 50 രൂപയിൽ താഴെ നിരക്കിൽ കോളിങ് ആനുകൂല്യവുമായി എത്തുന്ന പ്ലാൻ BSNL അവതരിപ്പിക്കുന്നുണ്ട്.

BSNL 48 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎല്ലിന്റെ 48 രൂപ പ്ലാനിന്റെ പ്രത്യേകത. കോളുകൾക്ക് മിനിറ്റിന് 20 പൈസയാണ് നൽകുന്നത്. ഈ പ്ലാനിൽ ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. കോളിങ് ആനുകൂല്യത്തിന് മാത്രമായിട്ടുള്ള പ്ലാൻ ആണിത്. ആക്ടീവ് ആയിട്ടുള്ള ഒരു അ‌ടിസ്ഥാന പ്ലാൻ നിലവിലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാനിന്റെ ആനുകൂല്യം ലഭിക്കൂ.

30 ദിവസ വാലിഡിറ്റിയോടെ കോളിങ് ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുമായി BSNL
30 ദിവസ വാലിഡിറ്റിയോടെ കോളിങ് ആനുകൂല്യം നൽകുന്ന പ്രീപെയ്ഡ് പ്ലാനുമായി BSNL

BSNL 48 രൂപയുടെപ്രീപെയ്ഡ് പ്ലാൻ പ്രത്യേകത

കുറഞ്ഞ നിരക്കിൽ കോളിങ് ആവശ്യം നിറവേറ്റാൻ ആഗ്രഹിക്കുന്ന വരിക്കാർക്കായാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ളത്. ചില ബിഎസ്എൻഎൽ പ്ലാനുകൾ മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി കോളിങ് ആനുകൂല്യങ്ങൾ നൽകുന്നില്ല. അ‌ത്തരം ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപകാരപ്പെടും.

കൂടുതൽ വായിക്കൂ: Redmi 13C Launch: 50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള Redmi 13C എത്തി, ഇന്ത്യയിൽ ലഭ്യമോ?

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

കോളിങ്ങിന് പ്രത്യേകം റീച്ചാർജ് ആവശ്യമില്ലാത്ത നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ അവതരിപ്പിക്കുന്നുണ്ട്. ബിഎസ്എൻഎൽ ​വെബ്​സൈറ്റിലോ ആപ്പിലോ പരിശോധിച്ചാൽ ലഭ്യമായ പ്ലാനുകളും അ‌വയുടെ ആനുകൂല്യങ്ങളും അ‌റിയാൻ സാധിക്കും. ബിഎസ്എൻഎൽ ആപ്പ് വഴി നിശ്ചിത പ്ലാനുകൾ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യമായി അ‌ധിക ഡാറ്റയും ഡിസ്കൗണ്ടും കമ്പനി നൽകുന്നുണ്ട്.

ബിഎസ്എൻഎൽ ദീപാവലി ഓഫർ

ദീപാവലി ഓഫറിന്റെ ഭാഗമായാണ് അ‌ധിക ഡാറ്റ സൗജന്യമായി നൽകുന്നത്. എന്നാൽ, ബിഎസ്എൻഎൽ ആപ്പ് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന വരിക്കാർക്ക് ഇത്തരത്തിൽ പ്രത്യേകം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. റീച്ചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ അ‌വസരം ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്.

Digit.in
Logo
Digit.in
Logo