BSNL Plans under Rs 500: 500 രൂപയിൽ താഴെ BSNL പ്രീപെയ്ഡ് പ്ലാനുകൾ

BSNL Plans under Rs 500: 500 രൂപയിൽ താഴെ BSNL പ്രീപെയ്ഡ് പ്ലാനുകൾ
HIGHLIGHTS

മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്നുണ്ട്

ബിഎസ്എൻഎൽ 500 രൂപയിൽ താഴെ വിലയിൽ നിരവധി പ്ലാനുകൾ നൽകുന്നുണ്ട്

ഈ പ്ലാനുകളും അവയുടെ വാലിഡിറ്റിയും മറ്റു ആനുകൂല്യങ്ങളും ഒന്ന് നോക്കാം

BSNL കുറഞ്ഞ നിരക്കിൽ നൽകാവുന്ന ഏറ്റവും മികച്ച ആനുകൂല്യങ്ങളുമായാണ് വരുന്നത്. BSNL സേവനങ്ങൾ ആസ്വദിക്കുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴും ഉണ്ട്. നിരവധി മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്നുമുണ്ട്.

ബിഎസ്എൻഎൽ 500 രൂപയിൽ താഴെ വിലയിൽ നിരവധി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ് അ‌ടക്കമുള്ള ആനുകൂല്യങ്ങളും നൽകാവുന്ന പരമാവധി വാലിഡിറ്റിയും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള 500 രൂപയിൽ താഴെ വരുന്ന പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

BSNL 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്നു. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് സ്വകാര്യ കമ്പനികളൊന്നും ഈ നിരക്കിൽ ഇത്രയും ആനുകൂല്യങ്ങളും വാലിഡിറ്റിയും നൽകുന്നില്ല.

BSNL 229 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, ചലഞ്ചസ് അരീന ഗെയിമിംഗ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഒരു മാസമാണ് 229 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.

bsnl recharge plan
bsnl 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ

BSNL249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

2GB പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ നൽകുന്നു. 45 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിശ്ചിത 2GB ഡാറ്റ തീർന്നാൽ ഡാറ്റ വേഗത 40kbps ആയി കുറയും.

കൂടുതൽ വായിക്കൂ: JumpDrive F35 Pendrive: എല്ലാം ഡബിൾ സേഫ്, Lexar പെൻ​ഡ്രൈവിൽ ബയോമെട്രിക് ടെക്നോളജി!

BSNL 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 3GB ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പതിവ് ആനുകൂല്യങ്ങളും ഉണ്ട്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിന ഡാറ്റാ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40Kbps ആയി കുറയും.

BSNL 347 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

54 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസം 2GB ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

BSNL 499 രൂപയുടെ പ്ലാൻ

പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി ഗെയിമിങ് സേവനവും സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 75 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Digit.in
Logo
Digit.in
Logo