BSNL Data Booster Plans: പ്ലാനുകളിലുള്ള ഡാറ്റയ്‌ക്ക്‌ പുറമേ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചു BSNL

HIGHLIGHTS

ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ കുറഞ്ഞ നിരക്കിൽ തന്നെയാണ് BSNL അവതരിപ്പിക്കുന്നത്

200 രൂപയിൽ താഴെയുള്ള നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്

ഈ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും ഒന്ന് പരിചയപ്പെടാം

BSNL Data Booster Plans: പ്ലാനുകളിലുള്ള ഡാറ്റയ്‌ക്ക്‌ പുറമേ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചു BSNL

എല്ലാ ടെലിക്കോം കമ്പനികളും പ്ലാനുകളിലുള്ള ഡാറ്റയ്‌ക്ക്‌ പുറമേ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും പുറത്തിറക്കിയിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടും എന്നതിനാൽ ടെലിക്കോം കമ്പനികളുടെ ഇത്തരം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്ക് വൻ ഡിമാൻഡുണ്ട്. ഇത്തരം ഡാറ്റ പ്ലാനുകൾ നിരവധിപ്പേർ ഉപയോഗിക്കുന്നുണ്ട്. ആകർഷകമായ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎല്ലും പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ സാധാരണ പ്ലാനുകൾ തന്നെ കുറഞ്ഞ നിരക്കിൽ മാന്യമായ ഡാറ്റ നൽകുന്നവയാണ്. ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ കുറഞ്ഞ നിരക്കിൽ തന്നെയാണ് BSNL അവതരിപ്പിക്കുന്നത്. ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുള്ള ചില ഡാറ്റബൂസ്റ്റർ പ്ലാനുകൾ പരിചയപ്പെടാം. 200 രൂപയിൽ താഴെ നിരക്കിലെത്തുന്ന നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ 16 രൂപയുടേതാണ്. ഇതുകൂടാതെ 98 രൂപ,151 രൂപ, 198 രൂപ ഡാറ്റ പ്ലാനുകളും ലാഭം നൽകുന്നു. ഡാറ്റ ലഭ്യമാകുന്ന മറ്റേനേകം പ്ലാനുകളും ഉണ്ടെങ്കിലും ഈ നാല് പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യം ഇപ്പോൾ പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്ന പ്രത്യേകത ഈ പ്ലാനിനുണ്ട്. ആകെ ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. 2GB ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറിയ അ‌ത്യാവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താം.

98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

100 രൂപയിൽ താഴെ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്ന് 98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിനെ വിശേഷിപ്പിക്കാം. 22 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2GB ഡാറ്റ വീതം ഈ പ്ലാനിൽ ലഭ്യമാകുന്നു. നിശ്ചിത ജിബി പിന്നിട്ടാൽ വേഗത 40കെബിപിഎസായി കുറയും.

151 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയിലാണ് 151 രൂപയുടെ ഈ ബൂസ്റ്റർ പ്ലാൻ എത്തുന്നത്. 40GB ബൾക്ക് ഡാറ്റയാണ് ഈ ബൂസ്റ്റർ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ബൾക്ക് ഡാറ്റ ആയതിനാൽ ആവശ്യം പോലെ ഉപയോക്താവിന് ഉപയോഗിക്കാൻ സാധിക്കും. സിങ് മ്യൂസിക് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകുന്നു.

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ 

40 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണിത്. അ‌ൺലിമിറ്റഡ് ഡാറ്റ എന്നാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത് എങ്കിലും എഫ്യുപി പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസം 2GB ഡാറ്റവരെയേ ​ഹൈസ്പീഡിൽ ലഭ്യമാകൂ. അ‌തിനുശേഷം വേഗത 40കെബിപിഎസ് ആയി കുറയും. ചലഞ്ചസ് അ‌രീന മൊബൈൽ ഗെയിമിംഗ്, ലോക്ധുൻ സബ്സ്ക്രിപ്ഷനുകളും 198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 

Nisana Nazeer
Digit.in
Logo
Digit.in
Logo