BSNL New Plans: ഓഫറുകളോട് ഓഫർ, 2025-ലേക്ക് Unlimited ഓഫറുകളുള്ള 2 പുത്തൻ പ്ലാനുകളും എത്തി

HIGHLIGHTS

628 രൂപയ്ക്കും 215 രൂപയ്ക്കുമാണ് BSNL Plans അവതരിപ്പിച്ചത്

ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭിക്കും

ഈ രണ്ട് പുതിയ പ്ലാനുകളും മികച്ച ആനുകൂല്യങ്ങളും വാലിഡിറ്റിയുമുള്ളവയാണ്

BSNL New Plans: ഓഫറുകളോട് ഓഫർ, 2025-ലേക്ക് Unlimited ഓഫറുകളുള്ള 2 പുത്തൻ പ്ലാനുകളും എത്തി

BSNL ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്റാണ്. അതുപോലെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടെലികോം സർവ്വീസും ബിഎസ്എൻഎൽ തന്നെയാണ്. ഇപ്പോഴിതാ 2025-ലേക്ക് കാലെടുത്ത് വയ്ക്കും മുമ്പേ ടെലികോം കമ്പനി ഗംഭീരമായ 2 പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Bharat Sanchar Nigam Limited ഏറ്റവും ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ പ്ലാനുകളും മികച്ച ആനുകൂല്യങ്ങളും വാലിഡിറ്റിയുമുള്ളവയാണ്. ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും പ്ലാൻ ലഭിക്കുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചത്. BSNL 5G ഉൾപ്പെടെ 2025-ൽ എത്തുന്ന സാഹചര്യത്തിൽ ഈ പ്ലാനുകൾ നിങ്ങൾ മിസ്സാക്കണ്ട.

BSNL New Plans

പുതുവർഷത്തിൽ പുതിയ പ്ലാൻ അന്വേഷിക്കുന്നവർക്കുള്ള ചോയിസാണ് ഇവ. 628 രൂപയ്ക്കും 215 രൂപയ്ക്കുമാണ് BSNL Plans അവതരിപ്പിച്ചത്. Unlimited calling, ഡാറ്റ പോലുള്ള ഗംഭീര ഓഫറുകളാണ് പ്ലാനിൽ ഉൾപ്പെടുന്നത്. ഈ പ്ലാനുകളുടെ പ്രത്യേകതകളും വാലിഡിറ്റിയും അറിയാം.

Bsnl
Bsnl

BSNL 628 Rs പ്ലാൻ

ആദ്യം ബിഎസ്എൻഎല്ലിന്റെ 628 രൂപ പ്ലാൻ ചർച്ച ചെയ്യാം. 628 രൂപയുടെ പ്ലാനിന് 84 ദിവസത്തെ സേവന വാലിഡിറ്റിയാണ് വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് അനുവദിക്കുന്നു. 3GB പ്രതിദിന ഡാറ്റയും 100 എസ്എംഎസും ബിഎസ്എൻഎൽ നൽകുന്നു.

ഡാറ്റ, കോളിങ്, SMS ആനുകൂല്യങ്ങൾ മാത്രമല്ല കമ്പനി അനുവദിച്ചിട്ടുള്ളത്. നിങ്ങൾക്ക് ഹാർഡി ഗെയിമുകളും ചലഞ്ചർ അരീന ഗെയിംസ്, ഗെയിമോൺ, ആസ്ട്രോസെൽ എന്നിവയുടെ ആക്സസും ലഭിക്കുന്നതാണ്. പോഡ്‌കാസ്റ്റുകൾക്കായി, Lystn Podcast, Zing Music, Wow Entertainment ആക്സസ് നേടാം. അതുപോലെ BSNL ട്യൂൺസ് സേവനും ഇതിൽ ലഭിക്കുന്നു.

ദിവസ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

3GB ഡാറ്റ
100 SMS
അൺലിമിറ്റഡ് കോളുകൾ
84 ദിവസത്തേക്ക്

215 രൂപയുടെ പുതിയ പ്ലാൻ

അടുത്ത പ്ലാൻ വളരെ തുച്ഛ വിലയ്ക്ക് റീചാർജ് നോക്കുന്നവർക്ക് വേണ്ടിയാണ്. അതായത് 215 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് നേടാം. അതുപോലെ 100 SMS വീതം ദിവസവും ലഭിക്കും. ഈ പ്ലാനിലെ പ്രതിദിന ഡാറ്റ 2GB ആണ്. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലാണ് വരുന്നത്.

Also Read: BSNL Christmas New Year ഓഫർ: 850GB ഡാറ്റയും 425 ദിവസം വാലിഡിറ്റിയും!

ഇതിലും നിങ്ങൾക്ക് ഹാർഡി ഗെയിമുകൾ, ചലഞ്ചർ അരീന ഗെയിമുകൾ ആസ്വദിക്കാം. ഗെയിമോൺ, ആസ്ട്രോസെൽ, ഗെയിമിയം, ലിസ്റ്റ്ൻ പോഡ്കാസ്റ്റ് എന്നിവയും ലഭ്യമാണ്. സിങ് മ്യൂസിക്, വൗ എന്റർടൈൻമെന്റ്, ബിഎസ്എൻഎൽ ട്യൂൺസ് ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ദിവസ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

2GB ഡാറ്റ
100 SMS
അൺലിമിറ്റഡ് കോളുകൾ
30 ദിവസത്തേക്ക്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo