Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » Telecom » BSNL New Logo: എന്തിനായിരുന്നു ഈ മാറ്റം? കാവി ലോഗോയ്ക്കും ‘കണക്റ്റിങ് ഭാരതി’നും വിമർശനം

BSNL New Logo: എന്തിനായിരുന്നു ഈ മാറ്റം? കാവി ലോഗോയ്ക്കും ‘കണക്റ്റിങ് ഭാരതി’നും വിമർശനം

By Anju M U | Updated on 23-Oct-2024
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

മാറ്റത്തിനെ തെളിയിക്കുന്നതിനായി BSNL logo മാറ്റി അവതരിപ്പിച്ചു

ലോഗോ മാറ്റത്തിന് പിന്നാലെ ബിഎസ്എൻഎല്ലിന് എതിരെ ചില വിമർശനങ്ങളും ഉയരുന്നു

ലോഗോയുടെ നിറം മാത്രമല്ല, ടാഗ് ലൈനിലും മാറ്റമുണ്ട്

BSNL New Logo: എന്തിനായിരുന്നു ഈ മാറ്റം? കാവി ലോഗോയ്ക്കും ‘കണക്റ്റിങ് ഭാരതി’നും വിമർശനം
Anju M U Anju M U
23-Oct-2024

ഇന്ത്യയിലെ പൊതുമേഖ ടെലികോം BSNL New Logo മാറ്റിയത് വലിയ വാർത്തയായിരുന്നു. സ്വകാര്യ ടെലികോം കമ്പനികളുടെ മേൽക്കോയ്മ തടയാനുള്ള ഏക ആശ്രയം ഇപ്പോൾ ബിഎസ്എൻഎല്ലാണ്. ബിഎസ്എൻഎൽ മാറ്റത്തിന്റെ പാതയിലാണെന്നും അതിവേഗ കണക്റ്റിവിറ്റിയ്ക്കുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും അറിയിച്ചിരുന്നു.

Digit.in Survey
✅ Thank you for completing the survey!

മാറ്റത്തിനെ തെളിയിക്കുന്നതിനായി ബിഎസ്എൻഎൽ ലോഗോ മാറ്റി അവതരിപ്പിച്ചിരുന്നു. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പുതിയ ലോഗോയും ഇതിന്റെ സൂചനയായിരുന്നു. എന്നാൽ ലോഗോ മാറ്റത്തിന് പിന്നാലെ ബിഎസ്എൻഎല്ലിന് എതിരെ ചില വിമർശനങ്ങളും ഉയരുന്നു.

BSNL Logo മാറ്റത്തിൽ വിമർശനങ്ങളും

എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരിക്കുന്നുണ്ട്. 5ജിയോ 4ജിയോ ഇല്ലാതെ ലോഗോ മാറ്റിയിട്ട് എന്ത് മാറ്റമെന്ന് ചിലർ തമാശയ്ക്കും ചോദിക്കുന്നുണ്ട്. എന്നാൽ പുതിയ ലോഗോയെ കുറിച്ച് ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

BSNL Logo നിറം മാറി, ടാഗ് ലൈനും മാറി

ബിഎസ്എൻഎൽ ലോഗോയുടെ നിറം ചാരനിറത്തിലായിരുന്നു. ചാരനിറത്തിൽ നിന്ന് കാവി/ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യമാണോ കാവി നിറത്തിലേക്ക് ബിഎസ്എൻഎല്ലിനെ മാറ്റിയതെന്നാണ് വിമർശനം.

bsnl new logo color and connecting bharat get trolls and reactions

ലോഗോയുടെ നിറം മാത്രമല്ല, മുദ്രാവാക്യം അഥവാ ടാഗ് ലൈനിലും മാറ്റമുണ്ട്. ‘കണക്റ്റിംഗ് ഇന്ത്യ’ എന്നതിൽ നിന്ന് ‘കണക്റ്റിംഗ് ഭാരത്’ ആക്കി പരിഷ്കരിച്ചു. അടുത്തിടെ ഇന്ത്യ- ഭാരത് ചർച്ചകൾ ചൂടുപിടിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ മാറ്റി ഭാരത് എന്നാക്കിയ പുതിയ ടാഗ് ലൈനും. മുദ്രാവാക്യവും ബ്രാൻഡിംഗും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ബോധപൂർവ്വം പരിഷ്കരിച്ചതാണോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

എന്നാൽ ലോഗോ മാറ്റത്തെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ബിഎസ്എൻഎൽ ലോഗോ മാറ്റി കാവിനിറത്തിലാക്കി. ഇത് ചില ആളുകൾക്ക് ഗുരുതരമായ നെഞ്ചെരിച്ചിൽ നൽകിയേക്കും. ഉരുകലുകൾക്ക് തയ്യാറാകൂ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ലോഗോയുടെ നിറം മികച്ചതാണെന്നും ചിലർ കമന്റ് ചെയ്തു.

New Logo മാറ്റങ്ങൾ എന്തെല്ലാം?

ബിഎസ്എൻഎൽ ഉൾക്കൊള്ളുന്ന ഗോളത്തിന്റെ നിറം കാവിയായത് മാത്രമല്ല മാറ്റം. ഗോളത്തെ ചുറ്റുന്ന വളയത്തിന്റെ നിറത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. കണക്റ്റിങ് ഭാരത് എന്ന് ഓറഞ്ച് നിറത്തിലാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ബിഎസ്എൻഎല്ലിന്റെ പുതിയ മോട്ടോ കൂടി ഉൾപ്പെടുത്തിയാണ് പരിഷ്കാരം. സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്ന വാക്കുകളും ലോഗോയിൽ പ്രത്യക്ഷപ്പെടുന്നു.

Also Read: ഇത് ബല്ലാത്തൊരു ടെക്നോളജി തന്നെ, BSNL New SIM വാങ്ങാൻ ATM മതി!

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
7000 mAh ബാറ്ററി കരുത്തിലെത്തിയ Realme 16x 5G; വില 23999 രൂപ മുതൽ 7000 mAh ബാറ്ററി കരുത്തിലെത്തിയ Realme 16x 5G; വില 23999 രൂപ മുതൽ
വില കൂടിയെങ്കിലും പെർഫോമൻസിൽ പുലിയാണ് Google Pixel Watch 5; പ്രൊസസറും ഫീച്ചറുകളും അറിയാം വില കൂടിയെങ്കിലും പെർഫോമൻസിൽ പുലിയാണ് Google Pixel Watch 5; പ്രൊസസറും ഫീച്ചറുകളും അറിയാം
Flipkart Freedom Sale: 9020mAh ബാറ്ററി vivo T5 Pro 5G വൻ കിഴിവിൽ, 4000 രൂപ അധിക ബാങ്ക് ഓഫറും! Flipkart Freedom Sale: 9020mAh ബാറ്ററി vivo T5 Pro 5G വൻ കിഴിവിൽ, 4000 രൂപ അധിക ബാങ്ക് ഓഫറും!
Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി Google Pixel 11 Series: സർപ്രൈസ്! ഫോൾഡും XL-ഉം പ്രോയും ഉൾപ്പെടെ 4 മോഡലുകൾ പെട്ടെന്നെത്തി
Amazon ഫ്രീഡം ഓഫർ: വാങ്ങാൻ വേഗം കൂട്ടിക്കോ! 9000mAh ബാറ്ററിയുള്ള OnePlus 5G ഫോണിന് 10000 രൂപയുടെ വിലക്കുറവ്! Amazon ഫ്രീഡം ഓഫർ: വാങ്ങാൻ വേഗം കൂട്ടിക്കോ! 9000mAh ബാറ്ററിയുള്ള OnePlus 5G ഫോണിന് 10000 രൂപയുടെ വിലക്കുറവ്!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Samsung Galaxy Z Fold 8
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8 Ultra
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo
×