Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » Telecom » BSNL Big Update: ഒരുങ്ങിയിരുന്നോ, ഇത് പഴയ ആളല്ല! ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ സർവ്വീസ് കൂടി…

BSNL Big Update: ഒരുങ്ങിയിരുന്നോ, ഇത് പഴയ ആളല്ല! ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ സർവ്വീസ് കൂടി…

By Anju M U | Updated on 22-Oct-2024
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

5G ലോഞ്ചിന് മുന്നേ BSNL Logo മാറ്റം വരുത്തി

സ്പാം-ബ്ലോക്കിങ്, വൈഫൈ റോമിങ്, ഇൻട്രാനെറ്റ് ടിവി പോലുള്ള ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചു

ചൊവ്വാഴ്ചയാണ് ബിഎസ്എൻഎൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്

BSNL Big Update: ഒരുങ്ങിയിരുന്നോ, ഇത് പഴയ ആളല്ല! ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ സർവ്വീസ് കൂടി…
Anju M U Anju M U
22-Oct-2024

സർക്കാർ ടെലികോം കമ്പനി BSNL വമ്പൻ അപ്ഡേറ്റുമായി എത്തി. 5G ലോഞ്ചിന് മുന്നേ BSNL Logo മാറ്റം വരുത്തി. Bharat Sanchar Nigam Limited അടിമുടി മാറുന്നു എന്നതിനുള്ള സൂചനയാണിത്.

Digit.in Survey
✅ Thank you for completing the survey!

ചൊവ്വാഴ്ചയാണ് ബിഎസ്എൻഎൽ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. രാജ്യത്തൊട്ടാകെ, മുക്കിലും മൂലയിലും സർവ്വീസ് എത്തിക്കുക എന്നതാണ് ടെലികോമിന്റെ ലക്ഷ്യം. കമ്പനിയുടെ വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയാണെന്ന് പുതിയ ലോഗോ കാണിക്കുന്നു.

വമ്പൻ അപ്ഡേറ്റ്: BSNL New Logo

ഇനിയും താമസമില്ലാതെ രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് ലോഞ്ചിനും കമ്പനി തയ്യാറെടുക്കുന്നു. ഈ അവസരത്തിലാണ് ബിഎസ്എൻഎൽ പുതിയ ലോഗോയുമായി വന്നിരിക്കുന്നത്.

ലോഗോയിൽ മാത്രം ഒതുങ്ങുന്നില്ല ബിഎസ്എൻഎല്ലിന്റെ മാറ്റം. സ്പാം-ബ്ലോക്കിങ്, വൈഫൈ റോമിങ്, ഇൻട്രാനെറ്റ് ടിവി പോലുള്ള ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

BSNL Big Update: ഒരുങ്ങിയിരുന്നോ, ഇത് പഴയ ആളല്ല! ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ സർവ്വീസ് കൂടി...

കണക്റ്റിങ് ഇന്ത്യ എന്നുള്ള ബിഎസ്എൻഎൽ ലോഗോയ്ക്കൊപ്പം പുതിയതായി ഒന്നുകൂടിയുണ്ട്. ബിഎസ്എൻഎൽ ലോഗോയ്ക്ക് അകത്ത് ഇന്ത്യയെ കൂടിയാണ് സർക്കാർ കമ്പനി ഉൾപ്പെടുത്തിയത്.

ലോഗോ മാറ്റി, ഒപ്പം 7 പുത്തൻ BSNL സർവ്വീസും

ഇതിന് പുറമെ 7 പുതിയ സർവ്വീസുകൾ കൂടി സർക്കാർ കമ്പനി പ്രഖ്യാപിച്ചു. ഇതിൽ പ്രധാനപ്പെട്ടതാണ് സ്‌പാം-ഫ്രീ നെറ്റ്‌വർക്ക് സേവനം. ഓൺലൈൻ, ടെലികോം തട്ടിപ്പുകളും സ്പാം മെസേജുകളും തടയാനുള്ള പരിഹാരമാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ ടെൽകോ വൈ-ഫൈ റോമിങ്ങും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. യാത്ര ചെയ്യുമ്പോഴും ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും ഇന്റർനെറ്റ് കിട്ടുന്ന സേവനമാണിത്. ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് ഇങ്ങനെ എവിടെയും ഡാറ്റ കണക്റ്റിവിറ്റി ലഭിക്കും.

എഫ്‌ടിടിഎച്ച് ഉപയോക്താക്കൾക്ക് ഫൈബർ അധിഷ്‌ഠിത ഇൻട്രാനെറ്റ് ലൈവ് ടിവി സേവനവും ലഭ്യമാകും. ഇതിലൂടെ 500-ലധികം പ്രീമിയം ടിവി ചാനലുകളുടെ ആക്‌സസ് ആണ് കമ്പനി ഓഫർ ചെയ്യുന്നത്.

സർക്കാർ ടെലികോം കമ്പനിയുടെ പുതിയ സേവനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് എടിഎസ്. എനി ടൈം സിം എന്ന സംവിധാനവും ബിഎസ്എൻഎൽ കൊണ്ടുവരുന്നു.
എടിഎസ് കിയോസ്കുകൾ ഉപയോഗിച്ച് പുതിയ ബിഎസ്എൻഎൽ സിം കാർഡുകൾ വാങ്ങാം. ഇതുവഴിയുള്ള കെവൈസി പ്രക്രിയകളും എളുപ്പമാകും. സിം കാർഡ് ആക്ടീവാക്കുന്നതിനും ഇത് കൂടുതൽ സൌകര്യമാകുന്നു.

കരയായാലും കടയായാലും സേവനം ഉറപ്പ്

ഇതിന് പുറമെ ബിഎസ്എൻഎൽ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ-ഉപകരണ കണക്റ്റിവിറ്റി അവതരിപ്പിക്കുന്നുണ്ട്. ഇത് കരയിലും മാനത്തും കടലിലും എസ്എംഎസ് സേവനങ്ങൾ ലഭ്യമാക്കുന്നു.

lso Read: BSNL new feature: Spam കോളിനും മെസേജിനും പണി കിട്ടും, എയർടെലിന് തൊട്ടുപിന്നാലെ ബിഎസ്എൻഎല്ലും

ദുരന്തനിവാരണത്തിനായി ഒറ്റത്തവണ പരിഹാര നെറ്റ്‌വർക്ക് സേവനമാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. കൂടാതെ ഖനന മേഖലയിൽ സുരക്ഷിതമായ 5ജി നെറ്റ്‌വർക്കും സർക്കാർ കമ്പനി പ്രഖ്യാപനത്തിലുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
56 ദിവസം ദിവസവും 2GB പ്രതിദിന ഡാറ്റയും, Jio വക കിടിലൻ പ്ലാൻ 56 ദിവസം ദിവസവും 2GB പ്രതിദിന ഡാറ്റയും, Jio വക കിടിലൻ പ്ലാൻ
Vivo V70 Elite വൻ വിലക്കുറവിൽ; 50MP Zeiss ക്യാമറയും 6500mAh ബാറ്ററിയും Vivo V70 Elite വൻ വിലക്കുറവിൽ; 50MP Zeiss ക്യാമറയും 6500mAh ബാറ്ററിയും
Telegram Ban ചർച്ചയിൽ; VPN ഉണ്ടെങ്കിലും തട്ടിപ്പിനെ ചെറുക്കാമെന്ന് അധികൃതർ Telegram Ban ചർച്ചയിൽ; VPN ഉണ്ടെങ്കിലും തട്ടിപ്പിനെ ചെറുക്കാമെന്ന് അധികൃതർ
55 ഇഞ്ച് Smart TV പകുതി വിലയ്ക്ക്! Sony, LG ടിവികൾക്ക് വൻ ഡിസ്‌കൗണ്ട് 55 ഇഞ്ച് Smart TV പകുതി വിലയ്ക്ക്! Sony, LG ടിവികൾക്ക് വൻ ഡിസ്‌കൗണ്ട്
8000mAh ബാറ്ററി Realme P4R 5G വാങ്ങാൻ അവസരം; ആദ്യ വിൽപ്പനയിൽ 2000 രൂപ വരെ ഡിസ്‌കൗണ്ട്! 8000mAh ബാറ്ററി Realme P4R 5G വാങ്ങാൻ അവസരം; ആദ്യ വിൽപ്പനയിൽ 2000 രൂപ വരെ ഡിസ്‌കൗണ്ട്!
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Motorola Edge 70 Pro+
  • Xiaomi 17T
  • Oppo F33 Pro
  • Oppo Find X9 Ultra
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo