9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്വകാര്യ 5G നെറ്റ്‌വർക്കാണിത്
സ്വദേശി 4ജി അവതരിപ്പിച്ചതിന് പിന്നാലെ 5ജി കണക്റ്റിവിറ്റിയിലേക്കും ചുവടുവയ്പ്പ് നടത്തി
അതും നമ്മുടെ സ്വന്തം കേരള ബിഎസ്എൻഎല്ലാണ് ഈ സുപ്രധാന നേട്ടം നടത്തിയത്
ഇന്ത്യയുടെ ഒരേയൊരു പൊതുമേഖല ടെലികോമാണ് BSNL. സ്വദേശി 4ജി അവതരിപ്പിച്ചതിന് പിന്നാലെ ടെലികോം കമ്പനി ഇപ്പോൾ 5ജി കണക്റ്റിവിറ്റിയിലേക്കും ചുവടുവയ്പ്പ് നടത്തി. സർക്കാർ കമ്പനിയിൽ നിന്നും ആദ്യത്തെ സ്റ്റാൻഡ്‌എലോൺ (എസ്‌എ) ഓൺ-പ്രിമൈസ് 5G പ്രൈവറ്റ് നെറ്റ്‌വർക്ക് (സിഎൻപിഎൻ) എത്തി. അതും നമ്മുടെ സ്വന്തം കേരള ബിഎസ്എൻഎല്ലാണ് ഈ സുപ്രധാന നേട്ടം നടത്തിയിരിക്കുന്നു. എന്നാൽ കേരളത്തിലല്ല 5ജി എസ്എ വിന്യസിച്ചത്.
Surveyമധ്യ പ്രദേശിലെ ഖനന മേഖലയിലാണ് 5G സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡ്‌എലോൺ ഓൺ-പ്രിമൈസ് 5G പ്രൈവറ്റ് നെറ്റ്‌വർക്കെന്ന പ്രത്യേകതയും ഇതിനുണ്ട്. മധ്യപ്രദേശിലെ അംലോഹ്രി ഓപ്പൺകാസ്റ്റ് കൽക്കരി ഖനികളിലാണ് ഇത് സ്ഥാപിച്ചത്.
BSNL സ്വകാര്യ 5G മധ്യ പ്രദേശിൽ
9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്വകാര്യ 5G നെറ്റ്‌വർക്കാണിത്. ഇത് പ്രധാനമായും ഖനന വ്യവസായത്തിന്റെ പ്രത്യേക ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തതാണ്. ബിഎസ്എൻഎൽ 5ജിയിലൂടെ പ്രവർത്തന കാര്യക്ഷമത, സെക്യൂരിറ്റി, ഓട്ടോമേഷൻ എന്നിവ ത്വരിതപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ബിഎസ്‌എൻഎൽ കേരള സർക്കിളിലെ സി-ഡിഎസി തിരുവനന്തപുരവും, എച്ചെലോൺ എഡ്ജ് പ്രൈവറ്റ് ലിമിറ്റഡും സിഎംപിഡിഐ എന്നിവയും ചേർന്നാണ് ഇത് വികസിപ്പിച്ചത്. സുരക്ഷിതവും, അതിവേഗവും, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റിയും തരുന്ന 5ജി സേവനമാണിത്. ഖനന മേഖലയിൽ വിദൂര നിരീക്ഷണം, സ്വയംഭരണ പ്രവർത്തനങ്ങൾ, എന്നിവയ്ക്കെല്ലാം ഈ 5ജി നിർണായകമാകും.
അതേ സമയം കേരളത്തിൽ സർക്കാർ ടെലികോം തങ്ങളുടെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ശോഭ നൽകാൻ പ്രധാനമന്ത്രിയിലൂടെ 5ജി വിന്യസിച്ചു. കൂടാതെ ഗവൺമെന്റ് ടെലികോം ഇപ്പോൾ പുതിയ പ്ലാനുകളും 25 വർഷ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു.
BSNL Kerala Circle proudly announces the successful deployment of India’s first Standalone (SA) on-premises 5G Private Network (CNPN) in the mining sector at Amlohri Opencast Coal Mines, Madhya Pradesh.
— BSNL_Kerala (@BSNL_KL) September 30, 2025
Spanning an area of 9 square kilometers, this advanced private network is… pic.twitter.com/SAlRFII7Ok
എന്താണ് ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി?
ഇക്കഴിഞ്ഞ ശനിയാഴ്ച ടെലികോം 4ജി രാജ്യമൊട്ടാകെയായി അവതരിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്വദേശി 4ജി കണക്ഷനാണ് Bharat Sanchar Nigam Limited വികസിപ്പിച്ചത്. നിങ്ങൾ വിചാരിക്കുന്ന പോലെ വെറുതെ ഒരു സ്വദേശിയല്ല ബിഎസ്എൻഎൽ 4ജി.
Also Read: ഏത് മൂഡ്? Onam Mood? സാഹസം ഒടിടി മൂഡിൽ, എവിടെ കാണാം?
- പൂർണ്ണമായും സോഫ്റ്റ്‌വെയർ നിയന്ത്രിതമാണ് ബിഎസ്എൻഎൽ സ്വദേശി 4ജി
- ഇന്ത്യയിലൊട്ടകെയായ 2 ദശലക്ഷത്തിലധികം പുതിയ വരിക്കാർക്ക് സേവനം നൽകും
- ഇത് ക്ലൗഡ് അധിഷ്ഠിതമാണ്. ഭാവിയിൽ 5G-യിലേക്ക് എളുപ്പത്തിൽ അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നു
- ആദിവാസി മേഖലകളിലും വിദൂര ഗ്രാമങ്ങളിലും കുന്നിൻ പ്രദേശങ്ങളിലുമുള്ളവർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നു
- ഈ BSNL ടവറുകൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നവയാണ്
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile