150 രൂപയ്ക്കും താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാരുടെ മികച്ച റീചാർജ് പ്ലാനുകളിൽ ഒന്നാണ് 141 രൂപയുടെ പ്ലാൻ
ഒരു മാസം മുഴുവൻ സിം കാർഡ് ആക്ടീവാക്കി നിലനിർത്താൻ ഈ ബിഎസ്എൻഎൽ പ്ലാനിന് സാധിക്കും
BSNL 30 Days Plan: മിക്കവരും ഒരു മാസത്തേക്കുള്ള പ്ലാനുകളാണ് റീചാർജിനായി തെരഞ്ഞെടുക്കാറുള്ളത്. 300 രൂപയ്ക്കും മുകളിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയുള്ളവർക്ക് വലിയ ലാഭം കൊടുക്കുന്നൊരു ടെലികോം പ്ലാനാണ് ഇവിടെ വിവരിക്കുന്നത്. എന്നുവച്ചാൽ 150 രൂപയ്ക്കും താഴെ വിലയാകുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്.
SurveyBSNL 30 Days Plan: വിശദമായി
കേരളത്തിലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാരുടെ മികച്ച റീചാർജ് പ്ലാനുകളിൽ ഒന്നാണ് 141 രൂപയുടെ പ്ലാൻ. ഒരു മാസത്തേക്ക് ഡാറ്റയും കോളും എസ്എംഎസും നൽകുന്ന പാക്കേജാണിത്. ഒരു മാസം മുഴുവൻ സിം കാർഡ് ആക്ടീവാക്കി നിലനിർത്താൻ ഈ ബിഎസ്എൻഎൽ പ്ലാനിന് സാധിക്കും. ദിവസേനയുള്ള ഇന്റർനെറ്റ് ഉപയോഗത്തിനും, പരിധിയില്ലാതെയുള്ള കോളിങ്ങിനും ഇത് അനുയോജ്യമാണ്.
BSNL Rs 141 Plan: ആനുകൂല്യങ്ങൾ
30 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജിന് 141 രൂപയാണ് വില. ഇതിലും ചെറിയ പ്ലാനുകളും Bharat Sanchar Nigam Limited തരുന്നുണ്ട്. എങ്കിലും അൺലിമിറ്റഡ് വോയിസ് കോളുകളും, കൃത്യമായി 30 ദിവസത്തെ പാക്കേജും തരുന്നതിലെ ബജറ്റ് ഓപ്ഷനാണിത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
വോയ്‌സ് കോളിങ്: അൺലിമിറ്റഡ് വോയ്സ് കോളുകളാണ് പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ ലോക്കൽ, എസ്ടിഡി, കൂടാതെ റോമിംഗ് കോളുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
SMS: ദിവസവും 100 എസ്എംഎസ് സൗജന്യമായി ഇതിൽ Bharat Sanchar Nigam Ltd ലഭിക്കും.
ഡാറ്റ: ഇതിൽ ബൾക്കായി സർക്കാർ ടെലികോം ഇന്റർനെറ്റൊന്നും അനുവദിച്ചിട്ടില്ല. എന്നാൽ ഈ പ്ലാനിലൂടെ അത്യാവശ്യത്തിനുള്ള ഡാറ്റയൊക്കെ കിട്ടും. മൊത്തം 1.5 GB ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. ഡാറ്റ പരിധി കഴിഞ്ഞാൽ 40 Kbps ഇന്റർനെറ്റ് വേഗതയിൽ ഡാറ്റ സേവനം പ്രയോജനപ്പെടുത്താം.
കേരളത്തിലെ ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്കായി 107 രൂപയ്ക്കും ടെലികോം പ്ലാനുകളുണ്ട്. മുമ്പ് 35 ദിവസമായിരുന്നെങ്കിലും, നിലവിൽ ഇത് 28 ദിവസം മാത്രമാണ് കാലാവധിയുള്ളത്. ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്ക് 107 രൂപ പ്ലാനും ബജറ്റ് ഓപ്ഷനാണ്. എന്നാൽ ഇതിൽ അൺലിമിറ്റഡ് കോളുകളൊന്നുമില്ല. മൊത്തം 3 GB ഡാറ്റയാണ് കാലാവധിയിലുടനീളം ലഭിക്കുന്നത്.
Bharat Sanchar Nigam Ltd 5ജി
ബിഎസ്എൻഎൽ എറിക്‌സൺ ഇന്ത്യ, ക്വാൽകോം ടെക്‌നോളജീസ്, സിസ്‌കോ സിസ്റ്റംസ്, നോക്കിയ എന്നിവയുമായി കരാറിലേർപ്പെട്ടു. 5G, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, നെറ്റ്‌വർക്കിംഗ്, സൈബർ സുരക്ഷ എന്നിവയിൽ പരിശീലന പരിപാടികൾ നടത്തുന്നതിന് വേണ്ടിയുള്ളതാണ്. 5ജിയ്ക്ക് വേണ്ടിയുള്ള പരിശീലനമാണെന്നതിനാൽ തന്നെ ഇത് വരിക്കാർക്ക് ഉടൻ 5ജി കിട്ടുമെന്നുള്ള പ്രതീക്ഷ പങ്കുവയ്ക്കുന്നു.
141 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സമാനമായി ജിയോയിലുള്ളത് 149 രൂപ പാക്കേജാണ്. എന്നാൽ ഇതിലെ ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ട്. 20 ദിവസമാണ് ജിയോ പാക്കേജിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് വോയ്സ് കോളിങ്ങും പ്രതിദിനം 1 GB ഡാറ്റയും 149 രൂപ പ്ലാനിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile