BSNL 997 Plan Benefits
ഉയർന്ന ടെലികോം നിരക്കുകൾക്കിടയിൽ ആശ്വാസകരമാകുന്ന കിടിലനൊരു BSNL പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാമോ? 150 ദിവസം വാലിഡിറ്റി വരുന്ന ബജറ്റ് റീചാർജ് പ്ലാനാണിത്. ദിവസവും വെറും 6 രൂപ മാത്രമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിലുള്ളത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ഡാറ്റയുമെല്ലാം ലഭ്യമാണ്. 1000 രൂപയ്ക്കും താഴെ 997 രൂപ മാത്രമാണ് പ്ലാനിന്റെ വില. ഇതിൽ 150 ദിവസത്തെ വാലിഡിറ്റി വരുന്നു. ഫാദേഴ്സ് ഡേ പ്രമാണിച്ച് ഈ പ്ലാനിൽ ഒരു ബോണസ് ഓഫർ കൂടി നിലവിൽ സർക്കാർ ടെലികോം അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ ഈ മികച്ച പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
ദീർഘകാല റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 997 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ പ്ലാൻ 150 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തുന്നത്. വാലിഡിറ്റി മാത്രമല്ല, പ്രതിദിന ഉപയോഗത്തിന് ആവശ്യമായ ഡാറ്റയും കോളിംഗ് സൗകര്യങ്ങളും SMS ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. 150 ദിവസമെന്നാൽ 5 മാസത്തെ കാലാവധി പ്ലാനിൽ നിന്ന് ലഭിക്കുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും കോളിങ് സേവനം ഉൾപ്പെടെ ഇതിൽ ലഭ്യമാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ദീർഘകാലത്തേക്ക് റീചാർജ് ചെയ്യേണ്ടെങ്കിൽ 997 രൂപയുടെ പ്ലാൻ അനുയോജ്യമാകുന്നു. ഇതിൽ മൊത്തം കാലാവധിയുമായി നോക്കുമ്പോൾ മൊത്തം 300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസേന 6.6 രൂപ നിരക്കിൽ ഇത്രയും ബൾക്ക് ആനുകൂല്യങ്ങൾ വളരെ വിരളമായി മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ തന്നെ ജിയോ, എയർടെൽ സ്വകാര്യ ടെലികോമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരമായ റീചാർജ് പാക്കേജാണിത്.
ദിവസേന ഡാറ്റ ഉപയോഗിക്കുന്നവർക്കും സ്ഥിരമായി കോളുകൾ ചെയ്യുന്നവർക്കും 997 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപര്യമില്ലെങ്കിലും 5 മാസത്തേക്കുള്ള പ്ലാൻ അനുയോജ്യമാണ്.
ഇക്കൊല്ലത്തെ ഫാദേഴ്സ് ഡേ പ്രമാണിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനിൽ അധിക ഡാറ്റ ചേർത്തു. 150 ദിവസത്തേക്കുള്ള 300 ജിബി (പ്രതിദിനം 2ജിബി) കൂടാതെ ബിഎസ്എൻഎൽ 5 ജിബി ബോണസ് ഇന്റർനെറ്റ് കൂടി അനുവദിച്ചിരിക്കുന്നു. എന്നാൽ ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ജൂൺ 30 വരെ 997 രൂപ പ്ലാൻ വാങ്ങുന്നവർക്ക് ഈ അധിക ഇൻ്റർനെറ്റ് ഓഫർ വിനിയോഗിക്കാം. ഈ കാലയളവിൽ റീചാർജ് പാക്കേജ് വാങ്ങുന്നെങ്കിൽ 305 ജിബി ഡാറ്റയാണ് എക്സ്ട്രായായി ലഭിക്കുക.