BSNL 6 Month Plan: ദിവസം 4 രൂപ നിരക്കിൽ Unlimited കോളിങ്ങും, 1GB പ്രതിദിന ഡാറ്റയും…

HIGHLIGHTS

Bharat Sanchar Nigam Limited തരുന്ന ഒരു 6 മാസ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

897 രൂപയുടെ റീചാർജ് പ്ലാനിനേക്കാൾ വില കുറവുള്ള പ്രീ-പെയ്ഡ് പാക്കേജാണ്

897 രൂപ പ്ലാനിന് സമാനമായി കൃത്യം 180 ദിവസം വാലിഡിറ്റി ഈ പ്ലാനിലുമുണ്ട്

BSNL 6 Month Plan: ദിവസം 4 രൂപ നിരക്കിൽ Unlimited കോളിങ്ങും, 1GB പ്രതിദിന ഡാറ്റയും…

BSNL 6 Month Plan: സർക്കാർ ടെലികോമിന്റെ നിരവധി ആകർഷക പ്ലാനുകൾക്കിടയിൽ ഇങ്ങനെയൊരു ഓഫർ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 1ജിബിയും ആകർഷകമായ എസ്എംഎസ് ഓഫറുകളും ഉൾപ്പെടുത്തിയിട്ടുള്ള പ്ലാനാണിത്.

BSNL 6 Month Plan: വിശദമായി….

മാസവാലിഡിറ്റിയിലും, അർധ വർഷ കാലയളവിലും വാർഷിക വാലിഡിറ്റിയിലും കമ്പനിയിൽ പ്ലാനുകളുണ്ട്. മാസം മാസം റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർ ദീർഘകാല പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ വാർഷിക പ്ലാനുകളിൽ റീചാർജ് ചെയ്യാനും താൽപ്പര്യമുണ്ടാകില്ല. ഇങ്ങനെയുള്ളവർക്ക് അർധ വാർഷിക പ്ലാനുകളാണ് ഉത്തമം.

BSNL 180 days plan
BSNL

Bharat Sanchar Nigam Limited തരുന്ന ഒരു 6 മാസ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 897 രൂപയുടെ റീചാർജ് പ്ലാൻ നിങ്ങൾക്ക് അറിയാമായിരിക്കും. ഇതിനേക്കാൾ വില കുറവുള്ള പ്രീ-പെയ്ഡ് പാക്കേജാണ്. കൃത്യം 180 ദിവസം വാലിഡിറ്റി 897 രൂപ പ്ലാനിന് സമാനമായി ഇതിലും ലഭിക്കുന്നുണ്ട്.

BSNL Rs 750 Plan: ആനുകൂല്യങ്ങൾ വിശദമായി

ബി‌എസ്‌എൻ‌എല്ലിന്റെ 750 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതലറിയണ്ടേ? ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡായി വോയിസ് കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 എസ്‌എം‌എസും ബിഎസ്എൻഎൽ തരുന്നു.

പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. 1ജിബി വീതം മുഴുവൻ കാലയളവിലേക്ക് 180ജിബി ഇന്റർനെറ്റ് സർക്കാർ ടെലികോം നൽകുന്നു. ഡെയ്ലി ഡാറ്റ അഥവാ എഫ്‌യു‌പി അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 40 കെ‌ബി‌പി‌എസായി കുറയും. എന്തായാലും ബേസിക് ടെലികോം സേവനങ്ങൾക്കായി പ്ലാൻ നോക്കുന്നവർക്ക്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പാക്കേജ് അനുയോജ്യമാണ്.

ഒരു നിബന്ധന…!

ഈ പ്രീ-പെയ്ഡ് പ്ലാൻ എല്ലാവർക്കും ലഭ്യമല്ല എന്നതും ശ്രദ്ധിക്കുക. 750 രൂപയുടെ പാക്കേജ് GP-2 വരിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്.

ആരാണ് ജിപി-2 വരിക്കാരെന്ന് ചോദിച്ചാൽ നിങ്ങളും അതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. കാരണം മിക്കവരും ബിഎസ്എൻഎൽ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവരാണ്. അങ്ങനെയെങ്കിൽ സിം റീചാർജ് ചെയ്യുന്നതും പതിവാകണമെന്നില്ല. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

7 ദിവസത്തിൽ കൂടുതൽ റീചാർജ് പ്ലാനുകളൊന്നും ആക്ടീവല്ലാത്ത വരിക്കാരാണ് ജിപി 2. ഏഴ് ദിവസത്തിന് ശേഷം 165 ദിവസം കാലയളവിൽ ബിഎസ്എൻഎല്ലിന് ഇവർ GP-2 വരിക്കാരായിരിക്കും. ഇങ്ങനെയുള്ളവർക്ക് സിം കട്ടാകാതിരിക്കാൻ തെരഞ്ഞെടുക്കാവുന്ന ബെസ്റ്റ് ചോയിസാണ് 750 രൂപ പ്ലാനെന്നാണ് വിലയിരുത്തൽ.

Also Read: 1Rs 1GB Plan: Bharat Sanchar Nigam Limited തരുന്ന 60 ദിവസം വാലിഡിറ്റി പ്ലാൻ, തുച്ഛ വില…

ദിവസം 4 രൂപ!!!

750 രൂപയുടെ പ്ലാനിന്റെ ദിവസച്ചെലവ് പരിശോധിച്ചാൽ അത് 4 രൂപ മാത്രമാണ് ചെലവാകുന്നത്. 897 രൂപയുടെ പ്ലാനിന് ദിവസം 5 രൂപയ്ക്ക് അടുത്തും ചെലവാകുന്നു. 125 രൂപ മാത്രമാണ് മാസക്കണക്കിനുള്ള ചെലവെന്ന് പറയാം.

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo