5G ഫാസ്റ്റിലേക്ക് BSNL! കൂടുതൽ വരിക്കാരുള്ള കേരളത്തിലെ ഈ ജില്ലയിലും ഉടനെത്തും

HIGHLIGHTS

BSNL 5G പരീക്ഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 5ജി അവതരിപ്പിക്കാനായി ട്രയൽ തുടങ്ങി

കേരളത്തിലും പലയിടങ്ങളിലും 5ജി എത്തിക്കും

5G ഫാസ്റ്റിലേക്ക് BSNL! കൂടുതൽ വരിക്കാരുള്ള കേരളത്തിലെ ഈ ജില്ലയിലും ഉടനെത്തും

ഇതുവരെ ജിയോയുടെയും എയർടെലിന്റെയും കുത്തകയായിരുന്ന 5G ഫാസ്റ്റിലേക്ക് BSNL-ഉം ചുവടുവയ്ക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ബിഎസ്എൻഎല്ലിന്റെ 5ജി വരുന്നു. ഇതുവരെ വരും വരുമെന്ന് പറഞ്ഞ പോലെയല്ല കാര്യങ്ങൾ. ഇപ്രാവശ്യം ശരിക്കും ബിഎസ്എൻഎൽ 5ജി പ്രവർത്തനങ്ങൾ തുടങ്ങുന്നു.

Digit.in Survey
✅ Thank you for completing the survey!

BSNL 5G പരീക്ഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ ഇൻഫ്രാസ്ട്രക്ചർ പരീക്ഷിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 5ജി അവതരിപ്പിക്കാനായി ട്രയൽ തുടങ്ങി. ജയ്പൂർ, ലഖ്‌നൗ, ചണ്ഡീഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്‌ന, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും മറ്റ് ചില സംസ്ഥാന തലസ്ഥാനങ്ങളിലും ടവർ സൈറ്റുകൾ പ്രവർത്തിക്കാൻ തുടങ്ങി. ബിഎസ്എൻഎല്ലിന്റെ വരിക്കാർ കൂടുതലുള്ള പ്രദേശങ്ങളിലും 5ജി പരീക്ഷണം ആരംഭിക്കുകയാണ്.

1,00,000 4G സൈറ്റുകൾ വിന്യാസത്തിന്റെ ഭാഗമായി ഇൻസ്റ്റാൾ ചെയ്ത 4G സൈറ്റുകളിലൂടെയാണ് 5ജി ട്രയൽ നടക്കുന്നത്. കേരളത്തിലും പലയിടങ്ങളിലും 5ജി എത്തിക്കും. കൊല്ലം ജില്ലയിലും മറ്റും ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ (BTS) ആരംഭിക്കുന്നുണ്ട്. കാൺപൂർ, പൂനെ, വിജയവാഡ, കോയമ്പത്തൂർ തുടങ്ങി വരിക്കാർ കൂടുതലുള്ള നഗരങ്ങളിലും ആദ്യഘട്ടത്തിൽ തന്നെ 5ജി എത്തിച്ചേക്കും.  റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

ഈ ആഴ്ച ആദ്യം 5G സേവനം ആദ്യം ഡൽഹിയിൽ അവതരിപ്പിക്കും. നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) മോഡലായിരിക്കും കമ്പനി ഇവിടെ ഉപയോഗിക്കുന്നത്. ഇതൊരു ഒരു ക്ലൗഡ് അധിഷ്ഠിത ബിസിനസ്സ് മോഡലാണ്. കൂടാതെ തെരഞ്ഞെടുത്ത സർക്കിളുകളിലെ ഉപയോക്താക്കൾക്ക് സൗജന്യ 4G സിം അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യാനും തുടങ്ങി.

ബി‌എസ്‌എൻ‌എൽ 2025 ജൂണോടെ രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് പുറത്തിറക്കുമെന്നാണ് പറയുന്നത്. ശേഷം ഒരു മാസത്തിനുള്ളിൽ 5G-യിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സൈറ്റുകളിൽ 83,000-ത്തിലധികം ടവറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan

ഇനിയെങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റി വേഗത്തിലെത്തിച്ച് നഷ്ടമായ വരിക്കാരെ ബിഎസ്എൻഎൽ തിരികെ പിടിക്കുമെന്ന് പ്രതീക്ഷിക്കാം. ജിയോ, എയർടെൽ കമ്പനികളുടെ താരിഫ് പ്ലാനുകൾക്കെല്ലാം വില കൂടുതലാണ്. അതിനാൽ തന്നെ സർക്കാർ ടെലികോം 5ജി അവതരിപ്പിച്ചാൽ അത് സാധാരണക്കാരന് കൂടുതൽ ആശ്വാസമായേക്കും. ഇങ്ങനെ അതിവേഗ സേവനം തുച്ഛമായ ചെലവിൽ ബിഎസ്എൻഎല്ലിലൂടെ ലഭ്യമാകും.

2023-ൽ, ടി‌സി‌എസ് നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിന് 24,500 കോടി രൂപയുടെ കരാർ ബിഎസ്എൻഎല്ലിന് ലഭിച്ചിരുന്നു. എന്നിരുന്നാലും, ഉപകരണങ്ങൾ എത്തിക്കുന്നതിൽ ടിസിഎസ് കാലതാമസം വരുത്തി. ഇതും ഫാസ്റ്റ് കണക്റ്റിവിറ്റി അപ്ഡേറ്റ് ചെയ്യുന്നതിന് കാലതാമസമുണ്ടാക്കി.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo