Created Using AI
ടെലികോം രംഗത്ത് കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ തരുന്ന കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. സ്വകാര്യ ടെലികോം കമ്പനികളേക്കാൾ സാധാരണക്കാർക്ക് BSNL Recharge Plan മികച്ചതാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റയും കോളിംഗ് സൗകര്യവും ആഗ്രഹിക്കുന്നവർക്ക് വേണ്ടി മികച്ച ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്. അൺലിമിറ്റഡ് കോളുകളും ഡാറ്റയും മെസേജിങ് സേവനങ്ങളും ലഭിക്കുന്ന പ്ലാനാണിത്. സാധാരണയായി ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാൻ കൂടുതൽ തുക ചെലവാക്കേണ്ടിവരുമ്പോൾ വെറും 51 രൂപയ്ക്കാണ് സർക്കാർ ടെലികോം ഈ റീചാർജ് പാക്കേജ് അനുവദിച്ചിരിക്കുന്നത്. ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം.
ഇത്രയും വില കുറവുള്ള റീചാർജ് പ്ലാൻ എല്ലാക്കാലത്തേക്കും ലഭിക്കുന്നതല്ല. പകരം ജൂൺ 30 വരെയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാൻ നിങ്ങൾക്ക് ലഭിക്കുന്നത്. ബിഎസ്‌എൻഎൽ ഇതിനെ സ്മാർട്ട് സ്റ്റാർട്ട് പ്ലാൻ എന്നാണ് വിളിക്കുന്നത്. ചില നിബന്ധനകളോടെയുള്ള 51 രൂപ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങൾ ഇവിടെ വിവരിക്കുന്നു.
Also Read: വിലക്കുറവിൽ ഞെട്ടിച്ച് ആമസോൺ! 50MP+50MP+50MP ക്യാമറ Nothing Phone 3 ഇപ്പോൾ വാങ്ങിയാൽ ലാഭം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 51 രൂപ പ്ലാനിൽ 28 ദിവസത്തേക്കുള്ള കൃത്യമായ വാലിഡിറ്റി ലഭിക്കുന്നു. ഇതിൽ സർക്കാർ ടെലികോം അൺലിമിറ്റഡ് വോയിസ് കോളിങ് അനുവദിച്ചിട്ടുണ്ട്. പ്ലാനിൽ 2ജിബി 4ജി ഡാറ്റയും ദിവസേന ലഭ്യമാണ്. 51 രൂപ പ്ലാനിൽ ഒടിപി സേവനങ്ങൾക്കും മറ്റുമായി ദിവസേന 100 എസ്എംഎസ് സേവനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജൂൺ 30 വരെ റീചാർജ് പ്ലാൻ ലഭ്യമാണ്. എന്നാൽ എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും ഇത് ലഭിക്കില്ല, എന്തെന്നാൽ…
₹51 isn’t a recharge — it’s a switch.
— BSNL India (@BSNLCorporate) June 15, 2026
Get your FREE BSNL SIM and unlock unlimited calling, 2GB high-speed data per day, 100 SMS per day, and 28 days of seamless connectivity.
Valid till 30th June 2026.#SwitchOnWithBSNL #NewSIMOffer #StayConnectedNow @CMDBSNL @robertravi21 pic.twitter.com/lxW8XDzFoz
ഇത് പുതിയ വരിക്കാരെ ലക്ഷ്യം വച്ച് അവതരിപ്പിച്ച പ്രീ പെയ്ഡ് പ്ലാനാണ്. എല്ലാ വരിക്കാർക്കും അതിനാൽ തന്നെ ഈ പ്രീ പെയ്ഡ് പ്ലാൻ ലഭിക്കുന്നില്ല. പുതിയതായി കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 51 രൂപ പ്ലാൻ തെരഞ്ഞെടുത്തുകൊണ്ട് പുതിയ സിം എടുക്കാം. കഴിഞ്ഞ വർഷം മുതൽ സർക്കാർ ടെലികോം അവതരിപ്പിച്ച ഒരു രൂപ പ്ലാനിന് പകരമുള്ള പാക്കേജാണിതെന്ന് പറയാം. കാരണം ഒരു രൂപയുടെ ജനപ്രിയ പ്ലാനിൽ അനുവദിച്ച എല്ലാ സേവനങ്ങളുമാണ് 51 രൂപ പാക്കേജിലുമുള്ളത്.
ഈ പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് അടുത്തുള്ള ഉപഭോക്തൃ സേവന കേന്ദ്രത്തിൽ നിന്നും റീട്ടെയിലറിൽ നിന്നും സൗജന്യ ബിഎസ്‌എൻഎൽ സിം ലഭിക്കുന്നതാണ്. എന്നാൽ 51 രൂപ പ്രീപെയ്ഡ് പ്ലാൻ ഓൺലൈൻ റീചാർജിൽ ലഭ്യമല്ല എന്നതും ശ്രദ്ധിക്കുക.