BSNL 4G Kerala: സാധാരണക്കാർക്കൊപ്പം bsnl, 4G ടവറെത്തി! കൊച്ചുപമ്പ വരെ Fast കണക്റ്റിവിറ്റി….

HIGHLIGHTS

വിയിൽ ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം BSNL 4G അവതരിപ്പിച്ചു

ബിഎസ്എൻഎൽ ടവറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു

ഗവിയിൽ നിന്നും കൊച്ചുപമ്പ വരെയുള്ള പ്രദേശങ്ങളിലാണ് ടവർ സിഗ്നൽ ലഭിക്കുന്നത്

BSNL 4G Kerala: സാധാരണക്കാർക്കൊപ്പം bsnl, 4G ടവറെത്തി! കൊച്ചുപമ്പ വരെ Fast കണക്റ്റിവിറ്റി….

കേരള ടൂറിസത്തിന് ഊർജമേകാൻ അതിവേഗ BSNL 4G എത്തിച്ചു. കേരളത്തിന്റെ പ്രിയപ്പെട്ട ഗവിയിൽ ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം 4ജി അവതരിപ്പിച്ചു. ഗവി ടൂറിസ മേഖലയ്ക്കും സ്കൂൾ, ഗ്രാമനിവാസികൾക്കും അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കി.

Digit.in Survey
✅ Thank you for completing the survey!

BSNL 4G എത്തി

സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. മൊബൈൽ ഫോൺ റേഞ്ച് പരിധിയിലാക്കി ഇവിടെ 4ജി ടവർ സ്ഥാപിച്ചു. ബിഎസ്എൻഎൽ ടവറിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. ബിഎസ്എൻഎൽ ഡിജിറ്റൽ ഉത്സവിന്റെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു ഉദ്ഘാടനം. വിദൂരഗ്രാമപ്രദേശങ്ങളിൽ വരെ 5ജി എത്തിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ പ്രയത്നത്തിന്റെ ഭാഗമായാണിത്.

bsnl 4g tower in kerala gavi village

ഗവിയിലെത്തി BSNL 4G

ഗവി ഗവ. സ്കൂളിനും കെഎഫ്ഡിസി തോട്ടം തൊഴിലാളികൾക്കും 4ജി ടവർ ഉപകാരപ്പെടും. വനം–കെഎസ്ഇബി–പൊലീസ് സ്റ്റേഷൻ പരിധിയിലും ബിഎസ്എൻഎൽ 4ജി ലഭിക്കും. ഗവിയിൽ നിന്നും കൊച്ചുപമ്പ വരെയുള്ള പ്രദേശങ്ങളിലാണ് ടവർ സിഗ്നൽ ലഭിക്കുന്നത്. ഇവിടെയുള്ളവർക്ക് ഫാസ്റ്റ് ഇന്റർനെറ്റ്, കോളിങ് പ്രയോജനപ്പെടുത്താം.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഇന്റർ നെറ്റ് സൗകര്യങ്ങൾ വേഗത്തിലായത് ഗവി സ്കൂളിലെ കുട്ടികളുടെ പഠന നിലവാരവും മെച്ചപ്പെടുത്തുന്നു. വിദ്യാർഥികൾക്ക് ഇന്റർനെറ്റിന്റെയും ടെലി കമ്മ്യൂണിക്കേഷന്റെയും നൂതന സാധ്യതകൾ ലഭ്യമാക്കാൻ 4G വഴിയൊരുക്കുന്നു.

Read More: 4G Update: കേരളത്തിലെ BSNL നെറ്റ്‌വര്‍ക്ക് പ്രശ്‌നം 4G കാരണം, താൽക്കാലികം മാത്രം

ഗവി ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും മേഖലയിലെ അതിവേഗ കണക്റ്റിവിറ്റി സേവനം ഉപകാരമാകും. ശബരിമല തീർത്ഥാടന സമയത്ത് കൊച്ചുപമ്പയിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കണക്റ്റിവിറ്റി പ്രശ്നത്തിനും ഇതോടെ പരിഹാരമായി. ഇനി ഗവി സന്ദർശിക്കാൻ എത്തുന്നവർക്കും നെറ്റ് വർക്ക് പ്രശ്നങ്ങൾ ബുദ്ധിമുട്ടാകില്ല.

bsnl 4g tower in kerala gavi village

നീണ്ട നാളത്തെ കാത്തിരിപ്പ്

മൂഴിയാറും ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലുമായിരുന്നു കണക്റ്റിവിറ്റി ലഭിച്ചിരുന്നത്. ബൂസ്റ്റർ സംവിധാനം ഉപയോഗിച്ച് ഗവിയുടെ ചില അടുത്ത പ്രദേശങ്ങളിലും ലഭിച്ചിരുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായാണ് ബിഎസ്എൻഎൽ 4ജി ടവർ ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് പത്തനംതിട്ടയിലെ ഗവി. ശ്രീലങ്കൻ വംശജരും ആദിവാസി ഗോത്ര വിഭാഗത്തിലുള്ളവരും നിവാസികളിലുണ്ട്. പ്രദേശത്തെ ഏകദേശം 150 ഓളം കുടുംബങ്ങൾക്ക് കീശ കാലിയാക്കാതെ മൊബൈൽ സേവനം ലഭിക്കും. ബിഎസ്എൻഎൽ ഏറ്റവും താങ്ങാവുന്ന പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഗവി മേഖലയിൽ 4ജി എത്തിച്ചത് നിവാസികൾക്ക് ആശ്വാസകരമാണ്.

Read More: 2 New Jio പ്ലാനുകൾ: മാസം 433 രൂപയിൽ Free Netflix, ബേസിക് ആനുകൂല്യങ്ങൾ, Unlimited 5G

ഗവി പോലുള്ള വിദൂര പ്രദേശങ്ങളിൽ അത്യാവശ്യമായ കണക്റ്റിവിറ്റി ലഭ്യമാക്കിയതിൽ നാട്ടുകാരും അധികൃതരെ പ്രശംസിച്ചു. ഇനിയും മറ്റ് പ്രദേശങ്ങളിൽ കൂടി ടവർ കമ്മീഷൻ ചെയ്യാൻ വരിക്കാർ ആവശ്യപ്പെടുന്നു. കുടമുരുട്ടി, കൊച്ചു കുളം,ചണ്ണ, നാറാണംമൂഴി ഭാഗങ്ങളും പരിഗണിക്കണമെന്ന് വരിക്കാർ ആവശ്യപ്പെടുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo