മാസം തോറുമുള്ള റീചാർജ് ചെയ്ത് മടുത്തോ? കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന BSNL Plan നിങ്ങൾക്കുള്ളതാണ്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഒരു വർഷത്തിനടുത്ത് വാലിഡിറ്റി കിട്ടുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. 300 ദിവസത്തേക്ക് നിങ്ങൾക്ക് ഇനി റീചാർജിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കേണ്ടി വരില്ല. മറ്റു കമ്പനികൾ പ്ലാൻ നിരക്കുകൾ കൂട്ടുമ്പോൾ, സാധാരണക്കാർക്ക് ഇത് മികച്ച ചോയിസാണ്. ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.
Survey300 Days BSNL Plan
അൺലിമിറ്റഡ് ലോക്കൽ & എസ്ടിഡി കോളുകൾ ലഭിക്കുന്ന പ്ലാനാണിത്. വാലിഡിറ്റി കൂടുതലാണെങ്കിലും സർക്കാർ ടെലികോം ഡാറ്റ കുറവാണ് തരുന്നത്. സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും വൈഫൈ ഉള്ളവർക്കും ഇത് മികച്ച ചോയിസാണ്. 10 മാസത്തോളം സിം ആക്ടീവാക്കി നിലനിർത്താൻ പ്ലാനിന് സാധിക്കും. ബിഎസ്എൻഎല്ലിന്റെ 1499 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
BSNL Rs 1499 Plan Benefits
മുമ്പ് 336 വാലിഡിറ്റിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഇതിൽ നിലവിലെ വാലിഡിറ്റി 300 ദിവസത്തെ കാലാവധി തരുന്നു. എന്നാൽ പകരം ഡാറ്റയുടെ അളവ് സർക്കാർ ടെലികോം വർധിപ്പിച്ചു. 24ജിബിയ്ക്ക് പകരം പൊതുമേഖല ടെലികോം വരിക്കാർക്ക് 32ജിബി ഡാറ്റ ലഭിക്കും. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
300 ദിവസത്തേക്കുള്ള പ്ലാനിന്റെ മാസച്ചെലവ് 150 രൂപയിലും താഴെയാണ്. 1499 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നു. ഇതിൽ നാഷണൽ റോമിങ് സേവനങ്ങളും ഉൾപ്പെടുന്നു. 100 SMS സേവനങ്ങൾ പ്ലാനിലൂടെ ലഭിക്കും. Free BSNL Tunes (PRBT) സേവനങ്ങളും സർക്കാർ ടെലികോമിൽ നിന്ന് നേടാം. 32 GB ഡാറ്റയാണ് 300 ദിവസം കാലാവധിയിൽ അനുവദിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ കേരളം
കേരള വരിക്കാർക്ക് 300 ദിവസത്തേക്ക് തെരഞ്ഞെടുക്കാവുന്ന പ്രീ പെയ്ഡ് പാക്കേജാണിത്. കോളിങ്ങിനായി പ്ലാൻ ഉപയോഗിക്കുന്നവർക്കും, സിം എപ്പോഴും ആക്ടീവ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി പ്ലാൻ തെരഞ്ഞെടുക്കാം. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ യുപിഐ പോലുള്ള റീചാർജ് പോർട്ടലുകളിലൂടെയും പ്ലാൻ വാങ്ങാം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile