BSNL yearly plan, BSNL annual plan malayalam
പ്രതിവർഷത്തേക്ക് മികച്ച ടെലികോം പ്ലാനുകൾ നോക്കുന്നവർക്ക്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്ന ഒരു കിടിലൻ പ്ലാൻ നോക്കിയാലോ? ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനവും ഡാറ്റയും ലഭിക്കുന്ന ഒന്നാന്തരം പ്ലാൻ BSNL ഓഫർ ചെയ്യുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്കുള്ള പ്ലാനാണിത്. മാസാവസാനം റീചാർജ് തീരുന്ന ടെൻഷനില്ലാതം, കൃത്യം 365 ദിവസമാണ് ബിഎസ്എൻഎൽ പ്ലാനിൽ വാലിഡിറ്റി വരുന്നത്.
ദിവസവും റീചാർജ് ചെയ്ത് മടുത്തവർക്കായി ഈ പ്ലാൻ മികച്ചതാണ്. മാത്രമല്ല സ്വകാര്യ ടെലികോമുകളുടെ പ്ലാനുകളുമായി നോക്കുമ്പോൾ ഇതൊരു ബജറ്റ് ഫ്രണ്ട്ലി പ്ലാനാണ്. ബിഎസ്എൻഎല്ലിന്റെ ഈ ഒരു വർഷ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
ഈ പ്ലാനിന്റെ വില 2399 രൂപയാണ്. ഏറ്റവും ജനപ്രിയമായ ഈ ബിഎസ്എൻഎൽ പ്ലാനിൽ ഒരു വർഷത്തെ വാലിഡിറ്റിയാണ് വരുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനങ്ങളും, ഡാറ്റയും, എസ്എംഎസ് സേവനങ്ങളും സർക്കാർ ടെലികോം തരുന്നു. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം
ബിഎസ്‌എൻഎല്ലിന്റെ 2399 രൂപ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയുണ്ട്. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി കണക്ഷനാണ് ഇതിലുള്ളത്. ഇതിൽ പൊതുമേഖല ടെലികോം പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് അനുവദിച്ചിരിക്കുന്നു. പ്ലാനിൽ സർക്കാർ ടെലികോം 100 എസ്‌എംഎസ് ഓഫറും തരുന്നു. ഈ പ്ലാനിന്റെ സേവന വാലിഡിറ്റി 365 ദിവസമാണ്.
ഇടയ്ക്ക് ടെലികോം കമ്പനി 2399 രൂപ പ്ലാനിൽ 395 ദിവസത്തെ കാലാവധി നൽകിയിരുന്നു. എന്നാൽ ഇനി ഈ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസത്തെ കുറവാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ അറിയാം.