bsnl 2399 plan 412 days
ഓണക്കാലത്ത് BSNL അഥവാ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഒരു മികച്ച ഓഫർ അവതരിപ്പിച്ചിരിക്കുന്നു. സ്വകാര്യ കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുമ്പോഴും, വളരെ മികച്ചൊരു ടെലികോം പ്ലാനാണ് ബിഎസ്എൻഎൽ തരുന്നത്. സാധാരണയായി ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനിൽ അധിക കാലാവധി പൊതുമേഖല ടെലികോം ഓഫർ ചെയ്യുന്നു. പുതിയ ഓഫർ പ്രകാരം ഈ ഒരൊറ്റ റീചാർജിൽ ഉപഭോക്താക്കൾക്ക് മൊത്തം 412 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. വാലിഡിറ്റിക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഇന്റർനെറ്റ് ഓഫറുകളും ബിഎസ്എൻഎൽ തരുന്നു. Jio, Airtel പോലുള്ള സ്വകാര്യ ടെലികോം കമ്പനികൾക്ക് ഓഫർ ചെയ്യാനാകാത്ത റീചാർജ് പാക്കേജാണിത്. എന്താണ് പ്ലാനിലെ വാലിഡിറ്റിയെന്നതും ആനുകൂല്യങ്ങളെ കുറിച്ചും വിശദമായി അറിയാം.
ഇത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ വാർഷിക പ്ലാനാണ്. 365 ദിവസമാണ് പ്ലാനിന്റെ സാധാരണ വാലിഡിറ്റി. എന്നാൽ പരിമിതകാലത്തേക്ക് ഇതിൽ അധിക വാലിഡിറ്റി ചേർത്തിരിക്കുന്നു. എന്നുവച്ചാൽ സെപ്തംബർ 12 നകം പ്ലാൻ വാങ്ങുന്നവർക്ക് അധിക വാലിഡിറ്റി ലഭിക്കുന്നതാണ്. 47 ദിവസത്തെ അധിക കാലാവധി ലഭിക്കുന്നതിനാൽ 412 ദിവസമാണ് വാലിഡിറ്റി. 2399 രൂപ പ്ലാനിലൂടെ ഒരു വർഷവും ഒന്നരമാസവും സജീവമായി റീചാർജ് ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ഇനി പ്ലാനിലെ ഓഫറുകൾ പരിശോധിക്കാം.
Also Read: Moto G Max ഇന്ന് മുതൽ വാങ്ങാം; Snapdragon പ്രോസസറും 7000mAh ബാറ്ററിയും, ഓഫറുകൾ അറിയാം
ഇത് ശരിക്കും ഓഗസ്റ്റ് 15 ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഓഫറാണ്. എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ കേരള വരിക്കാർക്ക് ഇത് ശരിക്കും ഓണത്തിനുള്ള ബമ്പർ ഓഫറാണെന്ന് പറയാം.
ബിഎസ്എൻഎൽ സെൽഫ്‌കെയർ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ റീചാർജ് ചെയ്യാം. ഇതിനായി ബിഎസ്എൻഎൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, നമ്പറിലൂടെ ലോഗിൻ ചെയ്യാം. ബിഎസ്എൻഎൽ ഒഫിഷ്യൽ വെബ്സൈറ്റിലും നമ്പർ ലോഗിൻ ചെയ്തുകൊണ്ട് റീചാർജ് ചെയ്യാം. 2399 രൂപ പ്ലാൻ യുപിഐ അക്കൌണ്ടിലൂടെയും വാങ്ങാം.