BSNL പവർ! ദിവസവും 7 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും

സ്വകാര്യ കമ്പനികളുടെ വലിയ റീചാർജ് പ്ലാനുകളുമായി നോക്കുമ്പോൾ, കീശ കീറാതെ റീചാർജ് ചെയ്യാവുന്ന മികച്ച പാക്കേജുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. വെറും 225 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും BSNL തരുന്നു. മറ്റ് കമ്പനികൾ 30 ദിവസത്തേക്ക് വൻ തുക ഈടാക്കുമ്പോൾ, ബിഎസ്എൻഎൽ പ്ലാനിൽ വളരെ തുച്ഛമായ വില മാത്രമാണ് ചെലവാകുന്നത്. ദിവസവും വെറും 7 രൂപ നിരക്കിൽ ടെലികോം സേവനങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. ഈ പ്ലാനിന്റെ കൂടുതൽ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

BSNL 225 Plan

ഈ ടെലികോം പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും. 225 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലുടനീളമുള്ള വരിക്കാർക്ക് അനുയോജ്യമാണ്. നിലവിൽ സ്വകാര്യ കമ്പനികൾ 250 രൂപയ്ക്കും മുകളിലാണ് ഒരു മാസ പ്ലാനിന് ചെലവാക്കുന്നത്. ഇവയിൽ മിക്കവയിലും 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.

സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താൻ കുറഞ്ഞ ചിലവിൽ 30 ദിവസം ടെലികോം സേവനങ്ങൾ ലഭിക്കും. ഈ സർക്കാർ ടെലികോം പ്ലാനിൽ ഏകദേശം 7.50 രൂപ മാത്രമാണ് ഒരു ദിവസത്തെ ചിലവ്. 225 രൂപ പാക്കേജിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാം.

Also Read: വീട് മിനി ഹോം തിയേറ്ററാക്കാം! 55 ഇഞ്ച് Smart TV കൾക്ക് ആമസോണിൽ ഇതാ ഓഫർ മാമാങ്കം

225 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ!

  • വാലിഡിറ്റി: ഇതിൽ 30 ദിവസത്തേക്ക് പ്രീ പെയ്ഡ് സേവനങ്ങളെല്ലാം ലഭ്യമാകും.
  • ഡാറ്റ: കുറഞ്ഞ ചെലവിൽ ഉയർന്ന പ്രതിദിന ആനുകൂല്യങ്ങൾ ലഭിക്കുന്ന പാക്കേജാണിത്. ബി‌എസ്‌എൻ‌എൽ 225 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ക്വാട്ട തീർന്നു കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത കുറഞ്ഞേക്കും. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി ഇന്റർനെറ്റാണ് 225 രൂപ പ്ലാനിൽ ലഭിക്കുന്നത്.
  • എസ്എംഎസ്: ഈ മാസ പ്ലാനിൽ പ്രതിദിനം 100 SMS സേവനങ്ങളും ലഭ്യമാണ്.
  • കോളിങ്: ഇതിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും ലഭ്യമാകുന്നു.

അതേ സമയം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തങ്ങളുടെ ജനപ്രിയമായ ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ചു. 1 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ഡാറ്റ, എസ്എംഎസ് ലഭിക്കുന്ന പാക്കേജാണിത്. എന്നാൽ ഈ ഒരു രൂപ പ്ലാൻ പുതിയ വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണ്. ഈ മാസം അവസാനം വരെ ഫ്രീഡം പ്ലാൻ ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :