കുറഞ്ഞ ചെലവിൽ കൂടുതൽ ദിവസത്തെ സേവനം ലഭിക്കുന്ന ബജറ്റ് പ്ലാനാണോ നിങ്ങളുടെ ചോയിസ്? എങ്കിൽ ഉയർന്ന നിരക്കുകളുള്ള Jio, Airtel പ്ലാനുകൾക്കിടയിൽ BSNL തരുന്ന ഈ പ്രീ പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാം. 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്. അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ഡാറ്റ ആനുകൂല്യം തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്ന പ്ലാനാണിത്. ഒരു മാസത്തേക്ക് റീചാർജ് നോക്കുന്നവർക്ക് ഇത് ബജറ്റ് വിലയിലുള്ള പ്ലാനാണ്. സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ സേവനങ്ങൾക്ക് പ്ലാൻ അനുയോജ്യമാണ്. കുറഞ്ഞ മാസ ബജറ്റിൽ കോളും ഡാറ്റയും ഒരുമിച്ച് ലഭിക്കുന്നുണ്ട്. ഈ പ്ലാനിന്റെ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഡാറ്റ പരിധി, വാലിഡിറ്റി എന്നിവയെ കുറിച്ച് വിശദമായി അറിയാം.
SurveyBSNL 30 Days Plan
സിം കാർഡ് ആക്റ്റീവ് ആയി നിലനിർത്താൻ കുറഞ്ഞ ചിലവിൽ റീചാർജ് ചെയ്യാമെന്നതാണ് നേട്ടം. ഈ പ്ലാനിന് വില വെറും 225 രൂപ മാത്രമാണ്. ദിവസം ഏകദേശം 7.50 രൂപ ചെലവാകുന്നെന്ന് പറയാം. 250 രൂപയ്ക്കും മുകളിലുള്ള ജിയോയുടെയും എയർടെലിന്റെയും പ്ലാനുകളേക്കാൾ വളരെ ലാഭകരമായ റീചാർജ് പാക്കേജാണിത്. ബിഎസ്എൻഎൽ 225 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു.
Also Read: OnePlus TWS വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ആമസോൺ, ഫ്ലിപ്കാർട്ടിലും വ്യാജന്മാർ വിൽപ്പനയ്ക്ക്!
BSNL 225 Plan Benefits
- വാലിഡിറ്റി: 30 ദിവസത്തേക്ക് പ്രീ പെയ്ഡ് സേവനങ്ങൾ ലഭ്യം.
- ഡാറ്റ: ബിഎസ്‌എൻഎൽ 225 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണുള്ളത്. കമ്പനിയുടെ സ്വദേശി 4ജി നെറ്റ് വർക്ക് പ്ലാനിലൂടെ ലഭിക്കുന്നു. പ്രതിദിന ഡാറ്റ ക്വാട്ട തീർന്നു കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗതയും കുറയും.
- എസ്എംഎസ്: 225 രൂപ പ്ലാനിൽ പ്രതിദിനം 100 SMS സേവനങ്ങൾ ലഭിക്കുന്നു.
- കോളിങ്: ഇതിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ലഭ്യം. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും ലോക്കൽ, എസ്ടിഡി, നാഷണൽ വോയിസ് കോളിങ് സേവനം ലഭിക്കും.
ബിഎസ്എൻഎൽ 225 പ്ലാൻ vs Jio, Airtel: ഏത് പ്ലാനാണ് മികച്ചത്?
225 രൂപ വിലയുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പ്ലാനും സ്വകാര്യ കമ്പനികളുടെ സമാന വിഭാഗത്തിലുള്ള പ്ലാനും ഏതാണെന്ന് നോക്കാം. 30 ദിവസം വാലിഡിറ്റിയില്ലെങ്കിലും ജിയോ, എയർടെൽ പ്ലാനുകൾക്ക് 28 ദിവസത്തെ കാലാവധി ലഭിക്കും. ജിയോയുടെ 399 രൂപ പ്ലാൻ ഇതിന് ഉദാഹരണമാണ്. അൺലിമിറ്റഡ് കോളിംഗ്, 2.5GB പ്രതിദിന ഡാറ്റ, 5G ഡാറ്റയും ഇതിൽ ലഭ്യമാണ്. 409 രൂപയുടെ എയർടെൽ പ്ലാനിലും 28 ദിവസമാണ് കാലാവധി. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, 2.5GB പ്രതിദിന ഡാറ്റ, 100 SMS ആനുകൂല്യം ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
