OnePlus TWS വാങ്ങുമ്പോൾ ശ്രദ്ധിക്കുക; ആമസോൺ, ഫ്ലിപ്കാർട്ടിലും വ്യാജന്മാർ വിൽപ്പനയ്ക്ക്!
നല്ലൊരു പ്രീമിയം ഇയർപോഡ് വാങ്ങാമെന്ന് വിചാരിച്ച് ഓഫർ നോക്കി പർച്ചേസ് ചെയ്യുന്നവർ ജാഗ്രത! OnePlus TWS ഇയർബഡ്സ് എന്ന പേരിൽ Amazon, Flipkart സൈറ്റുകളിൽ വ്യാജൻ വിൽപ്പനയ്ക്ക്. യഥാർഥ വൺപ്ലസ് ഇയർബഡ്സിന് പകരം കുറഞ്ഞ നിലവാരമുള്ള കോപ്പി ഉൽപ്പന്നങ്ങൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് ഈ ഉപകരണങ്ങൾ ആമസോണിലും ഫ്ലിപ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Surveyവൺപ്ലസ്സിന് പുറമെ CMF ബ്രാൻഡിന്റെ പേരിലും വ്യാജ ഇയർപോഡുകൾ ഓഫറെന്ന വ്യാജേന വിൽക്കുന്നു. ഇങ്ങനെ അമളി പറ്റാതെ, ഒറിജിനൽ ഇയർബഡ്സ് എങ്ങനെ തിരിച്ചറിയാമെന്നും, യഥാർഥ ഉൽപ്പന്നം ഉറപ്പാക്കാനുള്ള മാർഗങ്ങൾ എന്താണെന്നും ഇവിടെ വിശദമാക്കുന്നു.
Amazon, Flipkart സൈറ്റുകളിൽ OnePlus TWS വ്യാജൻ!
ഇത്തരത്തിൽ ബ്രാൻഡഡ് ഉപകരണങ്ങളുടെ പേരിൽ വ്യാജൻ മുമ്പും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഉപയോഗിച്ച വൺപ്ലസ് ഇയർബഡ്സുകൾ വിറ്റുവെന്ന പേരിലും പരാതികൾ ഉയർന്നു. ഈ വിഷയത്തിൽ ഏറെ നാളുകളായി ചർച്ചകൾ നടക്കുന്നുവെങ്കിലും, അടുത്തിടെ X പ്ലാറ്റ്‌ഫോമിൽ Ahsankarbhai അക്കൗണ്ടിൽ നിന്ന് ഒരു ട്വീറ്റ് വന്നതിന് പിന്നാലെയാണ് വീണ്ടും ചർച്ച നടക്കുന്നത്.
Also Read: Samsung, LG, Sony 55 ഇഞ്ച് Smart TV കൾക്ക് വൻ ഓഫർ; പകുതി വിലയും അധിക കൂപ്പൺ കിഴിവും
ആമസോണിലും ഫ്ലിപ്കാർട്ടിലും വ്യാജ വൺപ്ലസ് ഇയർബഡ്സ് വിൽപ്പന നടക്കുന്നതായും, ഇത്തരം സന്ദർഭങ്ങളിൽ വൺപ്ലസ് ഇടപെടണമെന്നും ട്വീറ്റിൽ ആവശ്യപ്പെടുന്നു. വളരെ ഗുരുതരമായ ചതിക്കുഴിയാണിതെന്നും ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളും ഇതിൽ ശ്രദ്ധ നൽകണമെന്നും പല ടെക് വിദഗ്ധരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നു.

ആമസോണും ഫ്ലിപ്കാർട്ടും ഒരു മാർക്കറ്റ്‌പ്ലേസ് മോഡലിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ വൺപ്ലസ് ബ്രാൻഡുകൾ മാത്രമല്ല, ചില തേർഡ് പാർട്ടി വിൽപ്പനക്കാരും തങ്ങളുടെ ഉപകരണങ്ങൾ പ്ലാറ്റ്ഫോമിൽ എത്തിക്കാറുണ്ട്. തേർഡ്-പാർട്ടി സെല്ലർമാർ വഴി വ്യാജ ഉൽപ്പന്നങ്ങളാണോ വരുന്നതെന്ന് സ്ഥിരീകരിക്കാനാകാത്തതിനാലാണ് ഇത്തരത്തിൽ ഉപയോക്താക്കൾക്ക് അമളി പറ്റുന്നത്.
ഒറിജിനൽ ഇയർഫോൺ ഫോൺ വൺപ്ലസ് ബഡ്സ് 4 TWS, ON_e_P_lus N_ord B_uds 4 Pro TWS എന്നീ പേരുകളിലെല്ലാമാണ് വ്യാജന്മാർ സൈറ്റുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഒറിജിനൽ അല്ലാത്ത ഉപകരണങ്ങളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
വാങ്ങുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
Ahsan തന്നെ തന്റെ എക്സ് പോസ്റ്റിലൂടെ പർച്ചേസിന് മുമ്പേ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നത് വിശദീകരിക്കുന്നുണ്ട്.
🚨 Be Alert!! Fake TWS on E-commerce Websites
— Ahsan (@AhsanKharbai) July 12, 2026
Fake copies of OnePlus TWS earbuds are being sold openly on Amazon & Flipkart.
OnePlus needs to take cognizance of this issue, as innocent buyers could lose their hard-earned money while the brand's reputation also takes a hit.… pic.twitter.com/fVa1atdnke
- ഫ്ലിപ്കാർട്ടായാലും ഉപകരണങ്ങളുടെ സെല്ലർ ആരാണെന്ന് ശ്രദ്ധിക്കുക.
സെല്ലറുടെ റേറ്റിംഗ്, വിൽപ്പന ചരിത്രം, ഉപഭോക്തൃ റെസ്പോൺസ് പരിശോധിക്കുക. ഉൽപ്പന്നം വിൽക്കുന്ന സെല്ലർ ആരാണെന്നും, അത് ഔദ്യോഗികമാണോ എന്നതും ശ്രദ്ധിക്കുക.
- ഏറ്റവും പുതിയ റിവ്യൂകൾ പരിശോധിക്കുക.
പഴയ റിവ്യൂകളിൽ മാത്രം ആശ്രയിക്കാതെ അടുത്തിടെ വാങ്ങിയ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ പരിശോധിക്കുന്നതും നല്ലതാണ്.
- ഔദ്യോഗിക വിലയുമായി വില താരതമ്യം ചെയ്യുക
വൺപ്ലസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ അംഗീകൃത സ്റ്റോറുകളിലെ വില എത്രയാണെന്ന് നോക്കുക. വിപണി വിലയേക്കാൾ വളരെ കുറവായ വിലയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ഓഫറുകൾ കൃത്യമായി പരിശോധിക്കണം.
- വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഓഫറുകൾ അവഗണിക്കുക
അസാധാരണമായ വലിയ ഡിസ്കൗണ്ടുകൾ അവഗണിക്കുന്നതാണ് നല്ലത്. വലിയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ വിലക്കിഴിവിൽ ലഭിക്കാറില്ല. അഥവാ ഇങ്ങനെ കാണുന്നെങ്കിൽ അവ വ്യാജമോ ഉപയോഗിച്ച ഉൽപ്പന്നമോ ആകാനുള്ള സാധ്യത കൂടി പരിശോധിക്കുക.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
