11 മാസം വാലിഡിറ്റിയുള്ള കിടിലനൊരു പ്രീ-പെയ്ഡ് പ്ലാനാണിത്
ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ഉറപ്പിക്കാം
ഈ പ്ലാനിനെ ഒരു മാസത്തേക്ക് കണക്കാക്കിയാൽ വെറും 124.9 രൂപയാണ് ചെലവാകുന്നത്
BSNL 1 Year Plan: ഒരു വർഷത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ പറഞ്ഞുതരട്ടെ. സർക്കാർ ടെലികോമായ Bharat Sanchar Nigam Limited നിരവധി വാർഷിക റീചാർജ് പാക്കേജുകൾ തരുന്നുണ്ട്. ഇതിൽ 336 ദിവസം മുതൽ 365 ദിവസവും 400 ദിവസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പാക്കേജുകളുമുണ്ട്. ഇവിടെ വിവരിക്കുന്നത് സർക്കാർ ടെലികോമിന്റെ വാർഷിക പാക്കേജാണ്.
BSNL 1 Year Plan: വിശദാംശങ്ങൾ
11 മാസം വാലിഡിറ്റിയുള്ള കിടിലനൊരു പ്രീ-പെയ്ഡ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ഉറപ്പിക്കാം. പാക്കേജിൽ എസ്എംഎസ്, ഡാറ്റ സേവനങ്ങളും ലഭ്യം.
ഈ പ്ലാനിനെ ഒരു മാസത്തേക്ക് കണക്കാക്കിയാൽ വെറും 124.9 രൂപയാണ് ചെലവാകുന്നത്. എന്നുവച്ചാൽ ഈ പാക്കേജിലൂടെ കീശ കീറാതെ ടെലികോം സേവനങ്ങൾ പ്രയോജനപ്പെടുത്താം. പ്രത്യേകിച്ചും ബേസിക് ഫോണുകൾ ഉപയോഗിക്കുന്നവർക്കും, ബിഎസ്എൻഎൽ ഒരു സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും പ്രയോജനപ്പെടുന്നു.
BSNL Unlimited വോയിസ് കോൾ പ്ലാൻ
ഇത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 1499 രൂപ വിലയാകുന്ന പ്ലാനാണ്. പാക്കേജിലൂടെ അൺലിമിറ്റഡായി കോളുകൾ ആസ്വദിക്കാം. 365 ദിവസം പൂർണമായി പാക്കേജിൽ ഉൾപ്പെടുന്നില്ല. എന്നാൽ 336 ദിവസത്തെ കാലാവധി ലഭിക്കും.
അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസ്സും ഇതിലുണ്ട്. 24GB ഡാറ്റയും പ്രീ-പെയ്ഡ് പ്ലാനിൽ അനുവദിച്ചിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധിയില്ലാതെ നിങ്ങൾക്ക് ഇത് വിനിയോഗിക്കാവുന്നതാണ്. അതിനാൽ എന്തെങ്കിലും അത്യാവശ്യ സമയത്ത് ബൾക്കായി ഡാറ്റ ഉപയോഗിക്കേണ്ടി വന്നാൽ 24ജിബി പ്രയോജനപ്പെടും. ഇതിനായി ഡാറ്റ വൌച്ചറുകൾ വേറെ വാങ്ങേണ്ട ആവശ്യവുമില്ല.
ഈ പ്ലാനിന്റെ പ്രതിമാസചെലവ് 124 രൂപയാണല്ലോ! സാധാരണ ഒരു മാസ പ്ലാനിന് പോലും ജിയോയിലും എയർടെലിലും 200 രൂപയ്ക്ക് മുകളിൽ വിലയാകുന്നു. ഇതേ അവസരത്തിൽ 1499 രൂപയുടെ പ്ലാൻ വേറിട്ടു നിൽക്കും. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
Bharat Sanchar Nigam Limited 4ജി എവിടെയെത്തി?
ഈ മാസം സർക്കാർ ടെലികോം വിജയകരമായി ഒരു ലക്ഷം ടവറുകൾ വിന്യസിച്ചു. ബിഎസ്എൻഎൽ തദ്ദേശീയ 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4ജി ലഭ്യമാക്കുന്നത്. എന്നാൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാകട്ടെ നോക്കിയ, എറിക്‌സൺ, സാംസങ് തുടങ്ങിയ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നു.
ഇനിയും രാജ്യത്തുടനീളം ഒരു ലക്ഷം 4 ജി ടവറുകൾ കൂടി ബിഎസ്എൻഎല്ലിനായി സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇക്കാര്യം വാർത്താവിനിമയ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്.
Also Read: 1 Month Plan: അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയുമായി Bharat Sanchar Nigam Limited തരുന്ന ബെസ്റ്റ് പ്ലാൻ
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile