BSNL 1 Rupee Plan വീണ്ടും! അൺലിമിറ്റഡ് കോളിങ്ങും 2ജിബി ഡാറ്റയും ഒരു മാസം ഫുൾ

BSNL 1 Rupee Plan വീണ്ടും! അൺലിമിറ്റഡ് കോളിങ്ങും 2ജിബി ഡാറ്റയും ഒരു മാസം ഫുൾ

ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച BSNL 1 Rupee Plan ഇതാ തിരിച്ചെത്തി! സ്വകാര്യ കമ്പനികൾ നിരക്കുകൾ ഉയർത്തുന്നതിനിടെ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കഴിഞ്ഞ വർഷം ഒരു രൂപ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ആദ്യമായാണ് 1 Rupee Plan പുറത്തിറക്കിയത്. ഇത് പിന്നീട് ദീപാവലിയ്ക്കും സർക്കാർ ടെലികോം പിന്തുടർന്നു. എന്നാൽ പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഓഫറുകളായിരുന്നു ഇത്.

Digit.in Survey
✅ Thank you for completing the survey!

ഈ പ്ലാനിലൂടെ വെറും 1 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ ടെലികോം ചില നിബന്ധനകൾ ചേർത്തിട്ടുണ്ട്. ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ 2026 നായി വീണ്ടും തിരിച്ചെത്തി. പ്രീ പെയ്ഡ് പാക്കേജിന്റെ പ്രത്യേകതകളും ആനുകൂല്യങ്ങളും വിശദമായി അറിയാം.

BSNL 1 Rupee Plan: ആനുകൂല്യങ്ങൾ

1 രൂപയുടെ ബിഎസ്എൻഎൽ ഫ്രീഡം പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി വരുന്നു. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണ്. ഇതിൽ സർക്കാർ ടെലികോം പ്രതിദിനം 100 SMS ഓഫർ ചെയ്യുന്നു. 1 രൂപ പ്ലാനിൽ പ്രതിദിനം 2GB മൊബൈൽ ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു.

ബിഎസ്എൻഎൽ ഫ്രീഡം പ്ലാനിലെ നിബന്ധനകൾ

ഈ ടെലികോം പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. ഒരു രൂപ പ്ലാൻ എല്ലാവർക്കും ലഭ്യമല്ല. പുതിയ BSNL സിം വാങ്ങുന്നവർക്ക് വേണ്ടിയുള്ള പ്രീ പെയ്ഡ് പാക്കേജാണിത്.

Also Read: 2026 ഭയങ്കര പവർഫുള്ളാണല്ലോ! ദേ 9020mAh ബാറ്ററിയിൽ Vivo T5 Pro ഇന്ത്യയിലേക്ക്…

ബി‌എസ്‌എൻ‌എൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും അംഗീകൃത ഷോപ്പുകളിലും മാത്രമാണ് റീചാർജ് പ്ലാൻ ലഭ്യമാകുക. ഇവിടെ നിന്നും സിം എടുക്കുന്നവർക്ക് 1 രൂപയ്ക്ക് പുതിയ കണക്ഷനും, മികച്ച ടെലികോം സേവനങ്ങളും ആസ്വദിക്കാം. 2026 ഏപ്രിൽ 30 വരെ മാത്രമാണ് ഒരു രൂപ പ്ലാൻ വാങ്ങാനുള്ള അവസരം.

Rs 1 Plan: ആനുകൂല്യങ്ങൾ ചുരുക്കത്തിൽ

  • വാലിഡിറ്റി: 30 ദിവസം
  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • മെസേജിങ്: 100 SMS പ്രതിദിനം
  • ഡാറ്റ: പ്രതിദിനം 2GB ഡാറ്റ, 4ജി സ്പീഡിൽ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo