197 രൂപയുടെ പ്ലാനിൽ നേരത്തെ സർക്കാർ ടെലികോം വാലിഡിറ്റി കുറച്ചിരുന്നു
കഴിഞ്ഞ വാരം 99 രൂപ പ്ലാനിലെ വാലിഡിറ്റിയും കുറച്ചു
ഇപ്പോഴിതാ, ജനപ്രിയമായ ബിഎസ്എൻഎൽ പ്ലാനിന്റെയും കാലാവധിയിൽ മാറ്റം വരുന്നു
ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. സാധാരണക്കാർക്ക് ഇണങ്ങുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണ് ടെലികോം അവതരിപ്പിക്കുന്നത്. ഏറ്റവും ബജറ്റ് പ്ലാനുകളാണ് BSNL അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇതുവരെയും സർക്കാർ ടെലികോമിന് 4ജിയും 5ജിയും നൽകാൻ സാധിച്ചിട്ടില്ല. സാധാരണക്കാർക്ക് പറ്റിയ, 200 രൂപയിൽ താഴെ വിലയാകുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിലുള്ളത്. എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ബജറ്റ് പ്ലാനുകളിൽ മാറ്റം വരുത്തുകയാണ്.
SurveyBharat Sanchar Nigam Limited പ്ലാനുകളിൽ മാറ്റം!
കഴിഞ്ഞ വർഷം ജൂലൈയിൽ ജിയോ, എയർടെൽ സ്വകാര്യ കമ്പനികൾ പ്ലാനുകൾക്ക് വില കൂട്ടിയിരുന്നു. വലിയ രീതിയിലുള്ള നിരക്ക് വർധന സാധാരണക്കാരെ വെട്ടിലാക്കിയെന്ന് പറയാം. പലരും സിം മാറ്റി ബിഎസ്എൻഎല്ലിലേക്ക് ചേക്കേറി. ഈ വർഷത്തോടെ സർക്കാർ കമ്പനി 4ജി പൂർത്തിയാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഈ ശുഭവാർത്തയ്ക്കിടയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിന്ന് ചില സന്തോഷകരമല്ലാത്ത വാർത്തയും വരുന്നു. 197 രൂപയുടെ പ്ലാനിൽ നേരത്തെ സർക്കാർ ടെലികോം വാലിഡിറ്റി കുറച്ചിരുന്നു. കഴിഞ്ഞ വാരം 99 രൂപ പ്ലാനിലെ വാലിഡിറ്റിയും കുറച്ചു. ഇപ്പോഴിതാ, ജനപ്രിയമായ ബിഎസ്എൻഎൽ പ്ലാനിന്റെയും കാലാവധിയിൽ മാറ്റം വരുന്നു. Rs 147 പ്ലാനിലാണ് വ്യത്യാസം. പുതിയ വാലിഡിറ്റിയും പ്ലാനിലെ ആനുകൂല്യങ്ങളും നോക്കാം.
BSNL Rs 147 Plan: മാറ്റങ്ങൾ…
147 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സർക്കാർ ടെലികോം ഇപ്പോൾ 5 രൂപ കുറച്ചു. പുതിയ വാലിഡിറ്റിയിൽ 25 ദിവസങ്ങളാണുള്ളത്. ബിഎസ്‌എൻഎൽ 147 രൂപ പ്ലാനിൽ 10 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നൽകുന്നു. ഇതിൽ കമ്പനി എസ്എംഎസ് സേവനവും അനുവദിക്കുന്നു.

30 ദിവസത്തെ വാലിഡിറ്റിയിൽ നിന്ന് 5 ദിവസം കുറഞ്ഞത് വരിക്കാർക്ക് കാര്യമായ നഷ്ടമായേക്കും. പ്രത്യേകിച്ച് ഒരു മാസത്തെ പ്ലാനുകൾ നോക്കുന്ന സാധാരണക്കാർക്ക്. ഇതിൽ പ്രതിദിന ചെലവ് മുമ്പ് 5.88 ആയിരുന്നു. എന്നാൽ ഇപ്പോൾ ഓരോ ദിവസവും 1 രൂപ അധികമായിട്ടുണ്ട്. എന്നുവച്ചാൽ പ്രതിദിനം 4.9 രൂപയിലേക്ക് വിലയെത്തി. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
4ജി പൂർത്തിയാക്കി കമ്പനി 5ജിയിലേക്ക് കടക്കുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ബിഎസ്എൻഎൽ 5ജി റെഡി സിം കാർഡുകൾ വിതരണം ചെയ്യുകയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്നോളജിയിലാണ് 4ജി, 5ജി സേവനം ടെലികോം തരുന്നത്.
Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile